Image

എയർ ഇന്ത്യയ്ക്കു ചരക്കു നീക്കത്തിനും ചാർട്ടർ ഫ്ലൈറ്റുകൾക്കും യുഎസ് അനുമതി (പിപിഎം)

Published on 07 March, 2026
എയർ ഇന്ത്യയ്ക്കു ചരക്കു നീക്കത്തിനും ചാർട്ടർ ഫ്ലൈറ്റുകൾക്കും യുഎസ് അനുമതി (പിപിഎം)

എയർ ഇന്ത്യയ്ക്ക് അമേരിക്ക പുതുക്കിയ വിദേശ വിമാന സർവീസ് സർട്ടിഫിക്കറ്റ് നൽകി. അതനുസരിച്ചു എയർലൈനിനു യുഎസിനും ഇന്ത്യയ്ക്കും ഇടയിൽ യാത്രക്കാരെ മാത്രമല്ല, ചരക്കു നീക്കാനും അനുമതിയായി. ചാർട്ടർ ഫ്ലൈറ്റുകൾ തുടങ്ങാനും കഴിയും.

വിലയിരുത്തൽ കഴിഞ്ഞു ഈയാഴ്ച്ച യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ട്രാൻസ്‌പോർട്ടേഷൻ അനുമതി ഉത്തരവ് നൽകി. ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ സമർപ്പിക്കാൻ 21 ദിവസം നൽകിയിരുന്നു. ആരും എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നു ഉത്തരവിന്റെ അറിയിപ്പിൽ പറയുന്നു.

ഇന്ത്യയ്ക്കു പുറത്തു നിന്ന് ആരംഭിക്കുന്ന ഫ്ലൈറ്റുകൾക്കും ഈ അനുമതി ബാധകമാണ്. യുഎസ് കടന്നു പോകുന്ന ഫ്ലൈറ്റുകൾക്കും.

അനുമതി മാർച്ച് 2 മുതൽ നടപ്പിൽ വന്നു.

എയർ ഇന്ത്യ 2025 ഒക്ടോബറിൽ അപേക്ഷ നൽകിയെന്നാണ് കാണുന്നത്.

US grants Air India expanded flight permit

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക