Image

ഹെവന്‍ലി ഫീസ്റ്റ് നോര്‍ത്ത് അമേരിക്കന്‍ കോണ്‍ഫറന്‍സ് ഡാളസില്‍.

നവീന്‍ മാത്യു Published on 27 February, 2026
ഹെവന്‍ലി ഫീസ്റ്റ് നോര്‍ത്ത് അമേരിക്കന്‍ കോണ്‍ഫറന്‍സ് ഡാളസില്‍.

ഡാളസ്: നോര്‍ത്ത് അമേരിക്കയിലെ സ്വര്‍ഗ്ഗീയ വിരുന്നിന്റെ (ഹെവന്‍ലി ഫീസ്റ്റ്) രണ്ടാമത് വാര്‍ഷിക ഫാമിലി കോണ്‍ഫറന്‍സ് മാര്‍ച്ച് 6 വെള്ളി മുതല്‍ 8 ഞായര്‍ വരെ ഡാളസിലുള്ള ശാരോണ്‍ ഇവന്റ് സെന്ററില്‍ (940 Barnes Bridge Rd, Mesquite TX 75150) വെച്ച് നടത്തപ്പെടുന്നു.അനുഗ്രഹീത ആരാധനയും, ആഴമേറിയ ദൈവവചന പഠനവും, കൃപാവര ശുശ്രൂഷയും മൂന്നു ദിവസത്തെ കോണ്‍ഫറന്‍സില്‍ ഉണ്ടായിരിക്കും.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതനായ സഭയുടെ സ്ഥാപകന്‍ ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍), സഭയുടെ സീനിയര്‍ പാസ്റ്ററും അനുഗ്രഹീത ദൈവ വചന അദ്ധ്യാപകനുമായ ഡോ.തോമസ് ഏബ്രഹാം (തോമസുകുട്ടി ബ്രദര്‍) തുടങ്ങിയ ദൈവ ദാസന്മാര്‍ മുഖ്യ സന്ദേശം നല്‍കും.  റോണക്ക് ബ്രദര്‍, അഡ്വ. ബിനോയ് ബ്രദര്‍ തുടങ്ങി അനേക ദൈവദാസന്മാര്‍ ചടങ്ങില്‍ പങ്കെടുക്കും.

വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍, രോഗികള്‍ എന്നിവര്‍ക്കുവേണ്ടി ഈ യോഗങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതാണന്നും, ജാതി മത ഭേദമെന്യേ ഏവരെയും ഈ സ്വര്‍ഗ്ഗീയ വിരുന്നിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്ട്രേഷനും www.heavenlyfeastusa.com എന്ന വെബ് സൈറ്റിലോ 469 258 0325, 516 499 0687 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-02-27 11:27:29
💥🔥അയ്യോ, എന്റെ ദൈവമേ ഇവന്മാർ ഇവിടെയും വന്നോ??? അമേരിക്കയിലെ മലയാളികൾക്ക് ഒട്ടും ഉളുപ്പില്ലാതായി മാറിയല്ലോ ദൈവമേ.. വിവിധ ആവശ്യങ്ങളാൽ ഭാരപ്പെടുന്നവർക്ക് ഇവിടെ govt. ആപ്പീസുകൾ ഇല്ലേ? രോഗികൾക്ക് ആശുപത്രികൾ ഇല്ലേ??? ഇപ്പോഴും ഈ ഉടായിപ്പ് തങ്കുവിന്റെ പുറകേ പോകാൻ അമേരിക്കയിൽ ആളുകൾ ഉണ്ടല്ലോ കർത്താവേ. ആ, ചെന്നു കേറി കൊടുക്ക്‌ , എന്നിട്ട് പിന്നെ കിടന്ന് മോങ്ങരുത്.. ഏതായാലും ഏശു അനുവദിച്ചിട്ടാണല്ലോ ഇതൊക്കെ നടക്കുന്നത്, അതു കൊണ്ട് കുഴപ്പമില്ലായിരിക്കും. ഇതിൽ പങ്കെടുക്കുന്ന ക്രിസ്തിയാനികളുടെ IQ അത്യാവശ്യമായും പരിശോധിക്കേണ്ടിയിരിക്കുന്നു. തങ്കുവിനെ കുറിച്ച് മാത്തുള്ള എന്തു പറയുന്നു???? രണ്ടു കൂട്ടരും കണക്കാ... Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക