Image

അനുഭൂതി (കവിത:സുധീർ പണിക്കവീട്ടിൽ)

Published on 06 March, 2026
അനുഭൂതി  (കവിത:സുധീർ പണിക്കവീട്ടിൽ)

ഈ മഞ്ഞുപെയ്യുന്ന രാവും 
മങ്ങാതെ നിൽക്കും നിലാവും 
സ്വപ്നങ്ങളേന്തുന്ന പൂന്തിങ്കളും 
മണിമഞ്ചലിൽ ചേലുള്ളൊരോമലാളും !

പാതിരാക്കാറ്റിന്റെ ഈണങ്ങളും 
മനം തുള്ളിത്തുളുമ്പുന്ന മോഹങ്ങളും 
കുളിർതെന്നലിൽ കൊഞ്ചുന്ന സൗരഭ്യവും 
മണിത്തമ്പുരു മീട്ടുന്നൊരാവേശവും.

കെട്ടഴിഞ്ഞോമലിൻ  കാർകൂന്തലും 
തിരുനെറ്റിയിൽ മാഞ്ഞൊരു സിന്ദൂരവും 
മെയ്യോട് മെയ് ചേർന്ന  ധന്യമുഹൂർത്തങ്ങൾ 
നിർവൃതി കൊള്ളുന്ന മന്ത്രങ്ങളും .

പുൽക്കൊടിത്തുമ്പിലെ ഹിമബിന്ദുവും 
കരൾതേട്ടി തുളുമ്പുന്നൊരനുഭൂതിയും 
പുലരാതിരിക്കട്ടെ ഈ രാവുകൾ 
ക്ഷിതി സ്വർഗ്ഗമാക്കും രതിദേവതകൾ .

(ഒരു പഴയ മഞ്ഞുകാല ഭാവഗീതം)

ശുഭം

Join WhatsApp News
vayanakaran 2026-03-06 02:20:21
ഇത് വായിച്ചപ്പോൾ അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി എന്ന പാട്ട് ഓർമ്മ വരുകയും ഭാര്യയുടെ കണ്ണുകളിലേക്ക് നോക്കി ഇരിക്കയും ചെയ്തു. വേറെ പണിയില്ലേ മനുഷ്യ എന്ന് പറഞ്ഞു അവൾ എണീറ്റ് പോയി. എനിക്ക് തോന്നുന്നത് പ്രേമവും പ്രണയ പ്രകടനങ്ങളും എഴുത്തുകാർക് മാത്രമാണെന്ന്. അവർ അനുഭവങ്ങളെ കവിതയാക്കുന്നു. സുധീറിന്റെ കവിത കൊള്ളാം. അങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട്. ഈ മഞ്ഞുകാലത്തും പക്ഷെ അങ്ങനെ എഴുതാൻ പറ്റിയില്ല. അമേരിക്കൻ മലയാളികൾ മുഴുവൻ എഴുത്തുകാരാണെന്നു പറയുന്നവന്റെ ചെള്ളക്ക് ഒരു കൊട്ട് കൊടുക്കണം. എല്ലാവരും അല്ല.
Devan Tharapil 2026-03-06 05:53:10
മനോഹരമായ ബിംബങ്ങളാൽ സമ്പന്നം. വരികളിൽ നിറയുന്ന പ്രണയാർദ്രമായ ഈണവും ഹിമബിന്ദുവിനെപ്പോലെ തെളിഞ്ഞ ഭാവവും ആസ്വാദ്യകരമാണ്. നല്ലൊരു ഭാവഗീതം! എങ്കിലും ഓരോ രചനയിലും കവിത ആണെന്ന് ബോധ്യം ഉണ്ടാകണം എന്നോർമ്മിപ്പിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക