
ഋഷികേഷ്, ശിവമിത്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സതീഷ് ജേക്കബ് സംവിധാനം ചെയ്യുന്ന 'കഥയോട്ടം ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ പോസ്റ്റിന്റെ പ്രകാശന കര്‍മം ബഹുമാനപ്പെട്ട സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു.
സന്തോഷ് കീഴാറ്റൂര്‍, ജിയോ ബേബി, ശിവജി ഗുരുവായൂര്‍, ഗോകുലന്‍, ഉണ്ണി ലാലു, സിദ്ധാര്‍ഥ് ശിവ, മുഹമ്മദ് റാഫി, റോഷന്‍, നബീല്‍, സുധീഷ്, നോബി മാര്‍ക്കോസ്, നീന കുറുപ്പ്, ശ്രീദേവി ഉണ്ണികൃഷ്ണന്‍, അപര്‍ണ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ജോയ്സ് സ്റ്റുഡിയോസിന്റെ ബാനറില്‍ എം ജി വി പാണ്ഡ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രത്യുഷ് കെ എ നിര്‍വ്വഹിക്കുന്നു.
വ്യത്യസ്ത മതങ്ങളില്‍ പെട്ട യുവതിയുടെയും യുവാവിന്റെയും ഒപ്പം അവരുടെ സുഹൃത്തുക്കളുടെയും സൗഹൃദങ്ങളുടെയും പശ്ചാത്തലത്തില്‍ ഗൗരവമായ ഒരു വിഷയം തികഞ്ഞ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് 'കഥയോട്ടം'.
കഥ തിരക്കഥ സംഭാഷണം-വിഷ്ണു രതികുമാര്‍,
സംഗീതം-ഗിരീഷ് നാരായണന്‍,
എഡിറ്റിംഗ്-ജിബീഷ്,
പ്രൊഡക്ഷന്‍
കണ്‍ട്രോളര്‍-ശ്യാം തൃപ്പുണിത്തറ,
കലാസംവിധാനം-സുധീഷ് കെ എസ്,
സ്റ്റില്‍സ്-ജോബി ഗസ,
മേക്കപ്പ്-പ്രബീഷ്,സുരാജ് ചെട്ടികുളങ്ങര,
വസ്ത്രാലങ്കാരം-സാലിന ബിനു,ലക്ഷ്മി
അസ്സോസിയേറ്റ് ഡയറക്ടര്‍-വിഷ്ണു രതികുമാര്‍,
അസിസ്റ്റന്റ് ഡയറക്ടര്‍-ഹരിദേവ് മനോജ്,അതുല്‍ ബാബു, ജിഷ്ണു രാജ്,അഭി പ്രസാദ്, അതുല്‍ ജയന്തി, അരുണ്‍ രാജ്,സ്‌പോട്ട് എഡിറ്റര്‍-ജെസ്റ്റിന്‍ ജോയ്,മീഡിയ പ്രൊമോഷന്‍-ഫൈസല്‍ വാഹിദ്,
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-മോഹിത്,പി ആര്‍ ഒ-എ എസ് ദിനേശ്.