
എത്ര മനോഹരമായി
ഡിസൈൻ ചെയ്തിട്ടുള്ളതാണ്
ഈ ഭൂമിയുടെ ഉപരിതലം ! മനുഷ്യന്റെ തൊലിക്ക്
പരമ സുഖം സമ്മാനിക്കുന്ന
ഒരു മിതോഷ്ണാവസ്ഥയിൽ
ഫുള്ളി എയർ കണ്ടീഷൻഡ്
വായു കുമിള ! .
പൂക്കളും തുമ്പികളും
സന്ധിക്കുന്ന ഉദ്യാനങ്ങളിൽ
കാറ്റും കുളിരും മഞ്ഞും മഴയുമായി അനുകൂലാവസ്ഥ !
ഇരയും ഇണയും ആസ്വദിച്ചൂ സ്വപ്‌നങ്ങൾ പൂത്തു നിൽക്കുന്ന ജീവിത വേദികകൾ.
പാവം മനുഷ്യൻ.
( സ്വന്തം പ്രവർത്തി ദോഷത്താൽ ) എല്ലാം ഉണ്ടായിട്ടും
ഒന്നും അനുഭവിക്കാൻ
യോഗമില്ലാതെ.
മണ്ണിൽ പൊത്ത് കുത്തി ( ബങ്കർ ) അതിൽ ഒളിച്ചു പാർക്കേണ്ടി വരുന്നവർ !
ഈ ഗതികേടിൽ നിന്ന് എന്നാണിനി മനുഷ്യ രാശി രക്ഷപ്പെടുക ?