Image

വീണാ ജോർജിനെ മത്സരിപ്പിക്കരുത് : സിപിഎമ്മിന് കത്തു നൽകി ഭർ‌ത്താവ് ജോർ‌ജ് ജോസഫ്

Published on 03 March, 2026
വീണാ  ജോർജിനെ മത്സരിപ്പിക്കരുത് :  സിപിഎമ്മിന് കത്തു നൽകി  ഭർ‌ത്താവ് ജോർ‌ജ് ജോസഫ്


പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ് സി.പി.എമ്മിനെ സമീപിച്ചു. തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചർച്ചചെയ്തു. യോഗത്തിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റംഗവും കേന്ദ്രകമ്മിറ്റിയംഗവുമായ തോമസ് ഐസക് ഇക്കാര്യം സംസ്ഥാനനേതൃത്വത്തിലേക്ക് റിപ്പോർട്ട് ചെയ്തു. വീണാ ജോർജ് സംസ്ഥാനകമ്മിറ്റിയിലെ ക്ഷണിതാവായതിനാൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനനേതൃത്വമാണ്.

കുടുംബപരമായ കാര്യങ്ങളുണ്ടെന്നാണ് ജോർജ് സി.പി.എം. നേതാക്കളെ അറിയിച്ചിട്ടുള്ളത്. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയാണ് ജോർജ്. സംസ്ഥാന, ജില്ലാ, ഏരിയാ നേതാക്കളോടാണ് ജോർജ് ഫോണിലൂടെയും ചിലരോട് നേരിട്ടും വാക്കാൽ ആവശ്യപ്പെട്ടത്. ഏരിയാതലത്തിലുള്ളവർ ജില്ലാതലത്തിലേക്കും ജില്ലാതലത്തിൽനിന്ന് സംസ്ഥാനതലത്തിലേക്കും വിവരം കൈമാറി. വീണാ ജോർജിനോടും ഭർത്താവിനോടും ചോദിച്ച് നിജസ്ഥിതി അറിയാനുള്ള നീക്കം സംസ്ഥാന നേതൃത്വത്തിൽനിന്നുണ്ടാകും

ആറന്മുളയിലെ സിറ്റിങ് എം.എൽ.എ.യായ വീണാ ജോർജിനെ അവിടെ വീണ്ടും മത്സരിപ്പിക്കാനാണ് സി.പി.എം. സംസ്ഥാനകമ്മിറ്റിയുടെ തീരുമാനം. ജില്ലാക്കമ്മിറ്റി വീണയുടെ പേരുമാത്രമേ ശുപാർശചെയ്തിട്ടുള്ളൂ. 2016-ൽ പുതുമുഖ സ്ഥാനാർഥിയായിട്ടാണ്, മാധ്യമപ്രവർത്തകയായിരുന്ന വീണ സി.പി.എം. ചിഹ്നത്തിൽ ആറൻമുളയിൽ മത്സരിച്ചത്. 2021-ലും ജയം ആവർത്തിച്ചു. 2019-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും ജയിച്ചില്ല.

വീണയെ മത്സരിപ്പിക്കേണ്ടെന്ന ആവശ്യം  സി.പി.എമ്മിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കണ്ണൂരിൽ കെ.എസ്.യു. പ്രതിഷേധത്തിനിടെ പരിക്കേറ്റ വീണ പത്തനംതിട്ട കൊടുമണ്ണിലെ വീട്ടിൽ വിശ്രമത്തിലാണ്.

Join WhatsApp News
Jayan varghese 2026-03-03 10:04:24
കോഴി തന്റെ കുഞ്ഞുങ്ങളെ ചേർത്തു പിടിക്കുന്നത് പോലെ തന്റെ ജനതയെ ചേർത്തു പിടിക്കുവാൻ കടപ്പെട്ടവനാണ് ഒരു ജന നായകൻ. എല്ലാം തന്നിലേക്കെടുക്കുന്ന രാക്ഷസ സമ്പ്രദായത്തിൽ നിന്ന് എല്ലാം വിട്ടു കൊടുക്കുന്ന ആധുനിക ജനാധിപത്യ ബോധത്തിന്റെ മാർഗ്ഗ രേഖയായി ഇത് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു ഒറ്റ വസ്ത്രവുമായി ജീവിച്ചു മരിച്ചവന്റെ അനുയായികൾ പട്ടു വസ്ത്രങ്ങൾ ധരിച്ച്‌ നടക്കുന്നത് ശരിയല്ല. ഒന്നര കിലോ സ്വർണ്ണത്തിൽ അടിച്ചു പരത്തി ഉണ്ടാക്കിയെടുത്ത കാൽ ഡസൻ പത്തിരിപ്പതക്കങ്ങൾ കഴുത്തിൽ കെട്ടിത്തൂക്കി നടക്കുന്നതും മുക്കുവച്ചാളകളിൽ അന്തിയുറങ്ങിയവന്റെ അനുയായികൾ കൊട്ടാര സദൃശ്യമായ അരമനകളിൽ പാർക്കുന്നതും ഒരുമിച്ചു കൂടി നടപ്പിലാക്കുന്ന സോഷ്യൽ ഗാതറിംഗിന് ഒരാൾ മറ്റൊരാളോട് പ്രതിഫലം വാങ്ങുന്നതും ശരിയല്ല. ആരോ പടച്ചു വച്ച ആചാരങ്ങളുടെ പേരിലാണ് ഇവയെങ്കിൽ സാമൂഹ്യ ദ്രോഹ പരമായ ആചാരങ്ങളുടെ വേരറുക്കുവാനുള്ള ചുമതലയും സമൂഹത്തിനുണ്ട്. ജയൻ വർഗീസ്
വായനക്കാരൻ 2026-03-03 10:07:32
ജോർജ് ജോസഫ് എന്നയാൾ മന്ത്രി വീണയുടെ ഭർത്താവായിരിക്കാം, പക്ഷേ ഒരു ജനാധിപത്യ രാജ്യത്തു ഭാര്യ ആണെന്ന കാര്യം പറഞ്ഞു ഒരു സ്ത്രീയെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത് എന്ന് പറയാൻ അയാൾ ആരാണ്? രണ്ടു നൂറ്റാണ്ടു മുൻപ് ജീവിക്കേണ്ട വെറും പഴഞ്ചൻ ആണ് ഈ വിദ്വാൻ
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-03 15:25:40
💥ഇത്രയുമൊക്കെ ലോകം മുന്നേറിയിട്ടും , ഭാരതവും കേരളവും "99 ദശാശം 100 ശതമാനവും" ആൺകോയ്മയിൽ തന്നേ. ഈ പിറകോട്ടു പോക്കിന് മത കല്പനകൾ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. അത് അടുത്തെങ്ങും മാറുകയുമില്ല, മാറ്റുകയുമില്ല അടിമയുടെ കാലിലെ ചങ്ങല ,അടിമയുടെ ആഭരണമായി കരുതുന്ന പെൺവർഗ്ഗം.😡 Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക