Image

മൗന വാല്മീകങ്ങളിൽ മറ്റൊരു മാനിഷാദ (കവിത : ജയൻ വർഗീസ്)

Published on 28 February, 2026
മൗന വാല്മീകങ്ങളിൽ മറ്റൊരു മാനിഷാദ  (കവിത : ജയൻ വർഗീസ്)

ഒരു തുള്ളി വെള്ളി വെളിച്ചം പിറക്കുവാൻ

തപസ്സനുഷ്ഠിക്കയാണെന്റെ ലോകം

തമസിന്റെ കുതിരകൾ

തേരോടിച്ചതയുന്ന  -

തറിയുന്ന സമയ

വാല്മീകങ്ങളിൽ !

 

എവിടെയും കരയുന്ന

മനുഷ്യന്റെ നെഞ്ചിലെ

പിടയലിൽ കതിരിടും സ്വപ്നങ്ങളിൽ

ഇതുവരെ വിരിയത്തോ

രാ വസന്തത്തിന്റെ

രഥ ചക്ര  ‘രവ ‘കാര

മറിയുന്നു ഞാൻ !

 

മത - രാഷ്ട്ര യജമാന

പ്പെരുമകൾ മണ്ണിന്റെ

കരൾ മാന്തിക്കീറി

മദിച്ചിടുമ്പോൾ ,

ചിതലുകൾ സൃഷ്ടിച്ച

കൂട് പൊളിച്ചെന്നെ

പുണരുന്ന നാളെയാ -

ണെന്റെ മോഹം !

 

കരുതുന്ന കരളുള്ള

മനുഷ്യനാ യപരന്റെ

മുറിവിലെ തൈലാഭി -

ഷേകങ്ങളിൽ

പടരുമ്പോൾ പാഴ് മണ്ണിൽ വിരിയുന്ന സ്വർഗ്ഗമാം

മനുഷ്യാഭിലാഷമാ -

ണെന്റെ ലോകം 
 

Join WhatsApp News
Sudhir Panikkaveetil 2026-02-28 15:06:13
സമയ വാല്മീകങ്ങൾ (ചിതൽപ്പുറ്റ്)പൊളിച്ച് ഒരു നല്ല നാളെ വരാൻ മോഹിക്കുന്ന കവി പാഴ്മണ്ണിൽ മനുഷ്യാഭിലാഷങ്ങൾക്ക് സ്വർഗ്ഗം വിരിയിക്കാൻ കഴിവുണ്ടെന്നും അവിടെ അപരന് സഹായമായി നിൽക്കനാമെന്നും ആഗ്രഹിക്കുന്നു. ഇവിടെ ഉപയോഗിച്ച വാല്മീകം (ചിതൽ) ശ്രദ്ധേയമാണ്. ചിതലിന്റെ പുറ്റ് മനുഷ്യന് നിശ്ശേഷം നശിപ്പിക്കാൻ കഴിയില്ല. അവർ അത് പണിതുകൊണ്ടിരിക്കും. മനുഷ്യന്റെ അഭിലാഷങ്ങൾ തീവ്രമാണ് ദൃഢനിശ്ചയത്തോടെ മുന്നോട്ട് നീങ്ങിയാൽ വിജയം സുനിശ്ചിതമെന്ന ശുഭാപ്തി വിശ്വാസമാണ് കവിതയിൽ പ്രകടമാകുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക