Image

അമേരിക്കൻ ഐക്യനാടുകളിലെ അപ്പസ്തോലിക നുൺഷ്യോ ആയി ആർച്ച് ബിഷപ്പ് ഗബ്രിയേലേ കാച്ച

വത്തിക്കാൻ ന്യൂസ് Published on 07 March, 2026
അമേരിക്കൻ ഐക്യനാടുകളിലെ അപ്പസ്തോലിക നുൺഷ്യോ ആയി ആർച്ച് ബിഷപ്പ് ഗബ്രിയേലേ കാച്ച

അമേരിക്കൻ ഐക്യനാടുകളിലെ അപ്പസ്തോലിക നുൺഷ്യോയായി, ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ, പരിശുദ്ധ സിംഹാസനത്തിന്റ സ്ഥിരം നിരീക്ഷകനായിരുന്ന, മോൺസിഞ്ഞോർ  ആർച്ച് ബിഷപ്പ് ഗബ്രിയേലേ കാച്ചയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു.  അപ്പസ്തോലിക നുൺഷ്യോ ആയിരുന്ന, കർദിനാൾ ക്രിസ്റ്റോഫ് പിയറിക്ക്, ജനുവരി 30 ന് 80 വയസ്സ് തികഞ്ഞതിനെ തുടർന്നാണ് ഈ പുതിയ നിയമനം.

പാപ്പാ ജനിച്ചു വളർന്ന രാജ്യത്തിലേക്കും, സഭയിലേക്കും തന്നെ ന്യൂൺഷ്യോ ആയി നിയമിക്കാനുള്ള പരിശുദ്ധ പിതാവിന്റെ തീരുമാനത്തിന് താൻ ആദരവും, ആഴമായ നന്ദിയും പ്രകടിപ്പിക്കുന്നുവെന്ന് ആർച്ച് ബിഷപ്പ് കാച്ച പറഞ്ഞു. കൂട്ടായ്മയുടെയും സമാധാനത്തിന്റെയും സേവനത്തിലായിരിക്കും തന്റെ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ തന്റെ സേവനത്തിനിടയിൽ താൻ മനസിലാക്കുകയും, അനുഭവിക്കുകയും ചെയ്ത, ജനതയുടെയും, മറ്റു സ്ഥാപനങ്ങളുടെയും ഊഷ്മളതയും തുറന്ന മനസ്സും തന്നെ  ഏറെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം പങ്കുവച്ചു.

1958 ഫെബ്രുവരി 24 ന് മിലാനിൽ ജനിച്ച ആർച്ചുബിഷപ്പ് ഗബ്രിയേലേ കാച്ച, 1983 ൽ വൈദികനായും, 2009 ൽ മെത്രാനായും അഭിഷിക്തനായി. ലെബനൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നൂൺഷ്യോ ആയി സേവനം ചെയ്ത അദ്ദേഹം, 2019 മുതൽ  ഐക്യരാഷ്ട്രസഭയിലെ, പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായി സേവനം ചെയ്തു വരികയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക