Image

ചിക്കാഗോ മലയാളി അസോസിയേഷൻ വിമൻസ് ഡേ ആഘോഷങ്ങൾ മാർച്ച് 7 ശനിയാഴ്ച

ബിജു മുണ്ടക്കൽ Published on 06 March, 2026
ചിക്കാഗോ മലയാളി  അസോസിയേഷൻ വിമൻസ് ഡേ ആഘോഷങ്ങൾ  മാർച്ച് 7 ശനിയാഴ്ച

ചിക്കാഗോ :ചിക്കാഗോ മലയാളി   അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള വിമൻസ് ഡേ ആഘോഷങ്ങൾ മാർച്ച് 7 ശനിയാഴ്ച (നാളെ ) വൈകിട്ട് 5.30ന് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും .ഈ ആഘോഷ പരിപാടികളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിമൻസ് ഫോറം ചെയർപേഴ്സൺ നിഷ എറിക് ,കോ ചെയർ പേഴ്സൺമാരായ ഷൈനി ഹരിദാസ് ,ബീന ജോർജ് എന്നിവർ അറിയിച്ചു .

ഇത്തവണ വിപുലമായ പരിപാടികളാണ് വനിതാദിനത്തോടനുബന്ധിച്ച് നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു .സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസ് മീറ്റ് അപ്പിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസ് തങ്ങളുടെ സാമൂഹ്യ മാധ്യമ രംഗത്തെ അനുഭവങ്ങൾ പങ്കു വെയ്ക്കും .സദസ്സിന് അവരുമായി സംവദിക്കാനും അവസരം ഉണ്ടായിരിക്കും .കൂടാതെ വനിതകളുടെ ചെണ്ട മേളം ,റീവ വര്ഗീസിന്റെ വയലിൻ പെർഫോമൻസ് ,വിമൻസ് മെന്റൽ ഹെൽത്ത് ഡിസ്കഷൻ ,മഹിളാ മഹത്വം ടാലെന്റ്റ് കോമ്പറ്റിഷൻ ,ഫാഷൻ ഷോ തുടങ്ങി നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു .

മുഖ്യാതിഥികളായി ലിബേർട്ടിവിൽ മേയർ ഡോണാ ജോൺസൻ,ഇല്ലിനോയി സ്റ്റേറ്റ് സെനറ്റർ ലോറ ഫിൻ,ശ്രീമതി സാറ മിർസ എന്നിവർ പങ്കെടുക്കും .കൂടാതെ ചിക്കാഗോ മലയാളീ അസോസിയേഷൻ ചാരിറ്റി വിങ്ങിന്റെ ഭാഗമായി ഒരു റാഫിളും നടത്തുന്നതാണെന്ന് ചാരിറ്റി ചെയർ പേഴ്സൺ ജെസ്സി റിൻസി അറിയിച്ചു . ഇതിലൂടെ സമാഹരിക്കുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകും .


ഇത്തവണത്തെ വിമൻസ് ഡേ ആഘാഷങ്ങൾ വളരെ വേറിട്ടതായിരിക്കുമെന്ന് ഭാരവാഹികളായ നിഷ എറിക്,ഷൈനി ഹരിദാസ് ,ബീന ജോർജ് ,സാറ അനിൽ ,ഡോ. മധു വെണ്ണിക്കണ്ടം ,ഡോ .സൂസൻ ചാക്കോ,മേഘ ചിറയിൽ ,കോ കോർഡിനേറ്റർമാരായ ജിനു ജോസ് ,സുജിത കരയിൽ ,രേഷ്മയ് നായർ ,ശ്രീ നിഷാന്ത് ആചാരി എന്നിവർ അറിയിച്ചു .
നാളത്തെ ഈ ആഘോഷസന്ധ്യയിലേക്ക് എല്ലാ മലയാളി വനിതകളെയും കുടുംബസമേതം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു .

 

ചിക്കാഗോ മലയാളി  അസോസിയേഷൻ വിമൻസ് ഡേ ആഘോഷങ്ങൾ  മാർച്ച് 7 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക