Image

ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് ഒര്‍ലാന്റോയില്‍ ബഹുജന പങ്കാളിത്തത്തോടെ ഊഷ്മളമായ വരവേല്‍പ്പ്

എ.എസ് ശ്രീകുമാര്‍ Published on 07 March, 2026
ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് ഒര്‍ലാന്റോയില്‍ ബഹുജന പങ്കാളിത്തത്തോടെ ഊഷ്മളമായ വരവേല്‍പ്പ്

ഫ്‌ളോറിഡ: തികഞ്ഞ സാമൂഹിക പ്രതിബദ്ധത സേവന മന്ത്രമാക്കി ഫോമായുടെ ജനപക്ഷ പദ്ധതികള്‍ നടപ്പാക്കാന്‍ 2026-'28 ഭരണ സമിതിയിലേയ്ക്ക്  ആര്‍ജവത്തോടെ മല്‍സരിക്കുന്ന 'ടീം വായ്‌സ് ഓഫ് ഫോമാ'യ്ക്ക് പുഷ്പങ്ങളുടെ നാടായ ഫ്‌ളോറിഡയിലെ ഒര്‍ലാന്റോയില്‍ ഗംഭീര സ്വീകരണം. ഒര്‍ലാന്റോ റീജിയണല്‍ യുണൈറ്റഡ് മലയാളീ അസോസിയേഷന്‍ (ഒരുമ), മലയാളി അസോസിയേഷന്‍ ഓഫ് ഡെയറ്റോണ, ഒര്‍ലാന്റോ റീജിയണല്‍ മലയാളി അസോസിയേഷന്‍ (ഓര്‍മ) എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ ബിജു തോണിക്കടവില്‍ നേതൃത്വം നല്‍കുന്ന ടീം വോയ്‌സ് ഓഫ് ഫോമാ പാനല്‍ അംഗങ്ങള്‍ തങ്ങളുടെ നയസമീപനങ്ങള്‍ വിശദീകരിച്ചു.

ഫെബ്രുവരി 28-ന് അപ്നാ ബസാര്‍ ഓഡിറ്റോറിയത്തില്‍ഡ നടന്ന യോഗത്തില്‍ സംഘടനാ ഭാരവാഹികളുമായി സൗഹൃദം പങ്കുവച്ച ടീം വോയ്‌സ് ഓഫ് ഫോമാ ഏവരുടെയും പാര്‍ത്ഥനാ പൂര്‍ണമായ പിന്തുണയും പ്രോല്‍സാഹനവും അഭ്യര്‍ത്ഥിച്ചു. ഫോമായെ നയിക്കാന്‍ പ്രാപ്തരാണ് ടീം വോയ്‌സ് ഓഫ് ഫോമാ എന്ന് വിവിധ സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ടീം വോയ്‌സ് ഓഫ് ഫോമാ ദീര്‍ഘവീക്ഷണത്തോടെയുള്ളതും കാലാനുസൃതവുമായ വികസന പരിപാടികളോടെയാണ് ജനസമക്ഷം അവരുടെ അംഗീകാരത്തിനായി എത്തു ന്നതെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിജു തോണിക്കടവില്‍ പറഞ്ഞു. ഫോമായുടെ പ്രബുദ്ധമായ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് കര്‍മഭൂമിയിലും ജന്‍മഭൂമിയിലും തികഞ്ഞ ജനപക്ഷ മുഖത്തോടെ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികളുണ്ട്. തങ്ങള്‍ ഭരണത്തിലെത്തിയാല്‍ അമേരിക്കന്‍ മലയാളി സമൂഹത്തിലും നാട്ടിലും കൂടുതല്‍ ഊര്‍ജസ്വലമായി സ്വപ്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും ടീം വോയ്‌സ് ഓഫ് ഫോമാ അംഗങ്ങള്‍ പറഞ്ഞു.

ശക്തമായ വികസനോന്‍മുഖ ഭരണം കാഴ്ചവയ്ക്കുന്നതിനായി വോട്ടുകള്‍ നല്‍കി ആശീര്‍വദിക്കണമെന്ന് പുതിയ ഭരണസമിതിയുടെ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവില്‍ (പ്രസിഡന്റ്), പോള്‍ പി ജോസ് (ജനറല്‍ സെക്രട്ടറി),  പ്രദീപ് നായര്‍ (ട്രഷറര്‍), സാമുവല്‍ മത്തായി (വൈസ് പ്രസിഡന്റ്), മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ സ്‌നേഹനിര്‍ഭരമായ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് ഫ്‌ളോറിഡയിലെ പരിണതപ്രജ്ഞരായ മലയാളി സംഘടനാ ഭാരവാഹികളോട് ഹൃദയപൂര്‍വം അഭ്യര്‍ത്ഥിച്ചു.

രാജ് കുറുപ്പ് (ഫോമാ മുന്‍ ജോയിന്റ് ട്രഷറര്‍), ജിബി ജോസഫ് (ഒരുമ മുന്‍ പ്രസിഡന്റ്), ജിജോ ചിറയില്‍ (ഓര്‍മ മുന്‍ പ്രസിഡന്റ്), ഡോ. ഷിജു ചെറിയാന്‍ (ഒരുമ മുന്‍ പ്രസിഡന്റ്),  ഫോമാ മുന്‍ നാഷണല്‍ കമ്മിറ്റി മെമ്പര്‍ പൗലോസ് കുയിലാടന്‍, ജോര്‍ജ്, ബെന്നി വര്‍ഗീസ്, ഡേവിഡ് തോമസ്, ഷിനോ തോമസ് (ഒരുമ മുന്‍ സെക്രട്ടറി), സോണി തോമസ് (ഒരുമ മുന്‍ പ്രസിഡന്റ്), ഡോ. വര്‍ക്കി എബ്രഹാം (ഒരുമ സെക്രട്ടറി), ബിനൂസ് (ഒരുമ പ്രസിഡന്റ്), ചാക്കോച്ചന്‍ ജോസഫ് (ഫോമാ സണ്‍ഷൈന്‍ റീജിയന്‍ മുന്‍ ആര്‍.വി.പി), സന്തോഷ് തോമസ് (കാന്‍ഡിഡേറ്റ് ഫോര്‍ നാഷണല്‍ കമ്മിറ്റി മെമ്പര്‍), അശോക് മേനോന്‍ (ഒരുമ മുന്‍ പ്രസിഡന്റ്), നിഷ (ഓര്‍മ കള്‍ച്ചറല്‍ കോ-ഓര്‍ഡിനേറ്റര്‍), പ്രവിബ് നായര്‍ (ഒരുമ മുന്‍ പ്രസിഡന്റ്), വിജി നായര്‍, രേണു മേനോന്‍, ഷാന്റി വര്‍ഗീസ് (കാന്‍ഡിഡേറ്റ് ഫോര്‍ ആര്‍.വി.പി), ബിജോയ് സേവ്യര്‍, സജോ പെല്ലിശ്ശേരി തുടങ്ങിയവര്‍ ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് എല്ലാവിധ വിജയാശംസകളും നേര്‍ന്നു.

2022-24 ഫോമാ എക്യിക്യൂട്ടീവ് കമ്മറ്റിയിലെ ട്രഷററായി മിന്നുന്ന പ്രകടനം കാഴ്ചവച്ച ബിജു തോണിക്കടവില്‍ എണ്‍പതിനായിരത്തിലധികം ഡോളര്‍ മിച്ചമുണ്ടാക്കിയാണ് സ്ഥാനമൊഴിഞ്ഞത്. 2026-28-ല്‍ സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്ന ഒട്ടേറെ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വിദ്യാത്ഥികള്‍, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി അമേരിക്കയില്‍ എത്തിപ്പെടാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് എല്ലാവിധ സഹായങ്ങളും പുതിയ കമ്മറ്റി ഉറപ്പുനല്‍കുന്നു. വിവിധ മേഖലകളിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, ഭാഷാ, വിദ്യാഭ്യാസ, സാംസ്‌കാരിക, തൊഴില്‍ രംഗങ്ങളില്‍ പുത്തന്‍ ആശയങ്ങളിലൂന്നിയ പ്രോജക്ടുകളായിരിക്കും നടപ്പാക്കുകയെന്ന് 'ടീം വോയ്‌സ് ഓഫ് ഫോമാ ആവര്‍ത്തിച്ച് വ്യക്തമാക്കി.

 

ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് ഒര്‍ലാന്റോയില്‍ ബഹുജന പങ്കാളിത്തത്തോടെ ഊഷ്മളമായ വരവേല്‍പ്പ്
ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് ഒര്‍ലാന്റോയില്‍ ബഹുജന പങ്കാളിത്തത്തോടെ ഊഷ്മളമായ വരവേല്‍പ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക