Image

കുട്ടിയുടെ മരണത്തിൽ ഇന്ത്യക്കാരിയായ അമ്മയുടെ മേൽ കൊലക്കുറ്റം ചുമത്തുന്നു (പിപിഎം)

Published on 28 February, 2026
 കുട്ടിയുടെ മരണത്തിൽ ഇന്ത്യക്കാരിയായ അമ്മയുടെ  മേൽ കൊലക്കുറ്റം ചുമത്തുന്നു (പിപിഎം)

ഒഴിവുകാലം ചെലവഴിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയായ പീഡിയാട്രീഷൻ ഡോക്ടർ നേഹ ഗുപ്ത (37) നാലു വയസുള്ള മകളെ കൊലപ്പെടുത്തിയെന്നു അന്വേഷണ സംഘം കണ്ടെത്തി. ആര്യ തലാത്തി എന്ന കുട്ടി കലിഫോർണിയയിലെ യോസമൈറ്റ് നാഷണൽ പാർക്കിനടുത്ത എൽ പോർട്ടലിൽ മുങ്ങിമരിച്ചു എന്നാണ് ഡോക്ടർ പറഞ്ഞിരുന്നത്. 

2025ൽ ഉണ്ടായ മരണത്തിന്റെ പേരിൽ ഡോക്ടറുടെ മേൽ കൊലക്കുറ്റം ചുമത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മരണം മറച്ചു വയ്ക്കാൻ അവർ സസൂക്ഷ്മം മുങ്ങിമരണം ആസൂത്രണം ചെയ്തുവെന്നാണ് ആരോപണം. കുട്ടി പൂളിൽ മരിച്ചു കിടക്കുകയായിരുന്നു എന്നാണ് ഡോക്ടർ എമർജൻസി കോളിൽ പറഞ്ഞിരുന്നത്.

കുട്ടിയെ രക്ഷിക്കാൻ തനിക്കു കഴിയുന്നില്ലെന്ന് അവർ പറഞ്ഞു. നീന്തൽ അറിയില്ല, മുറിയിൽ താനും കുട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കുട്ടിക്ക് അനക്കമില്ലെന്നും ഡോക്ടർ പറഞ്ഞു. 'അമ്മ ഉറങ്ങുമ്പോൾ കുട്ടി മുറിയിൽ നിന്ന് ഇറങ്ങിപ്പോയതാണെന്ന് ആയിരുന്നു വിശദീകരണം.

എന്നാൽ മുങ്ങി മരിച്ചെന്നു പറയുന്ന കുട്ടിയുടെ ശ്വാസകോശത്തിലോ വയറ്റിലോ വെള്ളം തീരെ ഉണ്ടായിരുന്നില്ലെന്നു ഓട്ടോപ്‌സിയിൽ തെളിഞ്ഞു. കുട്ടിയുടെ വായിലും കവിളിലും കണ്ട പരുക്കുകൾ ബലപ്രയോഗത്തിന്റെ സൂചന നൽകുകയും ചെയ്തു.

ഡോക്ടർ ഗുപ്തയും ഭർത്താവ് ഡോക്ടർ സൗരഭ് തലാത്തിയും തമ്മിൽ കുട്ടിയുടെ കസ്റ്റഡിക്കു വേണ്ടി നിയമയുദ്ധം നടക്കുന്നുണ്ട്. കുട്ടിയെ ഒക്‌ലഹോമയിൽ നിന്നു കൊണ്ടുപോയ കാര്യം തനിക്കു അറിയില്ലെന്നു സൗരഭ് മൊഴി നൽകിയിരുന്നു.

Pediatrician charged with murder of child

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക