Image

മാഗ് ടേപ്പ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് ആവേശോജ്വലമായി

ജിൻസ് മാത്യു, റിവർസ്റ്റോൺ Published on 07 March, 2026
മാഗ് ടേപ്പ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് ആവേശോജ്വലമായി

 

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) സംഘടിപ്പിച്ച മാഗ് ടേപ്പ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് ആവേശപൂർവം നടന്നു. സ്റ്റാഫോർഡ് സിറ്റി പാർക്കിലും പിയർലാൻഡ് ടോംബാസ് ക്രിക്കറ്റ് ഫീൽഡിലും രണ്ട് ദിവസങ്ങളിലായി നടന്ന വാശിയേറിയ മത്സരങ്ങളിൽ ഹൂസ്റ്റണിലെ പ്രമുഖമായ ഒമ്പത് ടീമുകൾ പങ്കെടുത്തു.

ഹൂസ്റ്റൺ വാരിയേഴ്‌സ്, എസ്.ഒ.എച്ച് ബ്ലൂ, എസ്.ഒ.എച്ച് റെഡ്, സ്റ്റാഫോർഡ് സി.സി, ടെക്സാസ് ടസ്‌കേഴ്സ്, സൺഡേ സി.സി, മാക്ക് സ്റ്റലൂൺ, ഹൂസ്റ്റൺ നൈറ്റ്സ് തുടങ്ങിയ ടീമുകൾ ഹൂസ്റ്റൺ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കീഴടക്കുന്ന തരത്തിൽ മികച്ച മത്സരങ്ങൾ നടത്തി.


കമ്യൂണിറ്റി സ്പിരിറ്റും ഫാമിലി-ഫ്രണ്ട്ലി അന്തരീക്ഷവും നിലനിർത്തിക്കൊണ്ടായിരുന്നു മത്സരങ്ങൾ.

വാശിയേറിയ ഫൈനൽ മത്സരത്തിൽ എസ്.ഒ.എച്ച് ബ്ലൂയും ഹൂസ്റ്റൺ വാരിയേഴ്‌സും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി. അവസാനം ചാമ്പ്യൻഷിപ്പ് ഹൂസ്റ്റൺ വാരിയേഴ്‌സ് സ്വന്തമാക്കിയപ്പോൾ എസ്.ഒ.എച്ച് ബ്ലൂ റണ്ണറപ്പായി.

ഹെഡ്ജ് ന്യൂയോർക്ക്, ലാമ്പാ അസോസിയേറ്റ് എന്നിവർ സ്പോൺസർ ചെയ്ത ട്രോഫികളും ക്യാഷ് അവാർഡുകളും വ്യക്തിഗത ട്രോഫികളും വിതരണം ചെയ്തു.


 

സമാപന സമ്മേളനത്തിൽ മാഗ് പ്രസിഡന്റ് റോയി മാത്യു അധ്യക്ഷത വഹിച്ചു. സെലിബ്രിറ്റി ഗസ്റ്റ് ബൈജു കൊട്ടാരക്കര, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, പോലീസ് ക്യാപ്റ്റൻ മനോജ് പുപ്പാറ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

 

മാഗ് സെക്രട്ടറി വിനോദ് ചെറിയാൻ സ്വാഗതവും സ്പോർട്സ് കൺവീനർ സാജൻ ജോൺ നന്ദിയും രേഖപ്പെടുത്തി.


മാഗ് ഭാരവാഹികളായ ഷിനു ഏബ്രഹാം, സുനിൽ തങ്കപ്പൻ, സന്തോഷ് ആറ്റ്പുറം, ജീവൻ സൈമൺ, അനിലാ സന്ദീപ്, സുബിൻ ബാലകൃഷ്ണൻ, ജിൻസ് മാത്യു, ബെനിജ്ഞാ ചെറു, ബിജു ശിവൻ, ഡെന്നിസ് മാത്യു, അമ്പിളി ആന്റണി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ടൂർണമെന്റ് നടത്തിപ്പ് കമ്മിറ്റി അംഗങ്ങളായി സാജൻ ജോൺ, മെർലിൻ സാജൻ, സന്തോഷ് ആറ്റ്പുറം, ബെന്നി ജോൺ, പ്രസാദ് ജോൺ, അനിൽ വർഗീസ്, ശ്രീജിത്ത്, ബിജോയ് തോമസ്, രഞ്ജിത് നായർ, വിനോദ് നായർ എന്നിവർ സജീവമായി പ്രവർത്തിച്ചു.

ടൂർണമെന്റിന്റെ ഫുഡ് സ്പോൺസർമാരായ ആൻസ്, അപ്പനാ ബസാർ, ഗസൽ, ചെട്ടിനാട്, മൈ സ്പൈസ്, ബസ്റ്റ് എന്നിവർ ഭക്ഷണസൗകര്യം ഒരുക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക