Image

ഞങ്ങൾ നിങ്ങളുടെ കുഴിമാടത്തിൽ നൃത്തം ചെയ്യുമെന്ന് ഞാൻ പറഞ്ഞില്ലേ? ഖമനേയിയുടെ മരണത്തിൽ ആഹ്ലാദപ്രകടനവുമായി മോർട്ടീഷ്യ ആഡംസ്; ഖമനേയിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിച്ച യുവതി

Published on 01 March, 2026
ഞങ്ങൾ നിങ്ങളുടെ കുഴിമാടത്തിൽ നൃത്തം ചെയ്യുമെന്ന് ഞാൻ പറഞ്ഞില്ലേ? ഖമനേയിയുടെ മരണത്തിൽ ആഹ്ലാദപ്രകടനവുമായി മോർട്ടീഷ്യ ആഡംസ്;  ഖമനേയിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിച്ച യുവതി


ടെഹ്റാൻ:  ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടതിൽ  സന്തോഷം പ്രകടിപ്പിച്ച് മോർട്ടീഷ്യ ആഡംസ് എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ അറിയപ്പെടുന്ന-ഇറാനിയൻ അഭയാർത്ഥി എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുവതി രംഗത്ത് . നേരത്തെ ഖമനെയിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിച്ച് പ്രതിഷേധിച്ച ഈ യുവതി  “ഞങ്ങൾ നിങ്ങളുടെ കുഴിമാടത്തിൽ നൃത്തം ചെയ്യുമെന്ന് ഞാൻ പറഞ്ഞില്ലേ?” എന്നാണ് ആഹ്ലാദം പ്രകടിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചത്.

‘ദയനീയമായ മരണത്തിന് ചിയേഴ്സ്, ട്രംപ് പറഞ്ഞതു പോലെ അയാൾ ഒരു എലിയെപ്പോലെ ചത്തു’ .മദ്യഗ്ലാസുകൾ മുട്ടിക്കുന്ന ചിത്രത്തിനൊപ്പമുള്ള   പോസ്റ്റിൽ മോർട്ടീഷ്യ  കുറിച്ചു 

 മുൻപ് മോർട്ടീഷ്യ ആഡംസ്, ഖമനെയിയുടെ ചിത്രത്തിന് തീയിട്ട ശേഷം അതിൽ സിഗരറ്റിന് തീ പകരുന്ന ചിത്രം ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പ്രതീകമായി മാറിയിരുന്നു.

 വിമതയായി മുദ്ര കുത്തപ്പെട്ടതോടെ ഇറാനിൽ നിന്ന് താൻ തുർക്കിയിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നും സുരക്ഷാ കാരണങ്ങളാൽ യഥാർത്ഥ പേര് വെളിപ്പെടുത്താൻ കഴിയില്ലെന്നും യുവതി വ്യക്തമാക്കി. ഇറാനിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും യുവതി പറഞ്ഞു. 

കാനഡയിൽ സ്റ്റുഡന്റ് വിസയിൽ എത്തിയ യുവതി നിലവിൽ ടൊറന്‍റോയിൽ താമസിക്കുന്നു എന്നാണ് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനുമെതിരെ ഇറാനിൽ അടുത്ത കാലത്ത് ആരംഭിച്ച പ്രതിഷേധം പിന്നീട് നേതൃത്വത്തിനെതിരായ വലിയ പ്രതിഷേധമായി മാറുകയായിരുന്നു

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-01 12:58:21
💥🔥ഏതൊരു - മത, തത്വ, ഇസ, ദൈവ, സാമ്പത്തീക, പ്രത്യയശാസ്ത്ര - സംഹിതയുടെ പേരിലാണെങ്കിലും , സ്വന്തം പൗരന്മാരെ കൊന്നൊടുക്കുന്ന ഏതൊരു അധികാരിക്കും ഇന്നത്തെ കാലത്ത് വന്നു ഭവിക്കാവുന്ന "ധീര രക്ത സാക്ഷിത്വം". പക്ഷേ ചിലപ്പോഴൊക്കെ ലോകം മുഴുവനും അതിന് butterfly 'വില' നൽകേണ്ടി വരുന്നത് വിധി. രണ്ടായിരവും മൂവായിരവും ആയിരത്തി നാനൂറും വർഷങ്ങൾ പഴക്കമുള്ള 'പുസ്തകങ്ങൾ' വച്ച് ഫത്വ പുറപ്പെടുവിക്കുന്ന എല്ലാ ഫറവോമാരും ഇങ്ങനെയാണ് അവരുടെ രാജ്യങ്ങളെ നരകമാക്കുന്നതും അവർ കൊല്ലപ്പെടുന്നതും. എല്ലാ "മതസാഹിത്യ" പുസ്തകങ്ങളും കാലാനുസൃതമായി പരിഷ്ക്കരിക്കണം. പുരോഹിതരെ refresher കോഴ്‌സിനു അയക്കുകയും വേണം. ജനാധിപത്യ രീതിയിൽ നിയമ നിർമ്മാണം നടത്തണം.ഏക സിവിൽ കോഡും പ്രാബല്യത്തിൽ വരുത്തണം. അടുത്തത് 'ക്യൂബ' ആകട്ടേ എന്ന് പ്രത്യാശിക്കുന്നു , ജനങ്ങൾ സ്വാതന്ത്രരായി ശ്വസിക്കട്ടേ... Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക