Image

'ആണുങ്ങളോടും പെണ്ണുങ്ങളോടും താത്പര‍്യം'; തൃഷക്കെതിരേ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര

Published on 05 March, 2026
'ആണുങ്ങളോടും പെണ്ണുങ്ങളോടും താത്പര‍്യം'; തൃഷക്കെതിരേ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര

തമിഴ് നടി തൃഷക്കെതിരേ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര രാമദുരൈ രംഗത്ത്. ആണുങ്ങളോടും പെണ്ണുങ്ങളോടും തൃഷയ്ക്ക് താത്പര‍്യമുണ്ടെന്നും ടിവികെ അധ‍്യക്ഷനും നടനുമായ വിജയ് ഭാര‍്യ സംഗീതയുമായി വിവാഹ ബന്ധം വേർപ്പെടുത്താനൊരുങ്ങിയതിനു കാരണം തൃഷയാണെന്നുമാണ് സുചിത്ര ആരോപിക്കുന്നത്. തൃഷ ബൈസെക്ഷ്വൽ ആണെന്നും സുചിത്ര പറഞ്ഞു. ഒരു തമിഴ് ചാനലിനോട് സംസാരിക്കവെയാണ് സുചിത്രയുടെ ആരോപണം.

*ഇക്കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു വിവാഹ ബന്ധം വേർപ്പെടുത്തണമെന്നാവശ‍്യപ്പെട്ട് സംഗീത അയച്ച വക്കീൽ നോട്ടീസ് പുറത്തുവരുന്നത്. ചെങ്കൽപ്പെട്ട് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ‌ പരസ്ത്രീബന്ധം, ക്രൂരത എന്നിവ കാരണമായി ഉന്നയിച്ചിരുന്നു. വിവാഹബന്ധം യഥാർഥത്തിൽ അവസാനിച്ചുവെന്നും, രേഖകളിൽ മാത്രമാണ് നില നിൽക്കുന്നതെന്നും ഹർജിയിൽ ഉണ്ട്. 

2021ൽ വിജയ്ക്ക് മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും സംഗീത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിജയ്‌യുമായി ബന്ധമുള്ള ഈ നടി തൃഷയാണെന്നാണ് സോഷ‍്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇക്കാര‍്യത്തിൽ പ്രതികരിക്കാൻ വിജയ്‌യോ സംഗീതയോ തൃഷയോ തയാറായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക