
2026 ജൂലൈ 15 മുതല്‍ 19 വരെ പെല്‍സില്‍വേനിയയിലെ ലാങ്കസ്‌റററില്‍ നടക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വാര്‍ഷീക ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മാര്‍ച്ച് ഒന്നാം തീയ്യതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടന്നു. ഇടവക വികാരി റവ.ഫാ. ജോബ്‌സണ്‍ കോട്ടപ്പുറത്ത് ഭാരവാഹികളെ സ്വാഗതം ചെയ്തു. സജി പോത്തന്‍ കോണ്‍ഫറന്‍സ് ടീമിനെ പരിചയപ്പെടുത്തി.
ഡോ.റെബേക്ക പോത്തന്‍(സുവനീര്‍ എഡിറ്റര്‍, പള്ളി വകയായുള്ള സുവനീര്‍ പേജിന്റെ സംഭാവന ട്രസ്റ്റി ശ്രീമാന്‍ മാത്യു ജോര്‍ജില്‍ നിന്നും സ്വീകരിച്ചു. 'കൃപയുടെ പാത്രങ്ങള്‍' എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ജോസി മാത്യു, മൈക്കിള്‍ ജോര്‍ജ്, അക്‌സാ വറുഗീസ് എന്നിവര്‍ പള്ളിയില്‍ നിന്നും രജിസ്റ്റര്‍ ചെയ്തു.