
ഡിട്രോയിറ്റ് : ലോകപ്രശസ്തമായ മ്യൂസിക് ലൈവ് സ്ട്രീമിംഗ് പ്രോഗ്രാം 'സ്വര്‍ഗ്ഗീയനാദം' വോള്യം 42-ന്റെ ഭാഗമായി സംഗീത വിരുന്നും മുഖാമുഖം പരിപാടിയും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27 വെള്ളിയാഴ്ച നടക്കുന്ന പരിപാടിയില്‍ പ്രശസ്ത യുവജന പരിശീലകയും അധ്യാപികയുമായ ഡോ. ലിസി സണ്ണി സ്റ്റീഫന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
ചാവറ (ഏറ്റുമാനൂര്‍) സ്വദേശിയായ ഡോ. ലിസി സണ്ണി സ്റ്റീഫന്‍ കൗമാരക്കാരുടെ മാനസികവും ആത്മീയവുമായ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പരിശീലന പരിപാടികളില്‍ വിദഗ്ദ്ധയാണ്.
നിലവില്‍ ഫ്‌ലോറിഡയിലെ ബെല്ല സിറ്റ സ്‌കൂളില്‍ അധ്യാപികയായ ഇവര്‍ പള്ളിക്കുന്ന് XIME ഇന്റര്‍നാഷണല്‍ സ്‌കൂള്‍, പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സിബിഎസ്ഇ സ്‌കൂളുകള്‍ക്കായുള്ള 'Rhythm of Life' എന്ന മൂല്യാധിഷ്ഠിത പുസ്തകപരമ്പരയുടെ രചയിതാവ് കൂടിയാണവര്‍.
പ്രശസ്ത സംഗീത സംവിധായകനും വേള്‍ഡ് പീസ് മിഷന്‍ സ്ഥാപകനുമായ ഡോ. സണ്ണി സ്റ്റീഫനാണ് ഭര്‍ത്താവ്.
സമയം (വെള്ളിയാഴ്ച):EST (അമേരിക്ക): രാത്രി 08:15 PM
വൈകുന്നേരം 07:15 PM
ഇന്ത്യ (ശനിയാഴ്ച): പുലര്‍ച്ചെ 06:30 AM
സൂം (Zoom) പ്ലാറ്റ്ഫോം വഴിയാണ് പരിപാടി നടക്കുന്നത്. കുര്യന്‍ കോശി (ഉദ്ഘാടന പ്രാര്‍ത്ഥന), റവ. പ്രേം ടി. മാത്യു (സമാപന പ്രാര്‍ത്ഥന) എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഇതിനോടൊപ്പം നിരവധി ഗായകര്‍ അണിനിരക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും.
സൂം ഐഡി: 769 374 4841
പാസ്വേഡ്: music