Image

ടെക്‌സാസിൽ ചൊവ്വാഴ്ച പ്രൈമറി; ജൂലി മാത്യു, സുരേന്ദ്രൻ പട്ടേൽ, കെ.പി. ജോർജ് വീണ്ടും ജനവിധി തേടുന്നു; വോട്ട് ചെയ്യാൻ മറക്കരുത്

Published on 02 March, 2026
ടെക്‌സാസിൽ ചൊവ്വാഴ്ച പ്രൈമറി; ജൂലി മാത്യു, സുരേന്ദ്രൻ പട്ടേൽ, കെ.പി. ജോർജ് വീണ്ടും ജനവിധി തേടുന്നു;   വോട്ട് ചെയ്യാൻ മറക്കരുത്

നവംബറിൽ നടക്കുന്ന മിഡ്‌ടേം തിരഞ്ഞെടുപ്പുകളുടെ ആദ്യ പ്രൈമറി മത്സരങ്ങൾ ചൊവ്വാഴ്ച  നോർത്ത് കരോലിന, അർക്കൻസാ, ടെക്സസ് സംസ്ഥാനങ്ങളിൽ നടക്കുന്നു. ടെക്‌സാസിൽ ഡെമോക്രാറ്റിക് പ്രൈമറിയിൽ നിലവിലുള്ള  ജഡ്ജിമാരായ ജൂലി മാത്യു, സുരേന്ദ്രൻ പട്ടേൽ എന്നിവരും റിപ്പബ്ലിക്കൻ പ്രൈമറിയിൽ ഫോർട്ട് ബെൻഡ്  കൗണ്ടി ജഡ്ജ് കെ.പി. ജോര്ജും ജനവിധി തേടുന്നവിൽ ഉൾപ്പെടും. മൂവരും നിഷ്പ്രയാസം വിജയിക്കുമെന്ന് കരുതുന്നു.

ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചെലവേറിയ സെനറ്റ്  റിപ്പബ്ലിക്കൻ പ്രൈമറി മത്സരത്തിൽ സെനറ്റർ ജോൺ കോർണിൻ കടുത്ത  വെല്ലുവിളി നേരിടുന്നു. തീവ്ര വലതുപക്ഷത്തുള്ള  സ്റ്റേറ്റ് അറ്റോർണി ജനറൽ  കെൻ പാക്സ്റ്റണിനെയും അസംബ്ലി അംഗം  വെസ്ലി ഹണ്ടിനെയും നേരിടാൻ ശ്രമിക്കുന്ന കോർണിനെ പിന്തുണയ്ക്കാൻ വലിയ തുകകൾ ഒഴുകിയെത്തിയെന്ന്  ന്യു യോർക്ക് ടിംസ് പറയുന്നു. ഡെമോക്രാറ്റിക് പക്ഷത്ത് ഇതിനകം 1.3 ദശലക്ഷത്തിലധികം ബാലറ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ കടുത്ത ലിബറൽ  ജാസ്മിൻ ക്രോക്കറ്റ് ആണ് സ്ഥാനാർഥി. സ്റ്റേറ്റ് അസംബ്ലി അംഗം  ജെയിംസ് തലാറിക്കോ ആണ് മറ്റൊരു എതിരാളി.

മെയ് അവസാനം ഒരു റൺഓഫ് തിരഞ്ഞെടുപ്പ് ഇല്ലാതെ തന്നെ   കോർണിനെ പുറത്താക്കാൻ കഴിയുമെന്ന് വാക്കോയിൽ നടന്ന ഒരു പരിപാടിയിൽ   പാക്സ്റ്റൺ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരു സ്ഥാനാർത്ഥിയും 50 ശതമാനം പരിധി കടന്നില്ലെങ്കിൽ ആണ്   റൺഓഫ്.

കോൺഗ്രസിലേക്കുള്ള പ്രൈമറിയും ഇതോടൊപ്പമുണ്ട്. ട്രംപിന്റെ ജനപ്രീതിയും നാളത്തെ ഇലക്ഷനിൽ പ്രധാന വിഷയമാണ്. 

Join WhatsApp News
ഒരു സാധാരണ വോട്ടർ 2026-03-03 04:40:23
ഭാഷയുടെയും നിറത്തിന്റെയും നാഷണൽ ഒറിജിനയും ഒക്കെ പേരുപറഞ്ഞ് വോട്ട് പിടിക്കരുത് വോട്ട് ചെയ്യരുത്. അതൊക്കെ ഒരുതരം ദിസ് ക്രിമിനേഷൻ based on..... ആണ്. ഭരണത്തിന് പ്രവർത്തനത്തിന് നല്ലത് ആര് എന്ന് നോക്കി മാത്രം ഞാൻ വോട്ട് ചെയ്യും. ഒന്നു പറയട്ടെ, ഈ മലയാളികൾക്ക് വോട്ടു ചെയ്തശേഷം, അവരുടെ വിജയശേഷം അവർ വളരെ അധികമായി മലയാളം പള്ളി വേദികളിലും, മലയാളി സമാജം മീറ്റിങ്ങുകളിലും, മലയാളികളുടെ എന്ത് പരിപാടി ഉണ്ടെങ്കിലും അവിടെ പോയി മുഖ്യ അതിഥികളായി, മുഖ്യ പ്രാസംഗികരായി എല്ലാ മനുഷ്യരെയും ബോറടിപ്പിക്കത്തക്ക രീതിയിൽ സമയം കൊല്ലി പ്രസംഗങ്ങൾ നടത്തുകയാണ് ചെയ്തിരുന്നത്. അത് നിർത്തണം. സംഘടനകൾ അവരെ എല്ലായിടത്തും പൊക്കിക്കൊണ്ട് നടത്തുന്നതും നിർത്തണം. അവരെ തെരഞ്ഞെടുത്തിരിക്കുന്നത് ഇവിടത്തെ, തെരഞ്ഞെടുക്കപ്പെട്ട ആ കർത്തവ്യം ചുമതല നിർവഹിക്കാനാണ് അല്ലാതെ മലയാള, മലയാളി പരിപാടികളിൽ മാത്രം എല്ലായ്പ്പോഴും പങ്കെടുത്ത് അവിടെ പോയി സമയം കൊല്ലി, ബോറടി പ്രസംഗങ്ങൾ നടത്താൻ അല്ല. തെരഞ്ഞെടുപ്പിൽ നിൽക്കുന്ന അവർ ഇതെല്ലാം മനസ്സിലാക്കണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക