
വിദ്യാ തുല്യാ ന ച സ്ത്രീണാം ഭൂഷിതാപി വിഭൂഷണൈഃ
ധർമ്മേ മതിഃ സദാ കാര്യ പവിത്രം കുലമുദ്ധരേത്
(ആഭരണങ്ങളാൽ അലങ്കരിക്കപ്പെട്ടാലും സ്ത്രീകൾക്ക് വിദ്യയ്ക്ക് തുല്യമായ മറ്റൊന്നില്ല. എല്ലായ്‌പ്പോഴും ധർമ്മത്തിൽ അധിഷ്ഠിതമായ ബുദ്ധി പുലർത്തുന്നവൾ കുലത്തെ പവിത്രമായി നിലനിർത്തുന്നു.)
സ്ത്രീയുടെ വിദ്യാഭ്യാസം
"ഒരു പുരുഷൻ നേടുന്ന വിദ്യാഭ്യാസം ആ പുരുഷനിൽ മാത്രം ഒതുങ്ങുമ്പോൾ, സ്ത്രീക്ക് ലഭിക്കുന്ന വിദ്യാഭ്യാസം ഒരു സമൂഹത്തിനു മൊത്തം ഗുണം ലഭിക്കുമെന്ന് മഹാത്മാ ഗാന്ധി ഓർമ്മിപ്പിക്കുന്നു. അതാണ് അമ്മയെന്ന മഹത്വം. ആ മഹത്വമാണ് ഇന്നത്തെ ചില സ്ത്രീകൾ ആധുനികതയുടെയും വിവാഹേതര ബന്ധങ്ങളിലൂടെയും നരകതുല്യമാക്കി കുടുംബം ശിഥിലികരിക്കുന്നത്.?
അന്താരാഷ്ട്ര വനിതാദിനം
വീണ്ടുമൊരു അന്താരാഷ്ട്ര വനിതാദിനം കൂടി വന്നെത്തിയിരിക്കുന്നു. സ്ത്രീശക്തിയെയും അവകാശങ്ങളെയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഈ വേളയിൽ, നമ്മുടെ കേരളീയ സമൂഹത്തിന്റെ അകത്തളങ്ങളിൽ പുകയുന്ന ചില കയ്പ്പേറിയ സത്യങ്ങൾ കാണാതിരുന്നുകൂടാ. "സ്ത്രീ പൂജിക്കപ്പെടുന്നിടത്ത് ദേവന്മാർ വസിക്കുന്നു" എന്ന് നാം പാടുമ്പോഴും, പറയുമ്പോഴും, അതേ സ്ത്രീകൾ തന്നെ ധാർമ്മികതയുടെ സകല അതിർവരമ്പുകളും ലംഘിച്ച് കാമത്തിന്റെ തടവറയിലാകുന്നത് ഇന്ന് നിത്യസംഭവമായി മാറുകയാണ്. ആധുനികതയുടെ മുഖംമൂടിയണിഞ്ഞ്, ആത്മസംയമനം കൈവിട്ട്, ആഭാസകരമായ ചപലതകളിൽ അഭിരമിക്കുന്ന ഒരു വിഭാഗം യുവതികൾ നമ്മുടെ സംസ്കാരത്തിന്റെ വേരറുക്കുകയാണ്.
പ്രാചീന ഭാരതീയ ദർശനങ്ങൾ.?
സ്ത്രീക്ക് വലിയ സ്ഥാനം നൽകിയിരുന്നു. മനുസ്മൃതിയിൽ സ്ത്രീയുടെ സംരക്ഷണത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു:
മനുസ്മൃതി (9.3)
പിതാ രക്ഷതി കൗമാരേ ഭർത്താ രക്ഷതി യൗവനേ
രക്ഷന്തി സ്ഥവിരേ പുത്രാ ന സ്ത്രീ സ്വാതന്ത്ര്യമർഹതി..
(അർത്ഥം: ബാല്യത്തിൽ പിതാവും, യൗവനത്തിൽ ഭർത്താവും, വാർദ്ധക്യത്തിൽ പുത്രന്മാരും സ്ത്രീയെ സംരക്ഷിക്കണം. ഒരു ഘട്ടത്തിലും അവൾ അനാഥയാകരുത്.)
ഇവിടെ 'സ്വാതന്ത്ര്യമർഹതി'
എന്നത് അവൾക്ക് സ്വാതന്ത്ര്യം നൽകരുത് എന്നല്ല, മറിച്ച് അവൾ ഒരിക്കലും സംരക്ഷണമില്ലാതെ ഉപേക്ഷിക്കപ്പെടരുത് എന്നാണ്. എന്നാൽ ഇന്നത്തെ ചില 'പുതുകാല' വനിതകൾ സ്വാതന്ത്ര്യം എന്ന വാക്കിനെ സ്വേച്ഛാധിപത്യമായും അഴിഞ്ഞാട്ടമായും തെറ്റിദ്ധരിച്ചിരിക്കുന്നു. സമാനമായ രീതിയിൽ മറ്റു വിശുദ്ധ ഗ്രന്ഥങ്ങളിലേ കൂടി:
ബൈബിളിൽ നിന്ന്:
"പുരുഷന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുവിൻ; അവരോട് കഠിനമായി പെരുമാറരുത്." (കൊളോസോസ് 3:19)
ഖുറാനിൽ:
"സ്ത്രീകളോട് നിങ്ങൾ അന്തസ്സായി പെരുമാറേണ്ടതുണ്ട്." (സൂറത്തുന്നിസാഅ് 4:19) എന്നും, "പുരുഷന്മാർ സ്ത്രീകളുടെ സംരക്ഷകരാകുന്നു." (സൂറത്തുന്നിസാഅ് 4:34) എന്നും പറയുന്നു.
കേരളം മാത്രമല്ല അഴുക്ക് ആകുന്നതു,
മഹാ നഗരങ്ങളിൽ സ്വന്തം രചനകളും മറ്റുള്ളവർ കൂലിക്കെഴുതി നൽകുന്നത് പബ്ലിഷ് ചെയ്യാനും, പുരസ്‌കാരം ലഭിക്കാനും സ്വന്തം ശരീരം ചിലർക്ക് സമർപ്പിക്കുന്നതും ചിലരുടെ വിനോദമാണ്. ഇത്തരക്കാർ സാഹിത്യമെന്ന മഹാസംഭവത്തെ അസ്ലീലിമാക്കുകയാണ് ചെയ്യുന്നത്.
അദ്ധ്യാപകൻ
പഠിപ്പിക്കുന്നത് വിദ്യാർത്ഥികളുടെ ഓർമ്മകളിൽ മാത്രം ഒതുങ്ങുമ്പോൾ, ഒരു എഴുത്തുകാരൻ അയാൾ എഴുതിയ കൃതി വായിക്കുന്നവരിലും ആ കൃതി നിലനിൽക്കുന്ന കാലത്തോളം വായനക്കാരിൽ ജീവിക്കുന്നു എന്നതാണ് സത്യം. എന്നാൽ ഇത്തരക്കാരുടെ കൃതികൾ അസ്‌ളിലമായി ജീവിച്ചിരിക്കെ അകാലത്തിൽ വിസ്‌മൃതിയിലാക്കുന്നു. ഇന്ന് ഭാരതത്തിൽ ഇരുപത് ശതമാനമിതുപോലുള്ള പുഴുക്കുത്തുകളും മാലിന്യങ്ങളും കാരണം കുടുംബത്തിൽ പിറന്ന സ്ത്രീകൾക്ക് മാന്യമായി ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. വ്യക്തിസ്വാതന്ത്ര്യം എന്നത് അന്യന്റെ നെഞ്ചിൽ ചവിട്ടാനോ, സ്വന്തം കുലമഹിമയെ ചളിയിൽ ചവിട്ടാനോ ഉള്ള ലൈസൻസല്ല എന്ന് ഇവർ വിസ്മരിക്കുന്നു.
കാമത്തിന്റെ ഇരയാകുന്ന കുരുന്നുകൾ
കേരളം ഇന്ന് ഞെട്ടലോടെ കേൾക്കുന്ന വാർത്തകൾ പലതും സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെ കാമുകന് വേണ്ടി കൊന്നുതള്ളുന്ന അമ്മമാരെ കുറിച്ചാണ്. പത്തുമാസം ചുമന്ന് നോവുതിന്നു പെറ്റ കുഞ്ഞിനേക്കാൾ വലുതാണോ നിമിഷനേരത്തെ ശാരീരിക സുഖം നൽകുന്ന കാമുകൻ? അമ്മിഞ്ഞപ്പാലിൽ സ്നേഹം ചുരത്തേണ്ടവൾ വിഷം കലർത്തുന്ന കാഴ്ച സംസ്കാരസമ്പന്നമെന്ന് അവകാശപ്പെടുന്ന മലയാളിയും, ഭാരതത്തെയും ലജ്ജിപ്പിക്കേണ്ടതാണ്. സ്വന്തം ഉദരത്തിൽ ഉയിർകൊണ്ട ജീവനേക്കാൾ വലുതാണ് തനിക്ക് അന്യപുരുഷന്റെ സാമീപ്യമെന്ന് ചിന്തിക്കുന്ന സ്ത്രീ, മാതൃത്വത്തിന് ഏൽപ്പിക്കുന്ന മുറിവ് ഉണങ്ങാത്തതാണ്.
