Image

കനേഡിയൻ നെഹ്രുട്രോഫി - IBRF ചമ്പകര കൺവെൻഷൻ

Published on 07 March, 2026
കനേഡിയൻ നെഹ്രുട്രോഫി - IBRF ചമ്പകര കൺവെൻഷൻ

രണ്ടാമത് കനേഡിയൻ നെഹ്രു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച്  നടത്തപ്പെടുന്ന ഇൻ്റർനാഷണൽ കൺവൻഷന് മുന്നോടിയായി വള്ളംകളി മേഖലയിലെ ആഗോള സംഘടനയായ IBRF ഇൻ്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ   വള്ളംകളിയുടെ പൈതൃക കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന Meet & Greet  യോഗങ്ങളിൽ രണ്ടാം യോഗം മാർച്ച് 6 വെള്ളിയാഴ്ച ചമ്പക്കുളം ഫാദർ പേരുക്കര ഹാളിൽ നടത്തി. ശ്രീ.മോൻസ് കര്യമ്പള്ളിൽ ചമ്പക്കുളം അദ്ധ്യഷനായി. ശ്രീ. അജിത്ത് കാരിച്ചാൽ സ്വാഗതം പറഞ്ഞു.

കഴിഞ്ഞ 16 വർഷമായി ക്യാനഡയിൽ സംഘടിപ്പിച്ചു വരുന്ന കനേഡിയൻ നെഹ്റു ട്രോഫിയുടെ മുഖ്യ സംഘാടകനും, IBRF ൻ്റെ ഗ്ലോബൽ പ്രസിഡൻ്റുമായ ഡോ. കുര്യൻ പ്രക്കാനം മുഖ്യ അധിതിയായി പങ്കെടുത്തു. വള്ളംകളി ദൃക്സാക്ഷിവിവരണ രംഗത്തെ പ്രതിഭകളായ ശ്രീ. ഷാജി ചേരമൻ കാവാലം ശ്രീ. ജോളി എതിരേറ്റ് ചമ്പക്കുളം എന്നിവരെ ആന്തരാഷ്ട്ര വള്ളംകളിക്ക് വേണ്ടി മുഖ്യാധിതി ഡോ. കുര്യൻ പ്രക്കാനം ആദരിച്ചു. വള്ളംകളി രംഗത്തെ പ്രമുഖരും പ്രഗത്ഭരുമായ നിരവധി പേർ പങ്കെടുത്തു.

 ശ്രീ ജയൻ ചമ്പക്കുളം, ശ്രീ.ജഗേഷ് വീയപുരം, ശ്രീ അശ്വന്ത് തായങ്കരി ശ്രീ. തോമസ് പുളിങ്കുന്ന്, ശ്രീ. സോബിൻ മാത്യു നടുഭാഗം, ശ്രീ.മത്തായിച്ചൻ കാഞ്ഞിക്കൻ പുളിങ്കുന്ന് , ശ്രീ. രാജേന്ദ്രപ്രസാദ് എടത്വ , ശ്രീ.നിനോ .ടി. തോമസ് എടത്വ എന്നിവർ പ്രസംഗിച്ചു.. ശ്രീ മോൻസ് ചമ്പകരയും ശ്രീ സിബി മാത്യുസും ചേർന്ന് ibrf ഗ്ലോബല് പ്രസിഡണ്ട് ഡോ. കുര്യന് പ്രക്കാനാത്തെ പൊന്നാട അണിയിച്ചു സ്വീകരിച്ചു.IBRF ചമ്പകര പ്രവർത്തക സമതിയെ യോഗത്തിൽ പ്രഖ്യപിച്ചു.  ശ്രീ. വിനോദ് ഐറിസ് കാരിച്ചാൽ കൃതജ്ഞത രേഖപ്പെടുത്തി
 

കനേഡിയൻ നെഹ്രുട്രോഫി - IBRF ചമ്പകര കൺവെൻഷൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക