Image

യുദ്ധത്തിന്റെ സാമ്പത്തിക ബാധ്യത ഞട്ടിപ്പിക്കുന്നത്; ആദ്യ ദിവസം മാത്രം അമേരിക്ക ചെലവാക്കിയത് 779 മില്യണ്‍ഡോളര്‍ (എ.എസ് ശ്രീകുമാര്‍)

Published on 04 March, 2026
യുദ്ധത്തിന്റെ സാമ്പത്തിക ബാധ്യത  ഞട്ടിപ്പിക്കുന്നത്; ആദ്യ ദിവസം മാത്രം അമേരിക്ക ചെലവാക്കിയത് 779 മില്യണ്‍ഡോളര്‍ (എ.എസ് ശ്രീകുമാര്‍)

അമേരിക്കയും ഇറാനും തമ്മിലുള്ള 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' വന്‍തോതിലുള്ള സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന കൊടും യുദ്ധമായി മാറുകയാണ്. ലോകത്തെ, പ്രത്യേകിച്ച് പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തുന്ന യുദ്ധത്തിന്റെ ഭീമമായ സാമ്പത്തിക ചെലവിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. യുദ്ധത്തിന്റെ ആദ്യ 24 മണിക്കൂറില്‍ മാത്രം അമേരിക്ക ഏകദേശം 779 മില്യണ്‍ ഡോളറര്‍, അതായത് ഏകദേശം 7,163 കോടി ഇന്ത്യന്‍ രൂപയാണ് ഒരു ദിവസം കൊണ്ട് മാത്രം സൈനിക നീക്കങ്ങള്‍ക്കായി ചിലവഴിച്ചത്. യുദ്ധത്തിന് മുന്നോടിയായി സൈനികരെ വിന്യസിക്കാനും കപ്പലുകള്‍ മാറ്റാനുമായി ചിലവായ 630 മില്യണ്‍ ഡോളര്‍ (5,792 കോടി രൂപ) ഇതിന് പുറമെയാണ്. ഓരോ മണിക്കൂര്‍ പിന്നിടുമ്പോഴും കോടിക്കണക്കിന് രൂപയാണ് മിസൈലുകള്‍ക്കായും ഇന്ധനത്തിനായും അമേരിക്ക ചിലവഴിക്കുന്നത്.

സെനികരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനോടൊപ്പം തന്നെ, രാജ്യം വലിയൊരു സാമ്പത്തിക പ്രത്യാഘാതവും നേരിടുകയാണെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ട്രംപ് പറയുന്നതുപോലെ യുദ്ധം ഒരു മാസമെങ്കിലും  നീണ്ടുനിന്നാല്‍  മൊത്തം ചെലവ് 210 ബില്യണ്‍ ഡോളര്‍ (18.87 ലക്ഷം കോടി രൂപ) വരെ എത്തിയേക്കാമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനായ കെന്റ് സ്‌മെറ്റേഴ്‌സ് മുന്നറിയിപ്പ് നല്‍കുന്നു. നേരിട്ടുള്ള സൈനികച്ചെലവ് മാത്രം 65 ബില്യണ്‍ ഡോളറിനു മുകളിലാകുമെന്നും, ഇത് ഇന്ത്യയുടെ വാര്‍ഷിക ആരോഗ്യ ബജറ്റിന്റെ നാലിരട്ടിയോളം വരുമെന്നുമാണ് റിപ്പോര്‍ട്ട്. സൈനിക വിന്യാസത്തിനും സന്നാഹങ്ങള്‍ക്കുമായി വന്‍ തുകയാണ് അമേരിക്ക ഇപ്പോള്‍ നീക്കിവെച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് ഉള്‍പ്പെടുന്ന കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പുകളുടെ ദൈനംദിന പ്രവര്‍ത്തനത്തിന് മാത്രം ഏകദേശം 6.5 മില്യണ്‍ഡോളര്‍ (59കോടി രൂപ) ആവശ്യമാണ്. ഇറാനുമായി ഇനി ചര്‍ച്ചകള്‍ക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി കഴിഞ്ഞു.  

അതേസമയം, ആഗോള എണ്ണവിപണിയിലെ അസ്ഥിരതയും സൈനിക ഉപകരണങ്ങളുടെ അമിതമായ ചിലവും അമേരിക്കന്‍ ഭരണകൂടത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.യുദ്ധം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിലവ് പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് കുതിക്കുകയാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. യുദ്ധരംഗത്തെ യന്ത്രസാമഗ്രികളുടെ പരിപാലനവും വലിയൊരു ചിലവാണ്. കുവൈറ്റില്‍ തകര്‍ന്ന മൂന്ന് യുഎസ് യുദ്ധവിമാനങ്ങളുടെ നഷ്ടം മാത്രം ഏകദേശം 250 മില്യണ്‍ ഡോളറില്‍ (2,298 കോടി രൂപ) അധികം വരും. ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ വേഗത്തില്‍ അവ ഉപയോഗിക്കപ്പെടുന്നത് അമേരിക്കയുടെ ആയുധ ശേഖരത്തെയും സാരമായി ബാധിക്കുന്നുണ്ടത്രേ.

ഇതിനിടെ കുവൈറ്റിലെ പോര്‍ട്ട് ഷുഐബയിലുള്ള യു.എസ് സൈനിക കേന്ദ്രത്തിന് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആറ് സൈനികരില്‍ നാല് പേരുടെ വിവരങ്ങള്‍ പെന്റഗണ്‍ പുറത്തുവിട്ടിരുന്നു. മാര്‍ച്ച് ഒന്നിന് നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട നാല് സൈനികരെ ഇന്നാണ് യു.എസ് പ്രതിരോധ വകുപ്പ് തിരിച്ചറിഞ്ഞത്. അയോവയിലെ ഡെസ് മോയിന്‍സിലുള്ള 103-ാമത് സസ്‌റ്റൈന്‍മെന്റ് കമാന്‍ഡിലേക്ക് നിയോഗിക്കപ്പെട്ടവരായിരുന്നു ഈ നാല് സൈനികരും. ക്യാപ്റ്റന്‍ കോഡി എ ഖോര്‍ക്ക്, സാര്‍ജന്റ് ഫസ്റ്റ് ക്ലാസ് നോഹ എല്‍. ടൈറ്റ്‌ജെന്‍സ്, സാര്‍ജന്റ് ഫസ്റ്റ് ക്ലാസ് നിക്കോള്‍ എം. അമോര്‍, സാര്‍ജന്റ് ഡെക്ലാന്‍ ജെ. കോഡി എന്നിവരാണ് ആ ധീരരായ പോരാളികള്‍.

ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനായിരുന്നു 35 വയസ്സുകാരനായ ക്യാപ്റ്റന്‍ കോഡി എ ഖോര്‍ക്ക്. ഫ്‌ലേളാറിഡയിലെ ലേക്‌ലാന്‍ഡില്‍ താമസിക്കുന്ന അദ്ദേഹം 10 വര്‍ഷത്തിലേറെയായി സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു. 2009-ല്‍ നാഷണല്‍ ഗാര്‍ഡില്‍ ചേര്‍ന്ന ഖോര്‍ക്ക്, പിന്നീട് ആര്‍മി റിസര്‍വില്‍ മിലിട്ടറി പോലീസ് ഓഫീസറായി നിയമിതനായി. സൗദി അറേബ്യ, ഗ്വാണ്ടനാമോ ബേ, പോളണ്ട് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് നിരവധി മെഡലുകളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. മെറിറ്റോറിയസ് സര്‍വീസ് മെഡല്‍ മുതല്‍ ഗ്ലോബല്‍ വാര്‍ ഓണ്‍ ടെററിസം എക്‌സ്‌പെഡിഷണറി സര്‍വീസ് മെഡല്‍ വരെ നീളുന്ന ഖോര്‍ക്കിന്റെ നേട്ടങ്ങള്‍.

നെബ്രാസ്‌കയിലെ ബെല്ലെവ്യൂവില്‍ നിന്നുള്ള നോഹ എല്‍. ടൈറ്റ്‌ജെന്‍സ് (42) ആണ് കൊല്ലപ്പെട്ട മറ്റൊരു പ്രധാനി. 2006-ല്‍ ഒരു വെയിക്കിള്‍ മെക്കാനിക് ആയി ആര്‍മി റിസര്‍വില്‍ ചേര്‍ന്ന അദ്ദേഹം വര്‍ഷങ്ങളോളം അമേരിക്കന്‍ സൈന്യത്തിന്റെ സാങ്കേതിക കരുത്തായി നിലകൊണ്ടു. ഇറാഖ് കാമ്പെയ്ന്‍ മെഡല്‍ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയ ടൈറ്റ്‌ജെന്‍സ് അമേരിക്കന്‍ സൈന്യത്തിന്റെ വിശ്വസ്തനായ ഒരു സാര്‍ജന്റ് ഫസ്റ്റ് ക്ലാസ് ഓഫീസറായിരുന്നു. ആര്‍മി റിസര്‍വിന്റെ അയോവ യൂണിറ്റിലെ തന്ത്രപ്രധാനമായ കണ്ണിയായിരുന്നു അദ്ദേഹം. ഖമേനിയുടെ കൊലപാതകത്തിന് പ്രതികാരമായി ഇറാന്‍ തൊടുത്തുവിട്ട ഡ്രോണുകള്‍ ടൈറ്റ്‌ജെന്‍സ് എന്ന അനുഭവ സമ്പന്നന്റെയും ജീവനെടുത്തു.

വനിതാ സൈനികയായിരുന്നു മിനസോട്ടയിലെ വൈറ്റ് ബെയര്‍ ലേക്ക് നിവാസിയായ സാര്‍ജന്റ് ഫസ്റ്റ് ക്ലാസ് നിക്കോള്‍ എം അമോര്‍ (39). 2005-ല്‍ നാഷണല്‍ ഗാര്‍ഡില്‍ ഓട്ടോമേറ്റഡ് ലോജിസ്റ്റിക്‌സ് സ്‌പെഷ്യലിസ്റ്റായി ചേര്‍ന്ന നിക്കോള്‍ പിന്നീട് ആര്‍മി റിസര്‍വിലേക്ക് മാറി. 2019-ല്‍ കുവൈറ്റിലും ഇറാഖിലും വിന്യസിക്കപ്പെട്ട ഈ സൈനിക, അമേരിക്കന്‍ സൈന്യത്തിലെ സ്ത്രീസാന്നിധ്യത്തിന്റെ കരുത്തുറ്റ അടയാളമായിരുന്നു. സമാധാനത്തിന്റെ സൂക്തങ്ങള്‍ക്ക് വിലയല്ലാത്ത ഈ യുദ്ധക്കളത്തില്‍ നിക്കോളിന്റെ വിയോഗം അവരെയും നൊമ്പരപ്പെടുത്തുന്നു. പ്രായത്തില്‍ ഏറ്റവും ഇളയ വ്യക്തിയായിരുന്നു ഡെക്ലാന്‍ ജെ കോഡി എന്ന 20-കാരന്‍. 2023-ല്‍  ആര്‍മി റിസര്‍വില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്‌പെഷ്യലിസ്റ്റായി ചേര്‍ന്ന ഈ ചെറുപ്പക്കാരന് തന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നു. മരണശേഷം അദ്ദേഹത്തിന് സ്‌പെഷ്യലിസ്റ്റില്‍ നിന്ന് സ്ഥാനക്കയറ്റം നല്‍കി രാജ്യം ആദരിക്കുകയു ചെയ്തു. 

Join WhatsApp News
Sunil 2026-03-04 19:31:54
Sri Kumar, this expense is nothing, when compared to the expense for illegal immigrants. Some estimates for illegals go as high as $ 450 billion.
Breaking 2026-03-04 22:28:25
The U.S. Department of Justice (DOJ) has acknowledged that tens of thousands of Jeffrey Epstein‑related documents have been removed from the publicly available Epstein database, even though federal law required most materials to be released. According to the DOJ, 47,635 files were taken offline for “further review” and are expected to be reposted online once redactions are completed.  The online database had initially contained more than about 3 million pages of emails, court records, photos, videos and other materials under the Epstein Files Transparency Act, but analysis by news outlets suggests the total publicly available documents is now closer to 2.7 million after the files were removed from public view.  Among the offline documents are FBI summaries of interviews from 2019 in which a woman gave accounts involving Jeffrey Epstein and also made r*pe allegations against President Donald Trump from the 1980s — claims Trump has repeatedly denied and for which he has not been charged.  In a statement in January, the Justice Department noted that “some of the documents contain untrue and sensationalist claims against President Trump that were submitted to the FBI right before the 2020 election. Those claims are “unfounded and false,” the statement said. But critics question why there were so many interviews with the accuser if the claims were unfounded. The DOJ says the files were temporarily removed to address “victim privacy,” personally identifiable information and imagery of a sexual nature and that none were deleted. Spokespeople say the department is working to properly redact the documents so they can be restored online.  The situation has sparked political scrutiny and oversight efforts in Congress, with lawmakers pressing the Justice Department to commit to releasing all responsive documents and investigating the handling of the files.  Under the Transparency Act signed into law, the Justice Department was ordered to make all relevant files publicly available, but the removal of tens of thousands of documents has drawn questions about how fully that mandate has been met.
Matt 2026-03-04 22:38:54
Sunil is throwing some numbers and doesn’t give detailed breakdown on his number $451 billion.is it annual expense? Granting work authorization to the approximately 11 million undocumented immigrants currently in the U.S. is estimated to increase their annual tax contributions by $40.2 billion, bringing their total annual contribution to $136.9 billion. This increase is driven by two primary factors: Higher Wages: Work authorization allows immigrants to access better jobs and reduces employer exploitation. Research suggests an average wage increase of 10% for these workers. Nationally, the median wage for undocumented workers is roughly $30,000, with an expected gain of $3,000 per year upon receiving papers. Increased Compliance: Legal status removes barriers to filing and paying income taxes. Currently, about 50% to 75% of undocumented immigrants already have taxes withheld from their wages. Projected Annual Tax Revenue Impact Tax Level Current Contribution (Undocumented) Projected Contribution (Authorized) Federal $59.4 Billion $92.5 Billion State & Local $37.3 Billion $44.4 Billion Total $96.7 Billion $136.9 Billion Key Financial Contributions Social Insurance: In 2022, undocumented workers contributed $33.9 billion to Social Security, Medicare, and unemployment insurance—programs they are currently barred from accessing. Deficit Reduction: The Congressional Budget Office (CBO) previously estimated that comprehensive reform could reduce the federal budget deficit by approximately $1 trillion over 20 years due to increased tax revenue outstripping the cost of new benefits. Purchasing Power: Undocumented immigrants' total spending power was estimated at nearly $300 billion in 2023. Legal status would further boost this, stimulating broader economic activity.
Matt 2026-03-05 00:22:08
U.S. spent about $779 million in the first 24 hours of the new U.S.–Iran conflict (“Operation Epic Fury”). That number includes Missile launches, Fuel, Aircraft operations This does not include the $630 million already spent before the war began on troop and ship movements. So the true first‑day cost is closer to: $1.4 billion (779M + 630M) Economist Kent Smetters warns that if the war lasts a month, the total could reach $210 billion, which averages to: ≈ $7 billion per day over 30 days. Sunil doesn't have to pay anything because he is in the billionaire friend's circle (They don't pay tax) of POTUS.
C. Kurian 2026-03-05 00:35:38
@Sunil, can you do some research to find the actual cost of war in the past? Do you have any distant idea of the cost of this war? When Sunil is challenged with questions, he moves away from the debate make his clueless comments on some other topic. Ideology is good. But blindly justifying something that has no ideological base with made number is demonstrates the hollowness of the person.
Distraction war 2026-03-05 02:52:14
Former Marine Sgt. Brian McGuinness stood up in Congress to say what millions of Americans are thinking: We don’t want to fight a war with Iran for Israel. Security dragged him out and broke his arm. Veterans are speaking out. The American people don’t want this war.
M. Mathai 2026-03-05 02:53:28
So what? This is the money well spend, and it is Priceless! Ali Khamenei and his caucus publicly endorsed chants of “Death to America” for years. So he has to go. Moreover, they tried to kill Trump twice. As of early 2025, the U.S. remains a major provider of global aid despite proposed, significant, and contentious freezes on funding. The largest recipients, heavily focused on humanitarian aid and regional security, include Sudan (over $4.16 billion for humanitarian needs), Ukraine, the Democratic Republic of Congo, Jordan, Ethiopia, the West Bank and Gaza, Nigeria, Yemen, Afghanistan, and South Sudan. Plus, United States pay 22% of U.N. budget. No other country in the world does this kind of charity.
Breaking 2026-03-05 02:57:00
The House committee investigating the notorious sex offender Jeffrey Epstein on Tuesday night asked Microsoft founder Bill Gates, Goldman Sachs' top lawyer, Kathryn Ruemmler, billionaires Leon Black and Ted Waitt, and three other people to testify about their dealings with Epstein. Gates, Ruemmler and Black all quickly agreed to voluntary, transcribed interviews with the House Oversight Committee. Commerce Secretary Howard Lutnick also voluntarily agreed to testify to the Oversight Committee about his connection to Epstein.
Advice 2026-03-05 13:41:55
Sentences and words don’t add up Kurian. First, correct yourself before correcting others.
Cost challenge 2026-03-05 17:19:38
Sunil can also look at the cost of luxury jet Kristi Noem is enjoying.
Matt 2026-03-05 17:48:53
To think freely, one must be free within—and Sunil is not. His only yardsticks are money and power. To him, power means brutalizing others, especially those seeking refuge from oppression. He mistakenly believes the comfort from which he writes these inhuman comments will last forever. No matter what Kurian tells him, the words never penetrate his mind; his brain is simply too addled to comprehend them
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക