Image

സുഗു ഫിലിപ്പ് കോട്ടയം ക്ലബ്ബിന്റെ പ്രസിഡന്റ്; ലതീഷ് കൃഷ്ണൻ സെക്രട്ടറി

ജീമോന്‍ റാന്നി Published on 02 March, 2026
സുഗു ഫിലിപ്പ് കോട്ടയം ക്ലബ്ബിന്റെ പ്രസിഡന്റ്; ലതീഷ് കൃഷ്ണൻ  സെക്രട്ടറി

ഹൂസ്റ്റണ്‍: കേരളത്തിന്റെ അക്ഷര നഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണമുള്‍പ്പെടുന്ന കോട്ടയം ജില്ലയില്‍ നിന്ന് അമേരിക്കയിലെ ഹ്യൂസ്റ്റണ്‍ പട്ടണത്തിലും സമീപ പ്രദേശത്തും താമസിക്കുന്നവരുടെ സംഘടനായ കോട്ടയം ക്ലബ്ബിന്റെ 2026 ലെക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പോയ വര്‍ഷത്തെ വാര്‍ഷീക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.

ഫെബ്രുവരി 22 നു ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ അപ്ന ബസാര്‍ ഹാളില്‍ വച്ചായിരുന്നു ജനറല്‍ ബോഡിയും തിരഞ്ഞെടുപ്പും നടന്നത്.

മാത്യു കുര്യാക്കോസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സമ്മേളനത്തില്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും സുഗു ഫിലിപ്പ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് സെക്രട്ടറി ഷിബു കെ മാണി വാര്‍ഷീക റിപ്പോര്‍ട്ടും ട്രഷറര്‍ അജി കോര വാര്‍ഷീക കണക്കും അവതരിപ്പിക്കുകയുണ്ടായി.

ഇന്റേണല്‍  ഓഡിറ്റര്‍ മാത്യു കഴിഞ്ഞ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളെ അനുമോദിക്കുകയും തുടര്‍ന്ന് ജനറല്‍ ബോഡി വാര്‍ഷീക റിപ്പോര്‍ട്ടും കണക്കും ഐക്യകണ്ടേന പാസ്സാക്കുകയും ചെയ്തു.  

അതിനുശേഷം 2026ലേക്കുള്ള ഭരണ സമിതിയുടെ തിരഞ്ഞടുപ്പ് നടന്നു.
പ്രസിഡന്റായി  സുഗു ഫിലിപ്പിനെയും വൈസ് പ്രസിഡന്റുമാരായി മാത്യു കുര്യാക്കോസിനെയും റോസെനി ഷോണിനെയും സെക്രട്ടറിയായി ലതീഷ് കൃഷ്ണനെയും ജോയിന്റ് സെക്രട്ടറിയായി ബിബി പാറയിലിനെയും ട്രഷറായി ജോജി ഈപ്പനെയും ജോയിന്റ് ട്രഷററായി ബിജു ശിവനെയും ഓഡിറ്ററായി അജി  കോരയെയും പി ആര്‍ ഓ യായി എസ കെ ചെറിയനെയും ഐക്യകണ്ടേന തിരഞ്ഞെടുത്തു.

അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി ഷിബു കെ മാണി, പി സി ജോര്‍ജ് എന്നിവരെയും എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളായി സ്റ്റീഫന്‍ ഫിലിപ്പോസ്, സുജി ജോണ്‍, വന്നല പോത്തന്‍, തോമസ് സ്‌കറിയ, ഷോണ്‍ തോമസ്, എബ്രഹാം കുര്യാക്കോസ് (ബെന്നി), ജൂബി തോമസ്, സജീവ് ജേക്കബ്, ബിജോയ് തോമസ്, മധു ചേരിക്കല്‍ എന്നിവരെയും വിമന്‍സ് ഫോറം അംഗങ്ങളായി ടിസിയാ ഷിബു, മറിയാമ്മ ജോര്‍ജ്, മറിയ സ്‌കറിയ, ഡോ. ടോണ്‍സി ഈപ്പന്‍, ആന്‍സി ജോണ്‍, ശാന്തമ്മ പോത്തന്‍ സുജ ബെന്നി എന്നിവരെയും തിരഞ്ഞെടുത്തു.

ഹൂസ്റ്റണിലെ കലാ സാഹിത്യ രംഗത്തെ നിറ സാന്നിധ്യമാണ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്ത സുഗു ഫിലിപ്പ്. അറിയപ്പെടുന്ന ഗായകനും മിമിക്രികാലാകാരനും കുടിയാണദ്ദേഹം. മാഗിന്റെ സജ്ജീവ പ്രവര്‍ത്തകനാണ് സെക്രട്ടറിയായി തിരഞ്ഞെടുത്ത ലതീഷ് കൃഷ്ണന്‍.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഹൂസ്റ്റനില്‍ വളരെ സജ്ജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കോട്ടയം ക്ലബ്. നാടിന്റെ സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതോടൊപ്പം നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ ഇതിനോടകം ചെയ്തിട്ടുണ്ട്.

വരും കാലങ്ങളില്‍ ക്ലബ്ബിനെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ അംഗങ്ങള്‍ മുന്നോട്ട് വയ്ക്കുകയുണ്ടായി. ജനറല്‍ ബോഡിയില്‍ പങ്കെടുക്കുന്നതിനായി നിരവധി ആളുകള്‍ എത്തിച്ചേര്‍ന്നത് സംഘടനയുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണെന്നും കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുന്ന രീതിയില്‍ പ്രവൃത്തിക്കുമെന്ന് പ്രസിഡന്റായി
തിരഞ്ഞെടുക്കപ്പെട്ട സുഗു ഫിലിപ്പ് ഉറപ്പുനല്കുകയുണ്ടായി.

ബിജു ശിവന്‍ യോഗത്തില്‍ പങ്കെടുത്ത  എല്ലാവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി. ഡിന്നറോടുകൂടി പരിപാടികള്‍ സമാപിച്ചു.

ബ്ലെസ്സണ്‍ ഹൂസ്റ്റണ്‍ അറിയിച്ചതാണിത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക