Image

ഡോ.ജോൺ ഏബ്രഹാം (കുഞ്ഞുകുട്ടി–84) ന്യൂയോർക്കിൽ അന്തരിച്ചു

Published on 01 March, 2026
ഡോ.ജോൺ ഏബ്രഹാം (കുഞ്ഞുകുട്ടി–84) ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോര്‍ക്ക്: തിരുവനന്തപുരംകുന്നുകുഴി വടയ്ക്കാട് (ടിസി 26/1740)ൽ ഡോ.ജോൺ ഏബ്രഹാം (കുഞ്ഞുകുട്ടി–84) ന്യൂയോർക്കിൽ അന്തരിച്ചു. സംസ്കാരം പിന്നീട് ന്യൂയോർക്കിൽ. കോഴഞ്ചേരി അയിരൂർ ചെറുകര–വെള്ളിലക്കാട്ട് കുടുംബാംഗമാണ്. 

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും ബിരുദത്തിനുശേഷം അമേരിക്കയിൽ കോസ്മെറ്റിക് സർജനായും ത്വക് രോഗ വിദഗ്ധനായും ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഫാക്കൽറ്റിയായും പ്രവർത്തിച്ചു. അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ഫിസിഷ്യൻ അവാർഡ് അഞ്ച് തവണയും അമേരിക്കൻ ഡെർമറ്റോളജി അസോസിയേഷന്റെ അവാർഡും ലഭിച്ചു. ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്നും മദർ ഇന്ത്യ ഇന്റർനാഷണൽ ഗോൾഡ് അവാർഡ് (1992) നേടിയിട്ടുണ്ട്.

ഭാര്യ: കുറിയന്നൂർ ചകിനിപ്ലാക്കൽ കുടുംബാംഗം അന്നമ്മ. മക്കൾ: സൂസൻ, ഡോ.അലക്സ്, ഡോ.മാത്യു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക