Image

ഡബ്ലിനിൽ കാണാതായ മലയാളി യുവതിക്കായി തിരച്ചിൽ തുടരുന്നതിനിടെ മൃതദേഹം കണ്ടെത്തി, അശ്വതി രാജശേഖരനെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്‌

Published on 28 February, 2026
ഡബ്ലിനിൽ കാണാതായ മലയാളി യുവതിക്കായി തിരച്ചിൽ തുടരുന്നതിനിടെ മൃതദേഹം കണ്ടെത്തി, അശ്വതി രാജശേഖരനെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്‌

ഡബ്ലിൻ : ഡബ്ലിനിൽ കാണാതായ മലയാളി യുവതിക്കായി തിരച്ചിൽ തുടരുന്നതിനിടെ സമുദ്രതീരത്തുനിന്നും ഒരു മൃതദേഹം കണ്ടെത്തി. ഡബ്ലിനിലെ ബ്രേ (Bray) മേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തിരിച്ചറിയുന്നതിനായുള്ള ശാസ്ത്രീയ പരിശോധനകൾക്കായി ലോക്ലിൻസ്റ്റൗൺ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹം ആരുടേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് വരെ കാണാതായ അശ്വതി രാജശേഖരനായുള്ള തിരച്ചിൽ നടപടികൾ ഗാർഡ താൽക്കാലികമായി നിർത്തിവെച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് ഈ മേഖലയിൽ ശക്തമായ വേലിയേറ്റം ഉണ്ടായിരുന്നു. കടൽതീരത്തെത്തിയ ആൾ അബദ്ധത്തിൽ തിരയിൽപ്പെട്ടതാകാമെന്നാണ് സംശയിക്കുന്നത്. ഐടി ഉദ്യോഗസ്ഥയായ അശ്വതിയെ ഇന്നലെ മുതലാണ് ഡബ്ലിനിലെ ചെറിവുഡിൽ നിന്നും കാണാതായത്. യുവതിയുടേതെന്ന് കരുതുന്ന ബാഗും ലാപ്ടോപ്പും നേരത്തെ ഡാൽക്കി ബീച്ചിന് സമീപത്തുനിന്നും കണ്ടെത്തിയിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക