
മിഡിൽ ഈസ്റ്റ് യുദ്ധം മൂലം ആകാശ പാതകൾ പലതും അടഞ്ഞു കിടക്കുന്നതിനാൽ ഫ്ലൈറ്റുകൾ വഴിതിരിച്ചു വിടേണ്ടി വന്ന എയർലൈനുകൾ നോർത്ത് അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എയർ ടിക്കറ്റ് 100% വരെ വർധിപ്പിച്ചു. സീറ്റുകളുടെ എണ്ണം കുറച്ചിട്ടുമുണ്ട്.
ലോകത്തിന്റെ ഏറ്റവും തിരക്കുള്ള ആകാശ ഇടനാഴിയായ മിഡിൽ ഈസ്റ്റ് വഴി പറക്കാൻ കഴിയാത്ത അവസ്ഥയാണ്. അമേരിക്ക,യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവ ഉൾപ്പെടെ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഇടനാഴിയാണത്. പല എയർലൈനുകളും ഫ്ലൈറ്റുകൾ നിർത്തി വച്ചു, റൂട്ടുകൾ തന്നെ റദ്ദാക്കി. സാധാരണ ഏറെ തിരക്കുള്ള മേഖല ഏറെക്കുറെ ശൂന്യമായി കിടക്കുന്നതാണ് ഫ്ലൈറ്റ്റഡാർ24 പോലുള്ള പ്ലാറ്റുഫോമുകൾ കാണിക്കുന്നത്.
ന്യൂ യോർക്ക്, നുവാർക്, ഷിക്കാഗോ എന്നിങ്ങനെയുള്ള നഗരങ്ങളിൽ നിന്നു മുംബൈ, ഡൽഹി റൂട്ടുകളിൽ നിരക്ക് കുത്തനെ കയറി. ശരാശരി $1,092 ആയിരുന്ന ന്യൂ യോർക്ക്-ന്യൂ ഡൽഹി റൂട്ടിൽ $ 2,456 വരെ എത്തിയിട്ടുണ്ട്.
നുവാർക്കിൽ നിന്നു മുംബൈക്കു ഇപ്പോൾ $1,179 മുതൽ $3,166 വരെയാണ് നിരക്ക്.
ഏറ്റവും വലിയ വർധന കാണുന്നത് ഷിക്കാഗോയിൽ നിന്നുള്ള ഫ്ലൈറ്റുകൾക്കാണ്. ഷിക്കാഗോ-മുംബൈ സ്പോട്ട് ഫെയർ 150% വരെ ഉയർന്നു.
Airspace closures drive 100% surge in US-India flight fares