
ലോക ക്ലാസിക്കുകൾ കാലാനുവർത്തിയായി നിലനിൽക്കുന്നത്, കാലോചിതമായി ഇറങ്ങുന്ന മികച്ച പരിഭാഷകളുടെ സഹായത്തോടെയാണ്.
അത്തരത്തിൽ ഈ കാലത്തെ മലയാള വായനക്കാരുടെ മുന്നിലേക്ക്, അനശ്വര പ്രണയകാവ്യം 'ലൈല മജ്നു'വിനെ കാവ്യഭംഗി ഒട്ടും ചോരാത്ത പരിഭാഷയിലുടെ പി. സീമ എത്തിച്ചിരിക്കുകയാണ്.
ഇതിലെ ഭാഷ കവിത പോലെ മനോഹരമാണ്, അല്ലെങ്കിൽ കവിത തന്നെയാണ്. നോവലിൻ്റെ ഗദ്യ ഭാഷയല്ല പദ്യത്തിന്റെ കാവ്യ ഭാഷയിലാണ്- ലൈലയുടയും മജ്നുവിന്റെയും കഥ പറഞ്ഞിരിക്കുന്നത്.
ഒഴുക്കുള്ള കാവ്യ ഭാഷയും, ലഘു അധ്യായങ്ങളും മികച്ച വായനാനുഭവം സമ്മാനിക്കുന്നു.
ചിലയിടങ്ങളിൽ ധ്യാനാത്മകമായ വായന ആവശ്യപ്പെടുന്നത് പോലെ വരികൾ അർത്ഥങ്ങളുടെ ആഴങ്ങളിലേക്ക് ആണ്ടിറങ്ങുന്നുണ്ട്.
പ്രണയോന്മാദങ്ങളിൽ അഭിരമിച്ച ഏകാന്ത പഥികനായി, ലൈലയോടുള്ള പ്രണയം സിരകളിൽ നിറയുമ്പോൾ ഈ ലോകത്തോട് മുഴുവൻ കലഹിച്ചു, പ്രണയത്തെ കവിതകളായി കാറ്റിനോടൊപ്പമയച്ച മഞ്ജനുവും, എന്നും തടവിലാക്കപ്പെട്ട മൗനം കൊണ്ട് മാത്രം സംസാരിച്ച് ഒറ്റക്ക് ഉരുകുന്ന മെഴുക് പോലുള്ള ലൈലയുടെയും കഥ ഇന്നും വായിക്കപ്പെടട്ടെ അനശ്വര കാലം നിലനിൽക്കട്ടെ..
"മജ്നുവിന്റെ ആകാശത്തിൽ തിളങ്ങി നിൽക്കുന്ന പ്രണയ ചന്ദ്രികയായിരുന്നു ലൈലാ"
https://www.instagram.com/p/DVbQzE_k_rp/?img_index=1&igsh=MWt1cWYwNW5vMnVhaw==
ലൈലാ മജ്നു
പരിഭാഷ- പി.സീമ
Publishers - @storyslate2025

P. SEEMA