അവിവേകത്തിന്റെ ഈ മാലിന്യം പേറുന്നവർ സമൂഹത്തിന് നൽകുന്ന സന്ദേശം ഭയാനകമാണ്.
“കുടുംബം"
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം " എന്നാണ്. എന്നാൽ ഇന്ന് പല വീടുകളും വെറും കെട്ടിടങ്ങളായി മാറുന്നു. സ്നേഹത്തിന് പകരം സംശയവും, വിശ്വസ്തതയ്ക്ക് പകരം വഞ്ചനയുടെയും കിരീടം അണിഞ്ഞിരിക്കുന്നു.
ഞെട്ടിക്കുന്ന വഞ്ചനയുടെ കഥകൾ
അടുത്ത കാലത്ത് കേരളത്തിലെ കോടതികളിൽ എത്തിയ ചില കേസുകൾ സ്ത്രീത്വത്തിന് തന്നെ അപമാനമാണ്. വിദേശത്ത് ചോരനീരാക്കി പണിയെടുക്കുന്ന ഭർത്താവിനെ വഞ്ചിക്കുന്ന ഒരു ഭാര്യയുടെ കഥ നാം കണ്ടു. രണ്ട് കുട്ടികളുടെ അച്ഛൻ ആണെന്നറിഞ്ഞ് സന്തോഷത്തോടെ ഓടിയെത്തിയ പ്രവാസിയായ ഭർത്താവ് കണ്ടത് തന്റെ മുഖച്ഛായയില്ലാത്ത കുഞ്ഞിനെയാണ്. നിശബ്ദനായിപ്പോയ ആ മനുഷ്യൻ കണ്ടത് ഒരാൾ വെളുത്തതും മറ്റൊരാൾ കറുത്ത കരിമേഘം പോലെയുള്ളതുമായ ശിശുക്കളെയാണ്. ഡിഎൻഎ ടെസ്റ്റ് നടത്തിയപ്പോൾ വെളിപ്പെട്ടത് ക്രൂരമായ സത്യം: ഭർത്താവ് അവധി കഴിഞ്ഞ് മടങ്ങിയ ആ അരമണിക്കൂറിനുള്ളിൽ മറ്റൊരു പുരുഷനുമായി ബന്ധപ്പെട്ടതിന്റെ ഫലമായിരുന്നു ആ കുഞ്ഞ്!
കഴുകിയ മനസ്സുകൾ
എത്രമാത്രം മരവിച്ച മനസ്സുണ്ടെങ്കിലേ ഒരു സ്ത്രീക്ക് ഇത്രയും വലിയ ചതി ചെയ്യാൻ കഴിയൂ? കാമത്തിന്റെ വേലിയേറ്റത്തിൽ സ്വന്തം മാനം വിൽക്കുന്ന ഇവർ, ഒരു കുടുംബത്തിന്റെ സ്വസ്ഥതയാണ് ചുട്ടുചാമ്പലാക്കുന്നത്. പാശ്ചാത്യർ നമ്മുടെ കുടുംബബന്ധങ്ങളുടെ പവിത്രത കണ്ട് അത്ഭുതപ്പെടുമ്പോൾ, നാം പാശ്ചാത്യരുടെ ജീർണ്ണിച്ച സംസ്കാരത്തെ പുൽകാൻ വെമ്പുന്നത് എത്ര കഷ്ടമാണ്.
പുരുഷന്റെ അന്തസ്സും കോടതിയുടെ നിരീക്ഷണവും.!
സ്ത്രീപക്ഷ നിയമങ്ങളുടെ മറവിൽ പുരുഷനെ വേട്ടയാടുന്ന പ്രവണതയ്ക്കെതിരെ അടുത്തിടെ ഹൈക്കോടതി നടത്തിയ പരാമർശം ഏറെ പ്രസക്തമാണ്. "സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും അന്തസ്സും ആത്മാഭിമാനവുമുണ്ട്" എന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഓർമ്മിപ്പിച്ചു. തൃശ്ശൂരിലെ ഒരു കേസിൽ, ഭാര്യയുടെ വഴിവിട്ട ബന്ധത്തിൽ ജനിച്ച കുട്ടിയെപ്പോലും ആറുവർഷം സ്വന്തം മകളായി കണ്ട് സംരക്ഷിച്ച ഒരു ഭർത്താവിന്റെ മാന്യതയെ കോടതി പ്രകീർത്തിച്ചു. തന്റെ ഭാര്യ മറ്റൊരുവനോടൊപ്പം ഒളിച്ചോടിയിട്ടും, ആ കുഞ്ഞിന്റെ ഭാവി ഓർത്ത് മൗനം പാലിച്ച ആ പുരുഷൻ മാതൃകയാകുമ്പോൾ, ധാർമ്മികത ലംഘിച്ച ആ സ്ത്രീ വിചാരണ ചെയ്യപ്പെടണമെന്ന് കോടതി ഓർമ്മിപ്പിച്ചു. ഭർത്താവിന്റെ തണലിൽ ഇരുന്നുകൊണ്ട് തന്നെ മറ്റൊരുവനെ പ്രണയിക്കുന്നതും, ആ ബന്ധത്തിൽ കുഞ്ഞുണ്ടാകുന്നതും ആധുനികതയല്ല, മറിച്ച് പച്ചയായ ചതിയാണ്.
കുടുംബത്തിന്റെ മഹിമ കാക്കേണ്ടവൾ തന്നെ വഴിപിഴക്കുമ്പോൾ, സമൂഹത്തിന്റെ താളം തെറ്റുന്നു. "സ്ത്രീ നന്നായെങ്കിൽ മാത്രമേ നാട് നന്നാവൂ" എന്ന പഴമൊഴിക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്. മനസ്സിന്റെ ചപലതകളെ നിയന്ത്രിക്കാൻ കഴിയാത്തവൾക്ക് തന്നെയോ തന്റെ തലമുറയെയോ നേർവഴിക്ക് നയിക്കാൻ കഴിയില്ല. നിനക്കായ് ഞാൻ ഒന്നും വാങ്ങിയില്ലേ എന്ന് ചോദിക്കുന്ന ഭർത്താവിനോട്, നിനക്കായ് എന്റെ മനസ്സ് ഉരുകിയില്ലേ എന്ന് കപടമായി പറയുന്ന വഞ്ചകികൾ പെരുകുന്ന കാലമാണിത്.
മാതൃത്വത്തിന്റെ പവിത്രതയും സ്ത്രീത്വത്തിന്റെ മഹത്വവും നാം ആഘോഷിക്കുമ്പോൾ തന്നെ, നമ്മുടെ സമൂഹത്തിലെ ഈ പുഴുക്കുത്തുകൾക്കെതിരെ ശബ്ദമുയർത്തേണ്ടതുണ്ട്. കാമത്തിന് കണ്ണില്ലായിരിക്കാം, എന്നാൽ വിവേകത്തിന് കണ്ണുണ്ടാവണം.
"യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ"
(സ്ത്രീകൾ ആദരിക്കപ്പെടുന്നിടത്ത് ദൈവിക ചൈതന്യം ഉണ്ടാകും)
എന്ന വരികൾ അർത്ഥവത്താകണമെങ്കിൽ സ്ത്രീകൾ സ്വയം ആദരിക്കപ്പെടാൻ യോഗ്യരായ പ്രവൃത്തികൾ ചെയ്യണം. കുടുംബമെന്ന പവിത്രമായ ചട്ടക്കൂടിനെ തകർക്കുന്നവർ ഓർക്കുക, നിങ്ങൾ നശിപ്പിക്കുന്നത് ഒരു തലമുറയുടെ ഭാവിയാണ്. ഇന്നത്തെ ഈ താന്തോന്നിത്തം നാളെ നിങ്ങളുടെ തന്നെ ജീവിതം ഹോമിക്കാനുള്ള കനലായി മാറും. ഈ വനിതാദിനത്തിൽ നമുക്ക് വേണ്ടത് അവകാശങ്ങൾ മാത്രമല്ല, ധാർമ്മികമായ ഉത്തരവാദിത്ത ബോധം കൂടിയാണ്.
Read More: www.emalayalee.com/writer/317