Image

മരിയാന എൽ. നൈഷുലർ ചെന്നൈയിലെ യു.എസ്. കോൺസൽ ജനറലായി ചുമതലയേറ്റു

Published on 06 March, 2026
മരിയാന എൽ. നൈഷുലർ ചെന്നൈയിലെ യു.എസ്. കോൺസൽ ജനറലായി ചുമതലയേറ്റു

ചെന്നൈ, മാർച്ച് 6, 2026: മരിയാന എൽ. നൈഷുലർ 2026 മാർച്ച് 2 തിങ്കളാഴ്ച ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ കാര്യാലയത്തിൻറെ ചുമതലയേറ്റു.

 പദവിയേറ്റെടുത്ത കോൺസൽ ജനറൽ നൈഷുലർ പറഞ്ഞു: “ഇന്ത്യ-യു.എസ്. ബന്ധത്തിലെ നിർണായകമായ ഈ ഘട്ടത്തിൽ ദക്ഷിണേന്ത്യയിൽ അമേരിക്കയെ പ്രതിനിധീകരിക്കുന്നത് ഞാൻ ഒരു ബഹുമതിയായി കരുതുന്നു. പ്രസിഡൻറ് ട്രംപ്, സെക്രട്ടറി റൂബിയോ, അംബാസഡർ ഗോർ എന്നിവരുടെ നേതൃത്വത്തിൽ അമേരിക്കക്കാർക്കും ഇന്ത്യക്കാർക്കും യഥാർത്ഥ ഫലങ്ങൾ നൽകുന്ന പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വ്യാപാരബന്ധങ്ങൾ വികസിപ്പിക്കുന്നതും അമേരിക്കൻ വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതും കൂടാതെ നമ്മുടെ ബന്ധം ഏറ്റവും ശക്തമാക്കുന്ന ഘടകമായ ജനങ്ങൾ തമ്മിലുള്ള പരസ്‌പര ബന്ധങ്ങൾ വളർത്തുന്നതും ഞാൻ പ്രതീക്ഷയോടെ നോക്കിക്കാണുന്നു.”

 ചെന്നൈയിൽ എത്തുന്നതിന് മുമ്പ് കോൺസൽ ജനറൽ നെയ്‌സുലർ യു.എസ്. എംബസി താഷ്കെന്റിൽ രാഷ്ട്രീയ-സാമ്പത്തിക കാര്യങ്ങളുടെ കൗൺസിലറായാണ് പ്രവർത്തിച്ചിരുന്നത്. ജെറുസലേം, അമ്മാൻ എന്നിവിടങ്ങളിലെ യു.എസ്. എംബസികളിൽ ഡെപ്യൂട്ടി ഇക്കണോമിക് കൗൺസിലറായും വാഷിംഗ്ടൺ ഡി.സി., ദുബായ്, സ്കോപ്യേ, മോസ്കോ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 

കോൺസൽ ജനറൽ മരിയാന നൈഷുലറെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക