Image

രാഹുൽ മാങ്കൂട്ടത്തിലിന് പകരം പാലക്കാട് രമേശ് പിഷാരടി മത്സരിക്കും

Published on 02 March, 2026
രാഹുൽ മാങ്കൂട്ടത്തിലിന് പകരം  പാലക്കാട് രമേശ് പിഷാരടി മത്സരിക്കും

ന്യൂഡൽഹി: പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയായി നടൻ രമേശ് പിഷാരടി മത്സരിക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ 50 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥിപ്പട്ടിക സംസ്ഥാന കമ്മിറ്റി ഹൈക്കമാൻഡ് സ്ക്രീനിങ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഇതിൽ പാലക്കാട് നിന്ന് രമേഷ് പിഷാരടിയുടെ പേരു മാത്രമാണുള്ളതെന്നാണ് റിപ്പോർട്ട്. പാലക്കാട് സിറ്റിങ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഒന്നിലധികം ബലാത്സംഗക്കേസുകളിൽ പ്രതിയായതിനു പിന്നാലെയാണ് രമേശ് പിഷാരടിക്ക് അവസരം ലഭിച്ചിരിക്കുന്നത്.

40 മണ്ഡലങ്ങളിലും കോൺഗ്രസ് ഒരൊറ്റയാളെ മാത്രമാണ് സ്ഥാനാർഥിയായി നിർദേശിച്ചിരിക്കുന്നത്. വട്ടിയുർക്കാവിൽ മുരളീധരനും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷ് കൊടുങ്ങല്ലൂരും ടി.എൻ. പ്രതാപൻ മണലൂരും മത്സരിക്കുമെന്നും സൂചനകളുണ്ട്.

പാലക്കാടും തൃപ്പൂണിത്തുറയിലും മാത്രമാണ് സിറ്റിങ് എംഎൽഎമാർ മത്സര രംഗത്ത് ഇല്ലാതെയുള്ളൂ

Join WhatsApp News
രാഹുൽ തെങ്ങിൻ കൂട്ടം 2026-03-02 21:20:09
ദയവായി രാഹുൽ മാങ്കൂറ്റത്തിന് തന്നെ പാലക്കാട് മണ്ഡലം കൊടുക്കുക. ഈ പിഷാരടി ഒക്കെ രാഹുലിന്റെ പകുതി മാത്രം കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചവരാണ്. പിഷാരടിക്ക് വേറെ എവിടെയെങ്കിലും കൊടുക്കുക നിർബന്ധമാണെങ്കിൽ. പൊതു ജനങ്ങളുടെ വികാരം അറിഞ്ഞുള്ള ഒരു അപേക്ഷയാണ് ഇത് കേട്ടോ?.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക