
കഥാപാത്രങ്ങൾ:
അനുജൻ.
അനുജന്റെ പരിചാരകൻ.
ജേഷ്ഠൻ.
ജേഷ്ഠന്റെ ഭാര്യ.
ജേഷ്ഠന്റെ പരിചാരകൻ.
രംഗ പാലകർ അഥവാ കോറസ്സ് (നാലിൽ കുറയാത്ത അംഗങ്ങൾ )
വേഷം: പുരാതന യഹൂദ വേഷങ്ങൾ.
വേദി: രംഗ പടങ്ങൾ ആവശ്യമില്ല. നീലയോ, വെള്ളയോ ആയിട്ടുള്ള പ്ലെയിൻ പശ്ചാത്തലം മതിയാകും.
അവതരിപ്പിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചിലത്.
കോറസ്സിലെ ഒന്നാമത്തെയും നാലാമത്തെയും അംഗങ്ങൾ ഏതെങ്കിലും ചർമ്മ വാദ്യങ്ങൾഉപയോഗിക്കുകയും ആ താളത്തിൽ കോറസ്സ് അംഗങ്ങളുടെ ചലനങ്ങൾ ചിട്ടപ്പെടുത്തുകയും വേണം. താളാത്മകമായ അതേ ചുവടു വായ്പുകളോടെ വേണം കോറസ്സിലെ രണ്ടാമനും മൂന്നാമനുംതങ്ങളുടെ തിരശീലയുമായി ( നമ്മുടെ കഥകളിയിൽ ഉപയോഗിക്കുന്ന തരം ) രംഗത്ത് കുറുകെപോകേണ്ടത്. ഇടതു വശത്ത് നിന്ന് വലതു വശത്തേക്കും വലതു വശത്ത് നിന്ന് ഇടതുവശത്തേക്കുമുള്ള രംഗപാലകരുടെ നൃത്താത്മകമായ ഈ പോക്കിനിടയിൽ രംഗങ്ങൾ മാറിമാറിവരുന്നു. താളാത്മകമായി ഇവർ പിടിക്കുന്ന ഈ തിരശീലയുടെ മറവിലാണ് കഥാപാത്രങ്ങൾ രംഗത്തുവരുന്നതും രംഗത്തു നിന്ന് പോകുന്നതും എന്നതിനാൽ ഒരു മാജിക് ഷോയിൽ രംഗങ്ങൾ മാറുന്നത്പോലെ കണ്ടിരിക്കുന്ന പ്രേക്ഷകന് തോന്നും. ഓരോ തവണയും രംഗപാലകർ വന്നുപോകുന്പോൾരംഗത്ത് വരേണ്ടവർ വരികയും, പോകേണ്ടവർ പോകുകയും ചെയ്യുന്നു. ഈ വരവും, പോക്കുംപ്രേക്ഷകൻ കാണാതിരിക്കുന്നതിനാണ് രംഗപാലകർ തിരശീല പിടിക്കുന്നത്. നാടകംഅവസാനിക്കുമ്പോൾ മാത്രമേ മുൻ കർട്ടൻ വീഴേണ്ടതുള്ളൂ. ഓരോ രംഗത്തും മുൻ കർട്ടൻവീണുയരുന്ന പഴയ രീതിയിൽ നിന്നുള്ള ഒരു മാറ്റമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഈ രീതിസംവിധായകന് സ്വീകരിക്കുകയോ, നിരാകരിക്കുകയോ ആവാം.
( നാടക അവതരണത്തിന് അനുവാദം ആവശ്യമില്ല. കൂടുതൽ നിർദ്ദേശങ്ങൾ ആവശ്യമുണ്ടെങ്കിൽമാത്രം നാടക കൃത്തിനെ ബന്ധപ്പെടാവുന്നതാണ്.
vkavalum@aol.com )
( അവതരണ ഗാനം നാടകാവതരണത്തിന്റെ തീവ്രത ഉയർത്തും എന്നത് അനുഭവമാണ്. ഈലഘു നാടകത്തിന് ഉപയോഗിക്കാവുന്ന ഒന്ന് ഇവിടെ ചേർക്കുന്നു.സ്വീകരിക്കുകയോ, നിരാകരിക്കുകയോ എന്നത് സംവിധായകന്റെ ചോയിസ്.)
പ്രപഞ്ച സ്വരൂപം ബ്രഹ്‌മ :
ഭാവ ഭാവാതീതം ബ്രഹ്‌മ :
സ്വാനു ഭാവാതീതം ,
ഏകമേവ ദ്വിതീയം ബ്രഹ്‌മ :
രംഗം: ഒന്ന്.
( കാർട്ടനുയരുന്പോൾ രംഗം ശൂന്യമാണ്. രംഗപാലക്കാരുടെ ചർമ്മ വാദ്യ സംഗീതം ഉയരുന്നു. ആസംഗീത താളത്തിൽ ഇഴുകിച്ചേരുന്ന നൃത്തചുവടുകളോടെ രംഗപാലകർ ഇടതു വശത്തു നിന്ന് വലതുവശത്തേക്ക് പോകുന്നു.)
( ഒരു പീഠത്തിൽ ജേഷ്ഠൻ ഇരിക്കുന്നു. ഭവ്യതയോടെ അനുജൻ അടുത്തു നിക്കുന്നു. പുരാതനയഹൂദ വേഷങ്ങൾ.)
അനുജൻ: ജേഷ്ഠൻ വിളിപ്പിച്ചത് എന്തിനാണെന്ന് പറഞ്ഞില്ലാ ?
ജേഷ്ഠൻ: നമ്മുടെ പിതാക്കന്മാരുടെ ഗോതന്പു പാടങ്ങൾ വിളഞ്ഞിരിക്കുന്നു. ഇനിയും കൊയ്‌ത്ത്‌താമസിപ്പിക്കുന്നത് ബുദ്ധിയല്ല. കൊയ്‌ത്തിന് വേണ്ടി നിന്റെ അനുവാദം വാങ്ങിക്കുന്നതിനാണ് ഞാൻനിന്നെ വിളിപ്പിച്ചത്.
അനുജൻ: ഹും. അനുവാദമോ? ഈ നിലങ്ങളിൽ കൊയ്‌ത്ത് ആരംഭിക്കുന്നതിന് ജേഷ്ഠന് എന്റെഅനുവാദം ആവശ്യമില്ല.
ജേഷ്ഠൻ: ഉണ്ട്. പിതാവിന്റെ മരണ ശേഷം ഈ വയലുകൾക്ക് നമ്മൾ തുല്യ അവകാശികളാണ്.ആനിലക്ക് നിന്റെ അനുവാദം എനിക്കാവശ്യമുണ്ട്.
അനുജൻ: എന്റെ ജേഷ്ഠന്റെ ഏതു തീരുമാനവും എനിക്ക് നൂറു വട്ടം സമ്മതമാണ്.
ജേഷ്ഠൻ: എങ്കിൽ നാളെത്തന്നെ കൊയ്‌ത്ത് ആരംഭിക്കുകയാണ്.
അനുജൻ: ജേഷ്ഠന്റെ ഇഷ്ടം.
( രംഗപാലകർ വലതു വശത്തു നിന്ന് ഇടതു വശത്തേക്ക് പോകുന്നു.)
രംഗം രണ്ട്.
( അനുജന്റെ കളപ്പുര. രംഗത്ത് അനുജനും, പരിചാരികനും. അനുജൻ അസ്വസ്ഥനായി നടക്കുന്നു. പരിചാരകൻ അനുധാവനം ചെയ്യുന്നു.)
പരിചാരകൻ : യജമാനനെ, അങ്ങ് വളരെ അസ്വസ്ഥനായിരിക്കുന്നു ?
അനുജൻ: ശരിയാണ്.
പരിചാരകൻ : കൊയ്‌ത്തു കഴിഞ്ഞതിന് ശേഷമുള്ള ഈ മാറ്റം ഞാൻ കാണുകയാണ്?
അനുജൻ : കൊയ്‌ത്ത്. കൊയ്‌ത്താണ് പ്രശ്നമുണ്ടാക്കിയത്. പരിചാരകാ, നീ കാണുന്നില്ലേ നമ്മുടെകളപ്പുരക്കൽ നിറഞ്ഞിരിക്കുന്ന ഈ കറ്റകൾ ? എന്റെ ജേഷ്ഠൻ നേർപാതി എനിക്ക് വീതിച്ചുതന്നിരിക്കുന്നു!
പരിചാരകൻ: അതങ്ങേയ്‌ക്ക് അവകാശപ്പെട്ടത് തന്നെയല്ലേ?
അനുജൻ: അത് ശരിയാണ്. പക്ഷെ, എന്റെ ജേഷ്ഠൻ പ്രാരാബ്ധക്കാരനാണ്. അദ്ദേഹത്തിന്ഭാര്യയും, കുട്ടികളുമുണ്ട്. കറ്റകളുടെ നേർപകുതി കൊണ്ട് മാത്രം ആ കുടുംബം പുലരുകയില്ലാ.
പരിചാരകൻ: പക്ഷെ...?
അനുജൻ: ഒന്നും പറയണ്ട. ഞാൻ ചില തീരുമാനങ്ങൾ എടുത്തു കഴിഞ്ഞു.
പരിചാരകൻ: എന്താണത്?
അനുജൻ: നമ്മുടെ കറ്റകളിൽ നിന്ന് നൂറ് ചുമടുകൾ ഇന്ന് രാത്രി ജേഷ്ഠന്റെ കളപ്പുരയിൽഎത്തിക്കണം. ആരുമറിയരുത്. പരമ രഹസ്യമായിരിക്കണം. അറിഞ്ഞാൽ അദ്ദേഹം കോപിക്കും.
പരിചാരകൻ: ശരി യജമാനനെ!
അനുജൻ: എല്ലാം നിന്നെ ഏൽപ്പിക്കുന്നു.ഇന്ന് രാത്രി തന്നെ കറ്റകൾ അവിടെ എത്തിയിരിക്കണം!
( രംഗപാലകർ ഇടതു വശത്തു നിന്ന് വലതു വശത്തേക്ക് പോകുന്നു.)
രംഗം മൂന്ന്.
( ജേഷ്ഠന്റെ കളപ്പുര. ജേഷ്ഠനും, ഭാര്യയും രംഗത്തുണ്ട്. ജേഷ്ഠന്റെ ഭാവങ്ങളിൽ അസ്വസ്ഥതദൃശ്യമാണ്.)
ജേഷ്ഠന്റെ ഭാര്യ: കുറെ ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുന്നു. കൊയ്‌ത്തു കഴിഞ്ഞതിന് ശേഷം അങ്ങ്വളരെ അസ്വസ്ഥനാണ്?
ജേഷ്ഠൻ: ശരിയാണ്. കൊയ്‌ത്ത്. കൊയ്‌ത്താണ് പ്രശ്നമുണ്ടാക്കിയത്.
ജേഷ്ഠ. ഭാര്യ: എന്താണ് അങ്ങ് ഉദ്ദേശിക്കുന്നത്?
ജേഷ്ഠൻ: നീ കാണുന്നില്ലേ, കറ്റകൾ നിറഞ്ഞിരിക്കുന്ന നമ്മുടെ കളപ്പുര? നേർ പകുതിയും ഞാൻവീതിച്ചെടുത്തില്ലേ?
ജേഷ്ഠ. ഭാര്യ: അത് അങ്ങേയ്‌ക്ക് അവകാശപ്പെട്ടതല്ല?
ജേഷ്ഠൻ: ആണ്. പക്ഷെ, പകുതി മാത്രം കൊണ്ട് എന്റെ അനുജന്റെ ചെലവുകൾ നടക്കുമെന്ന്എനിക്ക് തോന്നുന്നില്ല.
ജേഷ്ഠ. ഭാര്യ: അവനവിടെ ഒറ്റയ്‌ക്കാണല്ലോ അല്ലേ?
ജേഷ്ഠൻ: അതാണ് പ്രശ്നം. എനിക്കിവിടെ ഭക്ഷണം വച്ച് വിളന്പാൻ നീയുണ്ട്; സാധനങ്ങൾവിൽക്കുവാനും, വാങ്ങുവാനും എന്നെ സഹായിക്കാൻ നീയുണ്ട്. എന്നാൽ അവനോ? ഇതിനെല്ലാംഅവൻ വേലക്കാരെ ആശ്രയിക്കുകയും, അതിനു പണം കൊടുക്കുകയും വേണം?
ജേഷ്ഠ. ഭാര്യ: അങ്ങ് പറയുന്നത് ശരിയാണ്. നമുക്കെങ്ങിനെ അവനെ സഹായിക്കാൻ കഴിയും?
ജേഷ്ഠൻ: നീയും കൂടി സഹകരിക്കുമെങ്കിൽ ഞാനൊരു വഴി കണ്ടു വച്ചിട്ടുണ്ട്.
ജേഷ്ഠ. ഭാര്യ: അങ്ങയുടെ തീരുമാനങ്ങൾ എന്റെയും കൂടിയാണ്. എന്താണെങ്കിലും എന്നോട്പറയുക?
ജേഷ്ഠൻ: നമ്മുടെ കറ്റകളിൽ നിന്ന് നൂറു ചുമട് ഇന്ന് രാത്രി തന്നെ അവന്റെകളപ്പുരയിലെത്തിക്കണം. അതീവ രഹസ്യമായിരിക്കണം. അതിന്റെ ചുമതല ഞാൻ നിന്നെഏൽപ്പിക്കുന്നു.
ജേഷ്ഠ. ഭാര്യ: അങ്ങയുടെ തീരുമാനം എത്ര ഉന്നതമായിരിക്കുന്നു? ഇപ്പോൾത്തന്നെ ഞാൻവേലക്കാരെ വിളിച് അതിനുള്ള ഏർപ്പാടുകൾ ചെയ്തു കൊള്ളാം.
ജേഷ്ഠൻ: നീയെത്ര നല്ലവൾ? യരുശലേമിലെ ദരിദ്ര ചേരികളിൽ നിന്ന് നിന്നെ ഞാൻ വിവാഹംചെയ്തത് നിന്നിലെ ഈ ഗുണങ്ങൾ തിരിച്ചറിഞ്ഞത് കൊണ്ടായിരുന്നു!
ജേഷ്ഠ. ഭാര്യ: ഞാൻ ഭാഗ്യവതിയാണ് !
( രംഗ പാലകർ വലതു വശത്തു നിന്ന് ഇടതു വശത്തേക്ക് പോകുന്നു.)
രംഗം നാല്.
( അനുജന്റെ കളപ്പുര. അനുജനും, പരിചാരകനും.)
അനുജൻ : ( ദേഷ്യപ്പെട്ട് ) ഒന്നുമെനിക്ക് കേൾക്കണ്ട. എന്റെ ആജ്ഞകൾ എന്റെ പരിചാരകൻധിക്കരിക്കുന്നു എന്ന് വന്നാൽ?
പരിചാരകൻ : യജമാനനെ, അങ്ങയുടെ ആജ്ഞകൾ ഞാൻ ധിക്കരിച്ചിട്ടില്ലാ.
അനുജൻ : ഇല്ലേ? എങ്കിലാ കളപ്പുരയിലേക്കു നോക്കൂ. ഒരു കറ്റയെങ്കിലും അവിടെകുറഞ്ഞിട്ടുണ്ടോ? കഴിഞ്ഞ മൂന്നു ദിവസങ്ങളായി നീയെന്നെ ധിക്കരിച്ചു കൊണ്ടിരിക്കുകയാണ്.
പരിചാരകൻ : യജമാനൻ പൊറുക്കണം. അങ്ങയെ ഞാൻ അനുസ്സരിക്കാതിരുന്നിട്ടില്ലാ. കഴിഞ്ഞമൂന്നു രാത്രികളിലും നൂറു ചുമട് കറ്റകൾ വീതം ഞാൻ അങ്ങയുടെ ജേഷ്ഠന്റെ കളപ്പുരയിൽഎത്തിച്ചിരുന്നു. പക്ഷെ, നേരം വെളുക്കുന്പോൾ ഇവിടുത്തെ കറ്റകളിൽ കുറവ് കാണുന്നില്ല?
അനുജൻ : ഹും. ഞാനിത് വിശ്വസിക്കണമെന്ന് ...അല്ലെ?
പരിചാരകൻ: അങ്ങിതു വിശ്വസിക്കണം. അങ്ങയുടെ പിതാവിന്റെ കാലം മുതൽ ഞാനീ കളത്തിലെപരിചാരകനാണ്. നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ നാമത്തിൽ ഞാൻപറയുന്നു....ഇത് സത്യമാണ്.
അനുജൻ: മതി. ഞാൻ നിന്നെ വിശ്വസിക്കുന്നു. ഇതിലെന്തോ മാറിമായമുണ്ട്. ഇന്ന് രാത്രിചുമട്ടുകാരുടെ കൂടെ പോകുന്നത് ഞാൻ തന്നെയാണ്. എനിക്ക് സത്യമറിഞ്ഞേ തീരൂ....
( രംഗ പാലകർ ഇടതു വശത്തു നിന്ന് വലതു വശത്തേക്ക് പോകുന്നു.)
രംഗം അഞ്ച്.
( ജേഷ്ഠന്റെ കളപ്പുര. ജേഷ്ഠന്റെ ഭാര്യയും, പരിചാരകനും.)
ജേഷ്ഠ. ഭാര്യ : വേണ്ട. ഇനിയുമെന്നെ മഠയിയാക്കാൻ നോക്കണ്ട.
പരിചാരകൻ : കൊച്ചമ്മ എന്നെ വിശ്വസിക്കണം.
ജേഷ്ഠ. ഭാര്യ: എങ്ങിനെ വിശ്വസിക്കും? നീയാ കളപ്പുര കാണുന്നില്ലേ? ഒരു കറ്റയെങ്കിലും അതിൽകുറഞ്ഞിട്ടുണ്ടോ?
പരിചാരകൻ: ക്ഷമിക്കണം കൊച്ചമ്മേ, കഴിഞ്ഞ മൂന്നു രാത്രികളിലും നൂറ് ചുമട് കറ്റകൾ വീതംഅവിടുത്തെ അനുജന്റെ കളപ്പുരയിൽ ഞാൻ വയ്‌പിച്ചതാണ്. പക്ഷെ, നേരം വെളുക്കുമ്പോൾ കറ്റകൾപഴയ പടിയുണ്ട്. ?
ജേഷ്ഠ. ഭാര്യ: അതെങ്ങനെ സാധിക്കുമെന്ന് പറയുക? അതാണെനിക്കറിയേണ്ടത്.
പരിചാരകൻ: അതാണെനിക്കും മനസ്സിലാവാത്തത്? ഇതിലെന്തോ മാറിമായമുണ്ട്?
ജേഷ്ഠ. ഭാര്യ: ഇനിയെനിക്ക് സഹിക്കാൻ സാധ്യമല്ല. എന്റെ ഭർത്താവ് പോലും എന്നെസംശയിക്കുന്നു. ഞാൻ കറ്റകൾ കൊടുത്തയക്കാത്തതാണെന്ന് അദ്ദേഹം കരുതുന്നു.
പരിചാരകൻ: കൊച്ചമ്മ എന്നെ അവിശ്വസിക്കരുത്. തലമുറകളായി എന്റെ കുടുംബക്കാർ ഇവിടുത്തെപരിചാരകരാണ്.
ജേഷ്ഠ. ഭാര്യ: എനിക്കറിയാം. പക്ഷെ, ഇതെങ്ങിനെ സംഭവിക്കുന്നു എന്ന് എനിക്കറിയണം.
പരിചാരകൻ: എനിക്കറിഞ്ഞു കൂടാ കൊച്ചമ്മേ, എനിക്കറിഞ്ഞു കൂടാ...? ( തലയിൽ കൈ വച്ച്തറയിലിരിക്കുന്നു.)
( ജേഷ്ഠൻ വരുന്നു. പരിചാരകൻ പിടഞ്ഞെണീറ്റ് ജേഷ്ഠനോടായി: )
പരിചാരകൻ: യജമാനൻ കോപിക്കരുത്. അടിയൻ കറ്റകൾ എത്തിച്ചതാണ്.
ജേഷ്ഠൻ: മതി. എല്ലാം ഞാൻ കേട്ടു. ഇതിലെന്തോ കുഴപ്പമുണ്ട്. ഇന്ന് രാത്രി കറ്റകൾ കൊണ്ട്പോകുന്നവരുടെ കൂടെ പോകുന്നത് ഞാനാണ്. എനിക്ക് സത്യം കണ്ടുപിടിച്ചേ തീരൂ.
( രംഗപാലകർ വലതു വശത്തു നിന്ന് ഇടതു വശത്തേക്ക് പോകുന്നു.)
രംഗം. ആറ്.
( രാത്രി. നേരിയ വെളിച്ചം മാത്രം. ഇടതു വശത്തു നിന്ന് അനുജൻ പതുങ്ങി രംഗത്തു വരുന്നു. )
അനുജൻ: ( പിന്നോട്ട് തിരിഞ് ) ആരും മുന്നോട്ടു വരരുത്. ചുമട്ടുകാർ നിൽക്കുന്നിടത്ത് നിൽക്കുക. ഇരുട്ടിൽ ആരോ വരുന്നതുപോലെ തോന്നുന്നുണ്ട്. ( ഇരുട്ടിലേക്ക് തുറിച്ചു നോക്കി നിൽക്കുന്നു.)
( വലതു വശത്തു നിന്ന് ജേഷ്ഠൻ പതുങ്ങി വരുന്നു.)
ജേഷ്ഠൻ: ( പിന്നിലേക്ക് തിരിഞ് ) ആരും ഇപ്പോൾ വരണ്ട. ചുമട്ടുകാർ അനങ്ങരുത്. ശബ്ദമുണ്ടാക്കരുത്. ഇരുട്ടിൽ എന്തോ അനങ്ങുന്നതുപോലെ തോന്നുന്നുണ്ട്. ( ഇരുട്ടിലേക്ക് തുറിച്ചുനോക്കി നിൽക്കുന്നു.)
അനുജൻ: ആരാണവിടെ ശബ്ദിക്കുന്നത്?
ജേഷ്ഠൻ: ആരാണ് അവിടെ ശബ്ദിക്കുന്നത്?
അനുജൻ: നല്ല പരിചിത ശബ്ദം!?
ജേഷ്ഠൻ: കേട്ട് പഴകിയ സ്വരം!?
അനുജൻ: നിങ്ങളാരാണ്?
ജേഷ്ഠൻ: നിങ്ങൾ ആരാണ് ? ശോ! കുറ്റാക്കൂരിരുട്ട്.
അനുജൻ: ശോ! ഒന്നും കണ്ടു കൂടാ. ഇരുട്ടിനെ കീറി മുറിക്കുന്ന ഒരൂ മിന്നൽപ്പിണർ...അതെങ്കിലും....അതെങ്കിലും....?
( പെട്ടെന്ന് മിന്നി മിന്നി മറയുന്ന മിന്നല്പിണരുകൾ. ഇടതടവില്ലാതെ ഇടിമുഴക്കങ്ങൾ. രംഗത്തെവെളിച്ചം കുറേക്കൂടി മെച്ചപ്പെടുന്നു.)
അനുജൻ: ഇപ്പോൾ വെളിച്ചമുണ്ട്.....നിങ്ങളെ എനിക്ക് കാണാം....ങേ ...?....നിങ്ങൾ?...നിങ്ങൾഎന്റെ ജേഷ്ഠൻ??....ജേഷ്ഠാ .....,?
ജേഷ്ഠൻ: അനുജാ,.....മകനേ,.....നീയോ?......നീയെന്തിനിവിടെ?.......ആരാണ് നിന്റെപിന്നിലുള്ളവർ.....?
അനുജൻ: എന്റെ ജേഷ്ഠൻ എന്നോട് പൊറുക്കണം. ജേഷ്ഠന്റെ ഇല്ലായ്മകൾ ഓർത്ത് നൂറു ചുമട്കറ്റകൾ അങ്ങയുടെ കളത്തിൽ വയ്‌ക്കാൻ വരികയായിരുന്നു ഞാൻ. കഴിഞ്ഞ മൂന്നു ദിവസങ്ങളായിഞാനിതു ചെയ്യുന്നു. പക്ഷെ, എന്റെ കളത്തിലെ കറ്റകൾ കുറയുന്നില്ലാ ....!?
ജേഷ്ഠൻ: എന്റെ അനുജൻ എന്നോടാണ് പൊറുക്കേണ്ടത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി നൂറുചുമട് കറ്റകൾ വീതം ഞാനും നിന്റെ കളത്തിൽ വയ്‌പ്പിച്ചിരുന്നു. എന്റെ കളത്തിലും കറ്റകൾകുറയാഞ്ഞതിന്റെ കാരണം ഞാൻ ഇപ്പോളാണ് അറിയുന്നത്....!?
അനുജൻ: എന്റെ ജേഷ്ഠൻ എനിക്ക് മാപ്പ് തരണം....?
ജേഷ്ഠൻ: മാപ്പു തരുവാൻ ഞാനാരുമല്ല. നമുക്ക് ദൈവത്തോട് കൂട്ടായി മാപ്പിരക്കാം....?
രണ്ടുപേരും: ( നിലത്ത് മുട്ട് കുത്തി ) ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ,....ഞങ്ങൾക്ക്മാപ്പു തരേണമേ ....!
( മിന്നല്പിണരുകൾ തിളങ്ങി നിൽക്കുന്നു. പശ്ചാത്തലത്തിൽ ഇടി മുഴക്കങ്ങളുടെഹുങ്കാരവങ്ങൾ.....മറ്റൊരിടി മുഴക്കം പോലെ അശരീരി.)
അശരീരി: "വിശുദ്ധമായ സ്നേഹം കൊണ്ട് നിങ്ങൾ നിൽക്കുന്ന മണ്ണ് പവിത്രമാകുന്നു! പവിത്രമായഈ മണ്ണിലായിരിക്കും ദാവീദിന്റെ പുത്രനായ സോളമൻ എന്റെ ആലയം പണികഴിപ്പിക്കുക!...നിങ്ങൾഅനുഗ്രഹിക്കപ്പെട്ടവരാകുന്നു!! "
( രണ്ടുപേരും നിലത്തു കുന്പിടുന്നു. പ്രകാശം അവരിൽ മാത്രമായി കേന്ദ്രീകരിക്കുന്നു )
കർട്ടൻ.
* ഞാൻ ഒരു ബാലനായിരിക്കുമ്പോൾ എന്റെ മുതിർന്ന സുഹൃത്തായിരുന്ന കദളിക്കണ്ടത്തിലെഅവറാച്ചൻ ചേട്ടൻ എനിക്ക് പറഞ്ഞു തന്ന ഈ കഥ ബൈബിളിലോ ബൈബിൾ സാഹിത്യങ്ങളിൽഎവിടെയെങ്കിലുമോ ഉള്ളതായി അറിവില്ല.