
ചിക്കാഗോ : ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ചീട്ടുകളി മത്സരം മാര്‍ച്ച് 7 ശനിയാഴ്ച രാവിലെ 8.30 മുതല്‍ ഡെസ്പ്ലെയിന്‍സിലുള്ള ക്‌നാനായ സെന്ററില്‍ നടത്തപ്പെടും. ഒന്പത് മണിക്ക് രജിഷ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ച് 10.30 ന് ആദ്യ ഗെയിമുകള്‍ ആരംഭിക്കത്തക്ക വിധത്തിലാണ് ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. ചീട്ടുകളി മത്സരങ്ങള്‍ക്ക് ജനകീയ മുഖം സമ്മാനിച്ചുകൊണ്ട് വിപ്ലവകരമായ മാറ്റങ്ങള്‍ മലയാളി സമൂഹത്തില്‍ കൊണ്ടുവന്ന സോഷ്യല്‍ ക്ലബ്ബിന്റെ തുടര്‍ച്ചയായ 13 മത് വാര്‍ഷിക നാഷണല്‍ ചീട്ടുകളി മത്സരമാണ് ക്‌നാനായ സെന്ററില്‍ വച്ച് നടത്തപ്പെടുന്നത്.
സിറിയക്ക് കൂവക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1501 ഡോളറും കെ കെ ചാണ്ടി കൂവക്കാട്ടില്‍ മെമ്മോറിയല്‍ എവറോളിങ്ങ് ട്രോഫിയുമാണ് 28 (ലേലം) ന് ഒന്നാം സമ്മാനമായി ലഭിക്കുക. കൈരളി ഫുഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന 751 ഡോളറും എവറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായും, സജി മുല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും എവറോളിംഗ് ട്രോഫിയും മൂന്നാം സമ്മാനമായും, ജോയി നെല്ലാമറ്റം സ്‌പോണ്‍സര്‍ ചെയ്യുന്ന 251 ഡോളറും ട്രോഫിയും നാലാം സമ്മാനമായും വിജയികള്‍ക്ക് സമ്മാനിക്കും.
റമ്മി വിഭാഗത്തില്‍ ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുക ബിജു പൂത്തുറയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1501 ഡോളറും മാത്യു പൂത്തുറയില്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയുമായിരിക്കും. സിറില്‍ പെരിങ്ങേലില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 751 ഡോളറും എവറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമാണ്, ക്ലിയര്‍ ടാക്‌സ് കണ്‍സള്‍ട്ടിങ് സ്‌പോസര്‍ ചെയ്യുന്ന 501 ഡോളറും ട്രോഫിയും മൂന്നാം സമ്മാനമാണ് സൈമണ്‍ ചക്കാലപ്പടവില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 251 ഡോളറും ട്രോഫിയും നാലാം സമ്മാനമാണ് വിജയികള്‍ക്ക് ലഭിക്കും.
ക്ലബ്ബ് പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കല്‍, ട്രഷറര്‍ ബിജോയി കാപ്പന്‍, ജോയിന്റ് സെക്രട്ടറി തോമസ് പൂത്തേട്ട് എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മറ്റിയും മനോജ് അമ്മായിക്കുന്നേല്‍ (ലേലം കോര്‍ഡിനേറ്റര്‍ ), പ്രസാദ് വെള്ളിയാന്‍ ( റമ്മി കോര്‍ഡിനേറ്റര്‍ ), ടെക്ക്‌നിക്കല്‍ കോര്‍ഡിനേറ്റര്‍മാരായ മനോജ് വഞ്ചിയില്‍, അഭിലാഷ് നെല്ലാമറ്റം എന്നിവരടങ്ങിയ ടൂര്‍ണമെന്റ് കമ്മറ്റിയുമാണ് ഇത്തവണത്തെ ചീട്ടുകളി മത്സരത്തിന് ചുക്കാന്‍ പിടിക്കുന്നത്.
നോര്‍ത്ത് അമേരിക്കയുടെ വിവിധ നഗരങ്ങളില്‍ നിന്നുമായി എത്തുന്ന എല്ലാ ചീട്ടുകളി പ്രേമികളെയും സോഷ്യല്‍ ക്ലബ്ബിന്റെ പതിമൂന്നാമത് ചീട്ടുകളി മതസരത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ടൂര്‍ണമെന്റ് കമ്മറ്റിക്ക് വേണ്ടി പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍ അറിയിച്ചു.