
കട്ടപ്പന: കാനഡയിലെ എഡ്മിന്റനിൽ നിന്ന് അവധിക്ക് നാട്ടിൽ എത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു. ഡോൺ തോമസ് (20) ആണ് കട്ടപ്പനയിലെ വെള്ളയാംകുടി കാണക്കാലിപ്പടിയിൽ വെച്ച് വാഹനാപകടത്തിൽ മരണപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
കെ.എസ്.ആർ.ടി.സി. ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ഡോൺ സഞ്ചരിച്ചിരുന്ന വാഹനം എതിരേവന്ന ബൈക്കിലിടിക്കുകയും, നിയന്ത്രണംവിട്ട് ബസിനടിയിലേക്ക് വീഴുകയുമായിരുന്നു. പരുക്കേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നത്തുകല്ല് കൈപ്പകശേരിൽ തോമസിന്റെ മകനാണ് ഡോൺ. ലൈസമ്മയാണ് അമ്മ. സഹോദരൻ ഷോൺ.