Image

പന്ത്രണ്ടാമത്‌ നോർത്ത് അമേരിക്കൻ മലങ്കര കാത്തലിക് കൺവെൻഷൻ ജൂലൈ 23 മുതൽ 26 വരെ

Published on 02 March, 2026
പന്ത്രണ്ടാമത്‌ നോർത്ത് അമേരിക്കൻ മലങ്കര കാത്തലിക് കൺവെൻഷൻ ജൂലൈ 23 മുതൽ 26 വരെ

ന്യൂയോർക്ക്: മലങ്കര കത്തോലിക്കാ സഭ അമേരിക്ക കാനഡ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പന്ത്രണ്ടാമത് കൺവെൻഷൻ ജൂലൈ മാസം 23 മുതൽ 26 വരെ കണക്ടികട്ടിലെ സ്റ്റാഫർഡിലുള്ള ഹിൽട്ടൻ ഹോട്ടൽ സമുച്ചയത്തിൽ വച്ച് നടത്തപ്പെടും. നാല് ദിനരാത്രങ്ങൾ നീണ്ടു നിൽക്കുന്ന പരിപാടിയിൽ അമേരിക്കയിലെയും കാനഡയിലെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഭാ വിശ്വാസികൾ പങ്കെടുക്കും.

മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ, വിവിധ രൂപതാ അധ്യക്ഷന്മാർ തുടങ്ങിയവർ മുഖ്യ അതിഥികളായി പങ്കെടുക്കും. പരിപാടികളുടെ വിജയത്തിനായി ഭദ്രാസനാധ്യക്ഷൻ മോസ്റ്റ് റവ. ഡോക്ടർ ഫിലിപ്പോസ് മാർ Stephanos  മെത്രാപ്പോലീത്ത ചെയർമാനായും വികാരി ജനറാൾ മോൺസിങ്ങോർ അഗസ്റ്റിൻ മംഗലത്ത്  കോർ- എപ്പിസ്കോപ്പാ ജനറൽ കൺവീനറായും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി  റിൻസി മനോജ് ജനറൽ സെക്രട്ടറി ആയും, വെരി റവ.  ഫാദർ സജി മുക്കൂട്ട് ജനറൽ പ്രോഗ്രാം കോഡിനേറ്റർ ആയും റവ. ഫാദർ നോബി അയ്യനേത്ത് ജനറൽ പ്രോഗ്രാം കോ- കോഡിനേറ്റർ ആയും വിവിധ കമ്മറ്റികൾക്ക് നേതൃത്വം നൽകുന്നു. 
ഈ വർഷത്തെ കൺവെൻഷന്റെ മുഖ്യ ചിന്താവിഷയമായ ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുക എന്നതിനെ ആസ്പദമാക്കി വിവിധ പഠന ശിബിരങ്ങളും വിവിധ പരിപാടികളും അരങ്ങേറും.  എല്ലാ ദിവസവും രാവിലെ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 

ആഘോഷമായ സമൂഹ ബലി, അല്മായ സംഗമം, യുവജന സമ്മേളനം, സുവിശേഷ സന്ധ്യ, സൺഡേസ്കൂൾ കുട്ടികളുടെ സംഗമം, നേതൃത്വ പരിശീലന സെമിനാർ, ക്വിസ് മത്സരം, കൾച്ചറൽ പ്രോഗ്രാം, വിവിധ ചർച്ച) ക്ലാസുകൾ, പൊതുസമ്മേളനം തുടങ്ങിയ പരിപാടികൾ ഇപ്രാവശ്യത്തെ കൺവെൻഷൻ പ്രോഗ്രാമിന് മാറ്റുകൂട്ടുമെന്ന് ഭദ്രാസന ഓഫീസിൽ നിന്നും പിആർഒ അറിയിച്ചു.
 

Join WhatsApp News
Sunil 2026-03-03 01:05:58
Cardinal Clemis Catholica Bava ? That is fake. There is only one Catholica Bava. He is stationed at Kottayam.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക