Image

നീണ്ട കഥ ( സാറാ - 21 : അന്നാ പോൾ )

Published on 02 March, 2026
നീണ്ട കഥ  ( സാറാ - 21 : അന്നാ പോൾ )

മെയ് മാസത്തിൽ റിസൽട്ടറിയാം..
ദിവസങ്ങൾ ഇഴഞ്ഞുനീങ്ങുന്നതുപോലെയാണു സാറായ്ക്കു തോന്നുന്നതു.

അഞ്ചൽക്കാരന്റെ വരവും പ്രതീക്ഷച്ചവൾ ദൂരേയ്ക്കു നോക്കി നിൽക്കും....
: തങ്ങളുടെ നാട്ടിലെത്തിച്ചേരാനുള്ള പ്രയാസമോർത്ത് അയാൾ വരാതിരിയ്ക്കുമോ? ഓ... അങ്ങനെ ചെയ്യാൻ പറ്റുമോ?: ഇല്ല... വരും..... 

സന്ദേഹങ്ങളും പ്രതീക്ഷകളും മാറി മാറി മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു.


സാറായുടെ മനസ്സ് വായിച്ചറിഞ്ഞ കൊച്ചുപെണ്ണ് അവളോടു പറഞ്ഞു" വേകുവോളം ഇരിയ്ക്കാമെങ്കിൽ ആറുവോളം ഇരിയ്ക്കരുതോ''...
അമ്മച്ചിയുടെ പഴഞ്ചൊല്ലുകൾ ധാരാളം അവൾ കേട്ടിരിക്കുന്നു.... സന്ദർഭമനുസരിച്ച് അവ പറയാനുള്ള ഒരു പ്രത്യേക കഴിവുണ്ടമ്മച്ചിയ്ക്ക് - 

അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു...എന്നിട്ട് അമ്മച്ചിയെന്തിനാ ഇടയ്ക്കിടെ പുറത്തേയ്ക്കിറങ്ങി നോക്കിനിൽക്കുന്നത്.?
പരീക്ഷ കഴിഞ്ഞു പോരുമ്പോൾ മേൽവിലാസം എഴുതിയ post card കൾ കുട്ടികൾ ഓഫീസിൽ ഏല്പിച്ചിരുന്നു.
ആദ്യമായാണ് റിസൽട്ട് വീട്ടിലിരുന്നറിയുന്നത്

ഒരു ദിവസം ഉച്ചതിരിഞ്ഞ നേരത്ത് അഞ്ചൽക്കാരനെത്തി.
വിറയ്ക്കുന്ന കരങ്ങൾ കൊണ്ടു് അവൾ post card വാങ്ങി.
ആ മഞ്ഞ card ന്റെ പുറത്ത് തിളങ്ങുന്ന നീല അക്ഷരങ്ങൾ

                        passed with first class.
ഇമവെട്ടാതെ ശ്വാസം വിടാൻ പോലും മറന്ന് അവൾ ആ അക്ഷരങ്ങളിലേയ്ക്കു നോക്കി നിന്നു.
അവൾ അമ്മച്ചിയുടെ കൈയ്യിൽ card കൊടുത്തു കൊണ്ട് പറഞ്ഞു.... ഞാൻ ജയിച്ച മ്മച്ചീ... ഫസ്റ്റ് ക്ലാസ്സുണ്ട്
കൊച്ചു പെണ്ണിനു വാക്കുകൾ തൊണ്ടയിൽക്കൂടുങ്ങി.
ഒന്നും പറയാനാവാതെ അവർ നിന്നു .. മകളെ കെട്ടിപ്പിടിച്ചു. നിറുകയിൽ ഉമ്മ വെച്ചു.
... 
അവരുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു

  " ആനന്ദാശ്രു....
അമ്മച്ചിയുടെ കഷ്ടപ്പാടിന്റെ പ്രതിഫലം ആണ് തന്റെ വിജയം... എന്നാൽ കഷ്ടപ്പാടുകൾ തീരണമെങ്കിൽ തനിയ്ക്കു ജോലി കിട്ടണം...

വിജയിയ്ക്കുന്നവർക്കെല്ലാം ജോലി ലഭിക്കുമെന്നാണ് വാർഡൻ പറഞ്ഞത്...

പണി കഴിഞ്ഞെത്തിയ അപ്പന്റെ കയ്യിൽ അവൾ കാർഡ് കൊടുത്തു കൊണ്ട് പറഞ്ഞു "അപ്പാ ഞാൻ ജയിച്ചു.... സാറാ യ്ക്കപ്പോൾ എന്തെന്നറിയില്ല... കരച്ചിൽ വന്നു.
അപ്പൻ അവളെ ചേർത്തുപിടിച്ചു.... അന്നാദ്യമായ് അപ്പൻ സ്തോത്രം പറയുന്ന തവൾ കേട്ടു.
പൈലോ ച്ച നറിഞ്ഞോ.. അറിയിച്ചോ?

കൊച്ചു പെണ്ണു ചിരിച്ചുകൊണ്ടുപറഞ്ഞു." അഞ്ചൽക്കാരൻ വന്നു കാർഡ് തന്നു പോയ ശേഷം അവൾ അഞ്ചലോട്ടക്കാരനെപ്പോലെ ഓടുവാരുന്നു  അച്ചാച്ചന്റെ വീട്ടിലോട്ട്....

കൊച്ചു ജയിക്കുമെന്ന് അപ്പനറിയാമാരുന്നു.... ഉള്ളിൽ നുരഞ്ഞു പൊന്തുന്ന സന്തോഷം ഒട്ടും പുറത്തു കാണിയ്ക്കാതെ കൊച്ചു പെണ്ണു o മകളുടെ അരികിൽ നിന്നു...
അവളുടെ സന്തോഷം പങ്കുവെയ്ക്കാൻ അയൽക്കാർ ആരും വന്നില്ല.

അവൾ പതിവു പോലെ ആറ്റിറമ്പിലെ ആമ്പൽപ്പൂക്കളെ നോക്കി... അവയ്ക്കെല്ലാം നിറവും ഭംഗിയും ഇന്നു കൂടുതലുണ്ടോ?
വെൺ മേഘങ്ങൾ പാറി നടക്കുന്ന നീലാകാശത്തിനും ഇന്നു മനോഹാരിത ഏറിയ പോലെ അവൾക്കു തോന്നി.
നാളുകളായി നെഞ്ചിൽ അമർന്നിരുന്ന ഭാരം ഒഴിഞ്ഞു പോയി... ഇതുവരെ തോന്നിയിട്ടില്ലാത്ത ഒരു സുഖാലസ്യത്തിലവൾ ഉറങ്ങാൻ കിടന്നു.

ഉറക്കത്തിലേയ്ക്കവൾ ആണ്ടുപോവുമ്പോൾ 
അമ്മച്ചി പറഞ്ഞതവൾ അവ്യക്തമായി കേട്ടു.
പുതിയ ബിഷപ്പ് നമ്മുടെ പള്ളിയിൽ വരുന്നുണ്ട്... 

ആനന്ദത്തിന്റെ അലച്ചാർത്തുകൾ ഒന്നൊന്നായ് അവളുടെ പാതിമയക്കത്തിൽ കടന്നുവന്നുകൊണ്ടിരുന്നു.

തുടരും..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക