
കാവാലം ശ്രീകുമാറിൻ്റെ ജന്മദിദിനത്തിന് ഒരു അപൂർവ ചിത്രം പങ്കുവെക്കട്ടെ: ചിത്രകാരനും പത്രപ്രവർത്തകനുമായ സി കെ വിശ്വനാഥൻ 2020-ൽ പോസ്റ്റ് ചെയ്ത ചിത്രമാണിത്. ആണിത്. അതിന്റെ കൗതുകം ഇനിയും അടങ്ങാത്തതുകൊണ്ടു വീണ്ടും എടുത്തു കാട്ടുന്നു. 1979-ലെ എം.ജി.കോളജ് മാഗസിൻ്റെ ഒരു താൾ - ആദ്യ ചിത്രം:
"ബെസ്റ്റ് സിങ്ങർ: കാവാലം ശ്രീകുമാർ | ബെസ്റ്റ് ആക്ടർ: സുരേഷ് കുമാർ (ഇപ്പോഴത്തെ സിനിമ പ്രൊഡ്യൂസർ) | സെക്കന്റ് ബെസ്റ്റ് ആക്ടർ: മോഹന്‍ലാൽ"
യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ ക്ലാസിക്കൽ വോക്കലിൽ തുടർച്ചയായി അഞ്ചു വർഷം ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. മോഹൻലാനും സുരേഷും ഇന്ന് സിനിമാരംഗത്ത് വ്യത്യസ്ത തലങ്ങളിൽ താരങ്ങളാണല്ലോ.

വിശ്രുത കലാകാരനായ നാരായണപ്പണിക്ക രുടെയും ശാരദാമണിയുടെയും മകനായി 1959 മാർച്ച് 3-ന് കുട്ടനാട്ടിലെ കാവാലത്ത് ജനനം. കാവാലത്തും തിരുവനന്തപുരത്തു മായി വിദ്യാഭ്യാസവും സംഗീത പഠനവും.
അഞ്ചാം വയസ്സിൽ ക്ലാസിക്കൽ മ്യൂസിക് വോക്കൽ പഠിക്കാൻ തുടങ്ങിയ ശ്രീകുമാർ അമ്പലപ്പുഴ ശിവശങ്കര പണിക്കർ, തൃശ്ശൂർ വൈദ്യനാഥൻ, മാവേലിക്കര പ്രഭാകര വർമ്മ, അമ്പലപ്പുഴ തുളസി എന്നീ ഗുരുക്കൻമാരുടെ കീഴിൽ സംഗീതം അഭ്യസിച്ചു. പിൽക്കാലത്ത് പിന്നീട് ആകാശവാണിയിൽ പ്രശസ്തനായ വയലിനിസ്റ്റ് ബി ശശികുമാറിന്റെ കീഴിൽ സംഗീതം അഭ്യസിച്ചിട്ടുണ്ട്.
കൊമേഴ്സ് ഐച്ഛിക വിഷയമായി പഠിച്ച അദ്ദേഹം, തിരുവനന്തപുരം എം ജി കോളേജിൽ നിന്നും എം കോം കരസ്ഥമാക്കി. അതിനിടയിൽ യൂണിവേഴ്സിറ്റി കലോത്സവ വേദികളിലെ തിളങ്ങുന്ന താരമായി മാറിയിരുന്നു അദ്ദേഹം.
1985 മുതൽ 2007 വരെ ആകാശവാണിയിൽ പ്രവർത്തിച്ചിരുന്നു. 2007ൽ 48-ാം വയസ്സിൽ വോളണ്ടറി റിട്ടയർമെന്റ് നേടി പിരിഞ്ഞ ശേഷം സംഗീതത്തിനായി ജീവിതം സമർപ്പിച്ചു..
ശ്രീകുമാറിന്റെ 'രാമായണ പാരായണം' ഏറെ പ്രശസ്തമാണ്.
അദ്ദേഹം കേരളത്തിന് അകത്തും പുറത്തുമാത്രമല്ല, യൂറോപ്പിലും അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലും വിവിധ ഏഷ്യൻ രാജ്യങ്ങളിലും സംഗീത പരിപാടികൾ നടത്തിയിട്ടുണ്ട്.
ശബ്ദത്തിനും, ഭാവത്തിനും, വരികൾക്കും പ്രാധാന്യം നൽകുന്ന വ്യത്യസ്തമായ ആലാപന ശൈലിക്കുടമയാണ് അദ്ദേഹം. നിരവധി നാടൻ പാട്ടുകളും കീർത്തങ്ങൾക്കും ലളിത ഗാനങ്ങൾക്കുമൊപ്പം രാമായാണം, ഭാഗവതം, ലളിതാ സഹസ്രനാമം, വിഷ്ണു സഹസ്രനാമം തുടങ്ങി നിരവധി സ്തോത്രങ്ങളും അദ്ദേഹത്തിന്റെ ആലാപനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.
പത്തു മുപ്പത് സിനിമാ ഗാനങ്ങളും അദ്ദേഹം പാടിയിട്ടുണ്ട്. 'തമ്പി'ൽ (1978) സംഗീത സംവിധയകനായ എം ജി രാധാകൃഷ്ണനുമായി ചേർന്ന് സ്വന്തം പിതാവിന്റെ വരികൾ ആലപിച്ചു കൊണ്ടാണ് ശ്രീകുമാറിന്റെ സിനിമാ പ്രവേശനം. ഗാനം: "ശ്രീപാല്‍ക്കടലില്‍"
'സിനിമാപാട്ട് എന്നെ വല്ലാതെ ഭ്രമിപ്പിച്ചിട്ടില്ല. ശാസ്ത്രീയസംഗീതവും കവിതയും നാടൻപാട്ടുമെല്ലാമാണ് ഏറെയിഷ്ടം. സിനിമയിലവസരം കിട്ടാൻ ആരെയും വിളിക്കാറുമില്ല. അങ്ങിനെ തുനിഞ്ഞിറങ്ങിയിരുന്നെങ്കിൽ സിനിമാപാട്ടുകാരൻ മാത്രമായി മാറുമായിരുന്നു'- കാവാലം ശ്രീകുമാർ പറയുന്നു ....
ഭാര്യ ശ്രീമതി ലക്ഷ്മി, മക്കൾ കൃഷ്ണ നാരായണൻ, ഗൗരി ശ്രീകുമാർ .