Image

അവൾ വളർത്തിയ പുഴ ( കവിത : ഷീജ അരീക്കൽ )

Published on 01 March, 2026
അവൾ വളർത്തിയ പുഴ ( കവിത : ഷീജ അരീക്കൽ )

അവളൊരു പുഴയെ 
വളർത്തിയിരുന്നു..
അയാൾക്ക് ചൂണ്ടയിടാൻ
പാകത്തിൽ...

അയാളുടെ 
വലയിൽ കുടുങ്ങിയ
മീനുകളെല്ലാം
പാട്ടുപാടുകയും 
നൃത്തം ചെയ്യുകയും
ചെയ്തിരുന്നു..

അയാൾക്ക് 
തോന്നുമ്പോളെല്ലാം
അയാളതിലിറങ്ങി
തോണി തുഴഞ്ഞ്
ദൂരങ്ങളിലേക്ക്
യാത്ര പോയിരുന്നു..

പിന്നീടെപ്പോളോ
പുഴ വറ്റിത്തുടങ്ങി...

മഴ പെയ്യുമ്പോൾ മാത്രം
പുഴ നിറഞ്ഞൊഴുകി..
മഴ തോരുമ്പോൾ
ആകാശം പോലെ
പുഴയും തോർന്നു പോയി..

കടവത്ത് തോണിയും
പങ്കായവും
ഓർമ്മകളായി...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക