
ന്യൂയോര്‍ക്ക് : അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. വാര്‍ഷിക പൊതുയോഗത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അമേരിക്കയിലെ മലയാളി സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായ ശ്രീ.റെജി വര്‍ഗീസ് ഈ വര്‍ഷത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പൊതു പ്രവര്‍ത്തനങ്ങളിലും കലാ സാംസ്‌ക്കാരികമേഖലകളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ശ്രീമതി. ജെമിനി തോമസ് ആണ് വൈസ് പ്രസിഡന്റ് ഫൊക്കാന വുമണ്‍സ് ഫോറം മുന്‍ ചെയര്‍പേഴ്‌സണ്‍, അമേരിക്കയിലെ മലയാളി നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹി, വിവിധ മലയാളി സംഘടനകള്‍ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് നാഷ്ണല്‍ ബോര്‍ഡംഗം തുടങ്ങിയ തലങ്ങളില്‍ തിളക്കമാര്‍ന്ന നേതൃത്വം നടത്തിയിട്ടുള്ള ശ്രീമതി ലൈസി അലക്‌സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഫോമയുടെ സജീവ പ്രവര്‍ത്തകനും, ന്യൂയോര്‍ക്ക് മെട്രോ നാഷ്ണല്‍ കമ്മറ്റിയംഗവും, മികച്ച സംഘാടകനും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഏറ്റെടുക്കുന്ന ചുമതലകള്‍ വിജയകരമാക്കുന്ന പ്രത്യേകതകളുള്ള ശ്രീ. ജോസ് വര്‍ഗീസ് ആണ് ഈ വര്‍ഷത്തെ ട്രഷറര്‍. അമേരിക്കയില്‍ അറിയപ്പെടുന്ന ഗായകനും, വിവിധ സംഗീതോപകരണങ്ങളില്‍ തന്റെ മാസ്‌കരിക കഴിവുകള്‍ തെളിയിച്ചിട്ടുള്ള കലാകാരനുമായ ശ്രീ.റോഷിന്‍ മാമ്മന്‍ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

മുന്‍ കാലങ്ങളില്‍ സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയ ചുമതലകള്‍ നിരവധി തവണ നിര്‍വ്വഹിച്ച് സംഘടനയെ പുരോഗതിയിലേക്ക് നയിച്ച് വ്യക്തിത്വങ്ങളാല്‍ ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട എല്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങള്‍ എന്ന പ്രത്യേകതയുണ്ട് ഈ വര്‍ഷത്തെ നേതൃത്വത്തിന്.

ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ സ്റ്റാറ്റന്‍ ഐലന്റിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിനും കേരളത്തനിമ കാത്തു സൂക്ഷിക്കുന്നതിനും മികച്ച പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് പ്രസിഡന്റ് ശ്രീ.റെജി വര്‍ഗീസ് എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റ് ശ്രീ.ജേക്കബ് ജോസഫ്(ബാബു) എക്‌സ് ഒഫീഷ്യോ ആയി തുടരും. ശ്രീ.അലക്‌സ് വലിയവീടന്‍, അലക്‌സ് തോമസ്, ഏലിയാമ്മ-മാത്യു, ആന്‍സി മത്തായി, അനില്‍ ചെറിയാന്‍, ജേക്കബ് മാത്യു, ജെസി വര്‍ഗീസ്, ജോസ് ഏബ്രഹാം, പ്രീനു ജെയിംസ്, ക്യാപ്റ്റന്‍. രാജു ഫിലിപ്പ്, റീനാ സാബു, റോസമ്മ ജോസഫ്, ഷൈല റോഷിന്‍, ബെന്നി ചാക്കോ(ഓഡിറ്റര്‍) എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍.

ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉല്‍ഘടാനം നടത്തുവാനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നു.