Image

വാക്കിന്റെ ഉത്തരവാദിത്തം: സ്ത്രീ, കുടുംബം, രാജ്യം : ലീലാമ്മ തോമസ്, ബോട്സ്വാന

Published on 06 March, 2026
വാക്കിന്റെ ഉത്തരവാദിത്തം: സ്ത്രീ, കുടുംബം, രാജ്യം :  ലീലാമ്മ തോമസ്, ബോട്സ്വാന

നാം രാഷ്ട്രീയക്കാരുടെ നിഷിദ്ധമായ അസത്യങ്ങളുടെ വായ്ത്തലകൾ വെട്ടിത്തിളങ്ങുന്ന വാക്കുകൾ കൊണ്ട് ചുരുട്ടിവെക്കുന്നതിൽ ഇന്ന് കളരി അഭ്യാസിയെ പോലെ വിദഗ്ധരായിരിക്കുന്നു. ബൈബിൾ മുതൽ ബഹിരാകാശം വരെ, ഭംഗിയായി പിടിച്ചും ഭരിച്ചും പോകാൻ സ്ത്രീകൾക്ക് കഴിയും എന്ന് നാം തെളിയിച്ചവരാണ്.

എന്നാൽ, സ്ത്രീ എത്ര മിടുക്കിയാകട്ടെ, എത്ര പ്രഗൽഭയായാലും, അവൾ ഒരു ഭാര്യയുമാണ്, ഒരു അമ്മയുമാണ്, ഒരു കുടുംബത്തിന്റെ നാഡിസ്പന്ദനവുമാണ് എന്ന സത്യം രാഷ്ട്രീയത്തിന്റെ തിരക്കിൽ മറന്നുപോകരുത്. ഇന്നലെ ഞാൻ കണ്ടു, ഒരു ഭർത്താവിന്റെ തിരിഞ്ഞുനിൽക്കുന്നുവെന്നു തോന്നിച്ച ദയനീയ മുഖം, കുഞ്ഞുങ്ങളുടെ കണ്ണുകളിൽ പറഞ്ഞ് കൊള്ളാത്ത നിറഞ്ഞുനിന്ന വേദന, നാട്ടുകാരുടെ ആരോഗ്യം കാക്കുന്ന ഒരു ആരോഗ്യദായിക. പക്ഷേ, സ്വന്തം വീട്ടിലെ ആരോഗ്യനില കണ്ടപ്പോൾ ഹൃദയം കനത്തുപോയി. ദയവായി ഓർക്കണം, കുടുംബജീവിതം തകർത്തുകൊണ്ട് ഒരു സ്ത്രീയുടെ രാഷ്ട്രീയജീവിതം കെട്ടിപ്പിടിക്കാൻ നമ്മൾ ഒരുങ്ങരുത്. സഭയുടെ വോട്ട് വേണമെങ്കിൽ വാങ്ങിക്കൊടുക്കാൻ വേറെ ആളുകളുണ്ട്. പക്ഷേ, വാക്കിന്റെ വില കൊടുത്ത് വാക്കിനെയാണ് വെട്ടിമാറ്റുന്നത് എങ്കിൽ, അത് ഒരു വ്യക്തിയുടെ തോൽവിയല്ല, ഒരു ജനതയുടെ ആത്മഹത്യ തന്നെയാകും.

ഇന്നത്തെ നമ്മുടെ നാട്ടുരീതി കണ്ടാൽ സങ്കടം തോന്നുന്നു. ഒരു ജനത നിലനിൽക്കുന്നത് വാക്കിനാലാണ്, ഖഡ്ഗത്തിന്റെ തണൽക്കാറാൽ അല്ല. കള്ളം പറഞ്ഞ് നിലനിൽപ്പിനായി ശബ്ദമുയർത്തുമ്പോൾ, ഈ രാജ്യത്തിന്റെ ഹൃദയത്തിൽ സംഗീതം മാറ്റി ശബ്ദശല്യം നിറയ്ക്കാൻ ആർക്കും അധികാരമില്ല.

ഇത് ആരെയും വ്യക്തിപരമായി വേദനിപ്പിക്കാൻ എഴുതിയതല്ല. എന്നാൽ, കള്ളം പറഞ്ഞുവെന്ന ആരോപണത്തിൽ വിവാദം ഉയർന്നപ്പോഴും, ഭർത്താവിന് ഇഷ്ടമില്ലെന്ന് വാർത്തകളിൽ വന്നപ്പോഴും, അത് കേൾക്കാതെയോ കാണാതെയോ ഒരു രാഷ്ട്രീയം നടത്തപ്പെടുന്നതായി ജനങ്ങൾക്കു തോന്നിയതാണ് ഈ വാക്കുകളുടെ കാരണം.

എനിക്കു രാഷ്ട്രീയജ്വരം ഇല്ല. പക്ഷേ, കുത്തിവീഴ്ത്താൻ അല്ല, ഉണർത്താതിരിക്കാൻ പറ്റില്ല;

വഴക്കുണ്ടാക്കാൻ അല്ല, വാക്കിന്റെ ഉത്തരവാദിത്തം ഓർമ്മിപ്പിക്കാൻ.

പെണ്ണുങ്ങളുടെ സൂര്യോഷ്മത്തിൽ ഉയർത്തലിക്കുന്ന മർദ്ദനത്തിന്റെ തീക്ഷ്ണത, ഒരുങ്ങിയൊഴുകുന്ന വിയർപ്പിന്റെ സാക്ഷ്യത്തോടെ ഭരിക്കുവാൻ, രാഷ്ട്രീയക്കാരൻ തർക്കിക്കാനും മറ്റുള്ളവരുടെ തർക്കം കേൾക്കാനും പ്രാപ്തനായിരിക്കണം.

ഇപ്പോൾ, നാം കക്ഷിരാഷ്ട്രീയം മറന്ന് ജാഗരൂകരാകണം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക