Image

കേരള അസ്സോസിയേഷൻ ഓഫ് പിഇഐക്ക് നവനേതൃത്വം

Published on 07 March, 2026
കേരള അസ്സോസിയേഷൻ ഓഫ് പിഇഐക്ക് നവനേതൃത്വം

ഷാർലെറ്റ്ടൗൺ : കേരള അസ്സോസിയേഷൻ ഓഫ് പിഇഐ (KAPEI)-യുടെ 2026 വർഷത്തെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. പുതിയ കാഴ്ചപ്പാടോടെയും ഐക്യത്തോടെയും ടീം KAPEI-യെ മറ്റൊരു വർഷത്തിലേക്ക് നയിക്കാൻ പ്രസിഡൻ്റായി സോജൻ തോമസിനെയും രാജ്‌മോഹൻ എൻ-നെ സെക്രട്ടറിയായും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തിരഞ്ഞെടുത്തു.

ആശ ജോസ് (വൈസ് പ്രസിഡൻ്റ്), പ്രിയ ജോളി (ട്രഷറർ), ജിജോ ചാക്കപ്പൻ, സാബു ജേക്കബ്, സിബി ജോസഫ് (അഡ്വൈസറി ബോർഡ് അംഗങ്ങൾ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. അബീഷ് തമ്പി, ഐഷ മുഹമ്മദ് ഷാഫി, ടെന്നി പോൾ, ജോഗിൻ അബ്രഹാം തോമസ്, നയന റോഷൻ രാജ്, നിതിൻ റാവു, തോമസ് ഡൊമിനിക് എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക