Image

'വെറി' മാര്‍ച്ച് 6-ന്.

Published on 04 March, 2026
'വെറി'  മാര്‍ച്ച് 6-ന്.

ഒയാസിസ് ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറില്‍ സുനില്‍ കുമാര്‍ നിര്‍മ്മിച്ച് ഷാന്‍ തന്‍ഹ സംവിധാനം ചെയ്യുന്ന 'വെറി ' എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായ'വെറി 'മാര്‍ച്ച് ആറിന് മൂവീ മാര്‍ക്ക് പ്രദര്‍ശനത്തിനെത്തിക്കുന്നു.

മനുഷ്യ മനസ്സിന്റെ സങ്കീര്‍ണ്ണതകളും പ്രതികാരത്തിന്റെ ആഴവും ദൃശ്യവത്കരിക്കുന്ന ഈ ചിത്രത്തില്‍
ജോമോന്‍ ജോഷി, ബിബിന്‍ നായര്‍, ടീന ജോസ്, അഞ്ജന, എസ് സുനില്‍ കുമാര്‍, ശ്രീരാജ് കാപ്പാടന്‍, കിരണ്‍ സരിഗ, സജിന്‍ ലാല്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ഛായാഗ്രഹണം-സജീംപൂവച്ചല്‍,കഥ തിരക്കഥ സംഭാഷണം-ശംസീര്‍ ഖാന്‍,സംഗീതം-അലി രാഷ്ട്ര,റിജോഷ്,
എഡിറ്റര്‍-ബാബുരാജ്,
പശ്ചാത്തല സംഗീതം- അലി രാഷ്ട്ര,സൗണ്ട് ഡിസൈന്‍-ഷാബു ചെറുവല്ലൂര്‍,
ആര്‍ട്ട്-അരുണ്‍ ചിത്തര,മേക്കപ്പ്- രാജേഷ് വെള്ളനാട്, അമല്‍ എറ്റേണല്‍, കോസ്റ്റ്യൂംസ്-വിഷ്ണു ആറ്റുകാല്‍,പി ആര്‍ ഒ-എ എസ് ദിനേശ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക