
സിവിൽ റൈറ്സ് അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ ഇന്ത്യൻ അമേരിക്കൻ വിചാൽ കുമാർ യുഎസ് കോൺഗ്രസിലേക്കു മത്സരം പ്രഖ്യാപിച്ചു. ന്യൂ യോർക്ക് ഡിസ്‌ട്രിക്‌ട് 7ൽ മത്സരിക്കാൻ അദ്ദേഹം ഡെമോക്രാറ്റിക് പ്രൈമറിയിൽ പ്രവേശിക്കും.
കുടിയേറ്റ നയ പരിഷ്‌കരണവും തൊഴിലാളി സംരക്ഷണവും ആണ് കുമാറിന്റെ മുഖ്യ വാഗ്‌ദാനങ്ങൾ. രണ്ടു പതിറ്റാണ്ടു കുടിയേറ്റ കുടുംബങ്ങൾക്കും വാടകയ്ക്കു താമസിക്കുന്നവർക്കും വരുമാനം കുറഞ്ഞവർക്കും വേണ്ടി നടത്തിയ പോരാട്ടങ്ങളാണ് തനിക്കു ആവേശം പകരുന്നതെന്നു അദ്ദേഹം പറഞ്ഞു.
"വാഗ്‌ദാനങ്ങൾ മാത്രം മതിയാവുന്ന കാലം കഴിഞ്ഞു. ജോലി ചെയ്തു ജീവിക്കുന്നവർക്കു യഥാർഥ പ്രയോജനം നേടിക്കൊടുക്കുന്ന നേതാക്കളെയാണ് ഇനി ആവശ്യം."
അധ്വാന വർഗത്തിൽ പെട്ട കുടിയേറ്റക്കാരുടെ മകനായ കുമാർ പാർട്ട്നേഴ്‌സ് ഫോർ ജസ്റ്റിസ് പ്രവർത്തനങ്ങളിലും സജീവമാണ്.
കുടിയേറ്റക്കാരെ വേട്ടയാടുന്ന ഐസ് പിരിച്ചു വിടുക, തൊഴിലാളികളുടെ സംരക്ഷണം ശക്തിപ്പെടുത്തുക, വേതനം കൂട്ടുക, മെഡിക്കെയർ എല്ലാവര്ക്കും ലഭ്യമാക്കുക എന്നിവയാണ് കുമാറിന്റെ വാഗ്‌ദാനങ്ങൾ.
Attorney Vichal Kumar announces run for congress in NY-07