
പ്രിയ കലാലയമേ നീ ഒരു സ്വർഗ്ഗമായിരുന്നു
കാലം പടിയിറക്കിയവരുടെ
നഷ്ടസ്വർഗ്ഗം.
ഇന്നിന്റെ തീവേനലിൽ പൊള്ളുമ്പോൾ,
അഭയമേകുന്ന ഇന്നലെയുടെ ഓർമ്മത്തണൽ.
സൗഹൃദം തണൽ വിരിച്ചിരുന്ന
ബദാം മരച്ചുവടുകൾ..
പൊട്ടിച്ചിരി മുഴങ്ങിയിരുന്ന വരാന്തകൾ..
ഓർമ്മകളിൽ മിഴിവോടെ തെളിയവേ,
പ്രിയമോടെ പിൻവിളി വിളിക്കവേ,
പൊഴിഞ്ഞുവീണ പഴുത്തിലകൾ
തളിർകാലം കൊതിക്കുംപോൽ
അത്രമേൽ തീവ്രമായി
ഇന്നലെകളിലേക്കു തിരിച്ചോടാൻ കൊതിച്ചപ്പോളൊക്കേയും ,
നിന്നിൽതട്ടിവീണുമുറിഞ്ഞുപോകുന്നല്ലോ കാലമേ....നീയൊരു ചില്ലുവാതിൽ... !