Image

സുജിത് ശ്രീധര്‍ ഫോമാ നാഷ്ണല്‍ കമ്മറ്റിയിലേക്ക് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.

ജോജോ കോട്ടൂര്‍ ജോണ്‍ Published on 06 March, 2026
സുജിത് ശ്രീധര്‍ ഫോമാ നാഷ്ണല്‍ കമ്മറ്റിയിലേക്ക് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.

ഫിലാഡെല്‍ഫിയായിലെ സാമൂഹിക രംഗത്ത് നിറ സാന്നിധ്യമായ സുജിത് ശ്രീധറിനെ ഫോമായുടെ 2026-2028 കാലയളവിലേക്കുള്ള നാഷ്ണല്‍ കമ്മറ്റിയിലേക്ക് മിഡ് അറ്റ്‌ലാന്റിക്ക് റീജിയണില്‍  നിന്നും കല എന്‍ഡോഴ്‌സ് ചെയ്തു.

ദീര്‍ഘകാലമായി ഫോമയോട് ചേര്‍ന്ന് സജീവമായി പ്രവര്‍ത്തിക്കുന്ന സുജിത് ശ്രീധര്‍ കലയുടെ സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുള്ള പരിചയ സമ്പത്തുമായാണ് നാഷ്ണല്‍ കമ്മറ്റിയിലേക്ക് എത്തുന്നത്.

പൊതു രംഗത്ത് സജീവമായ സുജിത് ശ്രീധര്‍ മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായ പങ്കാളിത്തം വഹിക്കുന്ന വ്യക്തിയാണ്.

കലയുടെ വാര്‍ഷിക ബാങ്ക്വറ്റില്‍ ഏവരും അദ്ദേഹത്തിന് പിന്തുണ അറിയിക്കുകയും വിജയാശംസകള്‍ നേരുകയും ചെയ്തു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക