Image

കാനഡ ഒൻ്റാരിയോയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ടു

Published on 07 March, 2026
കാനഡ ഒൻ്റാരിയോയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ടു

ടൊറൻ്റോ : ഒൻ്റാരിയോയിലെ ഹാൽട്ടൺ ഹിൽസിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ടു. ലാംടൺ കോളേജിലെ വിദ്യാർത്ഥിനി 21 വയസ്സുള്ള അർഷ്പ്രീത് കൗറാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ഹാൽട്ടൺ റീജനൽ റോഡ് 25-ന്‍റെയും 32 സൈഡ്‌റോഡിന്‍റെയും ഇന്‍റർസെക്ഷനിലാണ് അപകടമുണ്ടായത്.

അർഷ്പ്രീത് സഞ്ചരിച്ചിരുന്ന വെളുത്ത ഹ്യുണ്ടായ് എലാൻട്ര കാർ ഒരു ഡംപ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കാനഡയിൽ സ്റ്റുഡൻ്റ് വീസയിൽ എത്തിയ അർഷ്പ്രീത് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. അതേസമയം കാറിലുണ്ടായിരുന്ന മറ്റൊരാളെ ഗുരുതര പരുക്കുകളോടെ ട്രോമ സെന്‍ററിൽ പ്രവേശിപ്പിച്ചു. അർഷ്പ്രീത് കൗറിന്‍റെ ശവസംസ്കാരത്തിനും കുടുംബത്തെ സഹായിക്കുന്നതിനുമായി GoFundMe കാമ്പെയ്‌നും ആരംഭിച്ചിട്ടുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക