
ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ സംസ്കൃത പ്രോഗ്രാമിനെ കുറിച്ചു വേണ്ടത്ര ചിന്തയില്ലാതെ അവഹേളനപരമായ ചിത്രം പോസ്റ് ചെയ്തതിൽ ഡിപ്പാർട്മെന്റ് ഓഫ് സൗത്ത് ഏഷ്യൻ സ്റ്റഡീസ് മാപ്പു ചോദിച്ചു.
ഹിന്ദു സമുദായത്തിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണിത്.
"ഡിപ്പാർട്മെന്റ് എന്ന നിലയ്ക്ക് സംസ്കൃതം പഠിപ്പിക്കുന്നതു ഞങ്ങൾക്കു എന്നും ആഘോഷമായിരുന്നു. ആ ഭാഷയും അത് വഹിക്കുന്ന മഹത്തായ ബൗദ്ധിക-സാംസ്‌കാരിക പൈതൃകവും തുടരാൻ ഞങ്ങൾക്ക് സന്തോഷം മാത്രമേയുള്ളു.
"വേണ്ടത്ര ആലോചനയില്ലാതെ പോസ്റ് ചെയ്ത ചിത്രത്തെ കുറിച്ചു ഞങ്ങൾ അഗാധമായി ഖേദിക്കുന്നു."
ആ സോഷ്യൽ മീഡിയ പോസ്റ്റിനു ലക്ഷ്മി മിത്തൽ ആൻഡ് ഫാമിലി സൗത്ത് ഏഷ്യ ഇൻസ്റ്റിട്യൂട്ടുമായി ബന്ധമില്ലെന്നും അവർ പറഞ്ഞു.
മാപ്പു പറഞ്ഞതിനെ കൊയാലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (സി ഓ എച് എൻ എ) സ്വാഗതം ചെയ്തു. ഹിന്ദുക്കളെ അധിക്ഷേപിക്കുന്ന പ്രവർത്തനങ്ങളുടെ പേരിൽ ഇത്തരമൊരു മാപ്പപേക്ഷ അപൂർവമാണെന്നു അവർ ചൂണ്ടിക്കാട്ടി.
Harvard University apologises over Sanskrit post