
കേരള ഹിന്ദുസ് ഓഫ് അരിസോണ (KHA)യുടെ നേതൃത്വത്തില്‍ മഹാഗണപതി ടെംപിള്‍ ഓഫ് അറിസോണയില്‍ വിശുദ്ധ ആറ്റുകാല്‍ പൊങ്കാല ഭക്തിയോടും ആത്മീയ ഉണര്‍വോടും കൂടി ആചരിച്ചു. നിരവധി ഭക്തജനങ്ങള്‍ ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹം പ്രാപിക്കാനായി ഭക്തിപൂര്‍വം ഒന്നിച്ചു ചേര്‍ന്നു.
പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി തുടര്‍ച്ചയായ 10 ദിവസങ്ങള്‍ ലളിത സഹസ്രനാമം ജപം സംഘടിപ്പിച്ചു. ഡോ. ഗിരിജ മേനോനും സേതു ലക്ഷ്മിയുടെയും നേതൃത്വത്തില്‍ നടന്ന ഈ ജപം ഓരോ സായാഹ്നവും ഭക്തര്‍ക്ക് ആത്മീയാനുഭവമായി. അത് എല്ലാവര്‍ക്കും ദിവ്യമായ അനുഭവമായി മാറി.

പൊങ്കാല ദിനത്തില്‍ ഗണപതി ഹോമം നടത്തി. വിഘ്‌നങ്ങള്‍ നീക്കുന്ന ഗണപതി ഭഗവാന്റെ അനുഗ്രഹം പ്രാര്‍ത്ഥിച്ച് നടത്തിയ ഹോമം വിശുദ്ധ അന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് വൃക്ഷപൂജ, നാഗപൂജ, ദേവീപൂജ എന്നിവയും നടത്തി ക്ഷേത്ര പരിസരം ആത്മീയ ചൈതന്യത്തോടെ നിറഞ്ഞു.
ബണ്ഡാര അടുപ്പ് തെളിയിച്ച്ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഔപചാരിക തുടക്കം കുറിച്ചു. ഭക്തര്‍ ഒരുമിച്ച് പൊങ്കാല അര്‍പ്പിച്ചു. ഒരുമിച്ച് ഉയര്‍ന്ന അഗ്‌നിജ്വാലകള്‍ വിശ്വാസത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതീകമായി മാറി.

തുടര്‍ന്ന് മഹാപ്രസാദ വിതരണവും നടന്നു. കെ.എച്ച്.എ കമ്മിറ്റി അംഗങ്ങളും ക്ഷേത്ര ഭാരവാഹികളും ചേര്‍ന്ന് സ്‌നേഹപൂര്‍വം മഹാപ്രസാദം ഒരുക്കി വിതരണം ചെയ്തു.
ക്ഷേത്ര പരിസരം ഭംഗിയായി അലങ്കരിക്കപ്പെട്ടിരുന്നു. ഉമാ നടേശന്‍ ഒരുക്കിയ മനോഹരമായ കോലം ചടങ്ങിന് പ്രത്യേക ഭംഗി നല്‍കി.

മഹാഗണപതി ക്ഷേത്ര കമ്മിറ്റിയുടെ പിന്തുണയ്ക്ക് കെ.എച്ച്.എ ഹൃദയംഗമമായ നന്ദി അറിയിച്ചു. പ്രത്യേകമായി മാധവി സീലാം, അജയ് യേനുഗുല, കരുപ്പയ്യ തേനപ്പന്‍, ശ്രീനി ഗുപ്ത എന്നിവര്‍ക്ക് നന്ദി രേഖപ്പെടുത്തി.
ഈ മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പ് പ്രസിഡന്റ് ജിജു അപ്പുക്കുട്ടന്‍, വൈസ് പ്രസിഡന്റ് ധനീഷ് എന്‍.കെ., സെക്രട്ടറി വിവേക് സെല്‍വരാജ്, ജോയിന്റ് സെക്രട്ടറി അരുണ്‍കുമാര്‍ പയ്യാരം, ട്രഷറര്‍ വെങ്കി പി.വി., ജോയിന്റ് ട്രഷറര്‍ അഖില്‍ കുമാര്‍, കള്‍ച്ചറല്‍ & സ്‌പെഷ്യല്‍ ഇവന്റ്‌സ് ചെയര്‍ സജിന്‍ പി., സ്പിരിച്വല്‍ കമ്മിറ്റി ചെയര്‍ ദിലീപ് പിള്ള, ഫുഡ് കമ്മിറ്റി ചെയര്‍ ശ്രീകുമാര്‍ കൈതവന, റിലീജിയസ് & സത്സംഗ് കമ്മിറ്റി ചെയര്‍ ഡോ. ഗിരിജ മേനോന്‍ എന്നിവരുടെ സമര്‍പ്പിത നേതൃത്വത്തിന്റെയും സംഘാടന മികവിന്റെയും പ്രതിഫലനമായിരുന്നു.

ആറ്റുകാല്‍ അമ്മയുടെയും ഗണപതി ഭഗവാന്റെയും അനുഗ്രഹത്തോടുകൂടി ഈ മഹോത്സവം ഭക്തര്‍ക്ക് ആത്മീയാനുഭവവും ഐക്യത്തിന്റെ സന്ദേശവും നല്‍കി സമാപിച്ചു.
ഈ മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ മറ്റ് വോളണ്ടിയര്‍മാര്‍ക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. ചടങ്ങിന്റെ വിവിധ മേഖലകളില്‍ ആത്മാര്‍ത്ഥമായി സേവനം അനുഷ്ഠിച്ച അവരുടെ നിസ്വാര്‍ത്ഥ സഹകരണം ഈ ആഘോഷത്തെ വിജയകരമാക്കി. അവരുടെ സമര്‍പ്പണവും സേവാഭാവവും സമൂഹ ഐക്യത്തിന്റെ മനോഹര പ്രതിഫലനമായി മാറി.
ആറ്റുകാല്‍ അമ്മേശരണം
റിപ്പോര്‍ട്ട്: വിവേക് സെല്‍വരാജ്