Image

'ഗ്ലോറിയ ഇൻ എക്‌സിൽസിസ്' -പുൽക്കൂട് നിർമാണ മത്സര വിജയികൾ

Published on 05 March, 2026
'ഗ്ലോറിയ ഇൻ എക്‌സിൽസിസ്' -പുൽക്കൂട് നിർമാണ മത്സര വിജയികൾ

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് (സി.എം.എൽ.) ചിക്കാഗോ രൂപത സമിതി സംഘടിപ്പിച്ച  'ഗ്ലോറിയ ഇൻ എക്‌സിൽസിസ്' - പുൽക്കൂട് നിർമാണ ഫാമിലി വീഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

ജൂഡ് പാലാട്ടി & ഫാമിലി (സെന്റ് അൽഫോൻസാ സിറോ-മലബാർ കത്തോലിക്ക പള്ളി, ഓസ്റ്റിൻ, ടെക്സാസ്)   ഒന്നാം സ്ഥാനവും, ഇസബെൽ റോസ് വടകര & ഫാമിലി (മാർ തോമാ ശ്ലീഹാ സിറോ-മലബാർ കത്തീഡ്രൽ പള്ളി, ചിക്കാഗോ, ഇല്ലിനോയിസ്) രണ്ടാം സ്ഥാനവും, ഇയാൻ സ്റ്റാർ & ഫാമിലി (സെന്റ് ജൂഡ് സിറോ-മലബാർ കത്തോലിക്ക പള്ളി, ചാന്റിലി, വിർജീനിയ) മൂന്നാം സ്ഥാനവും നേടി.

ക്രിസ്തുവാണ് ക്രിസ്തുമസിന്റെ കേന്ദ്രമെന്നുള്ള വസ്‌തുത ഏവരേയും ഓര്മപെടുത്തുന്നതിനു വേണ്ടിയാണ്  ചിക്കാഗോ രൂപതയിലെ കുടുംബങ്ങൾക്കായി "ഗ്ലോറിയ ഇൻ എക്‌സിൽസിസ്" എന്ന പേരിൽ ചെറുപുഷ്‌പ മിഷൻ ലീഗ് പുൽക്കൂട് നിർമാണ മത്സരം സംഘടിപ്പിച്ചത്. സോണിയ ബിനോയ് മത്സരത്തിന്റെ കോർഡിനേറ്ററായി പ്രവർത്തിച്ചു. സി.എം.എൽ രൂപത ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ,  പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, ജനറൽ സെക്രട്ടറി ടിസൺ തോമസ് എന്നവരുടെ നേതൃത്വത്തിലുള്ള രൂപതാ എക്സിക്യൂട്ടീവ് കമ്മിറ്റി മത്സരം ക്രമീകരിച്ചു.

'ഗ്ലോറിയ ഇൻ എക്‌സിൽസിസ്' -പുൽക്കൂട് നിർമാണ മത്സര വിജയികൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക