Image

ഐനാനി ഫാറ്റി ലിവറിനെ കുറിച്ച് നടത്തുന്ന വെബ്ബിനാർ മാർച്ച് ആറിന്

Published on 27 February, 2026
ഐനാനി ഫാറ്റി ലിവറിനെ കുറിച്ച് നടത്തുന്ന വെബ്ബിനാർ മാർച്ച് ആറിന്

ഓരോ വർഷവും നടപ്പിലാക്കിയ പദ്ധതികൾ കൊണ്ട് സാമൂഹികാരോഗ്യ രംഗത് മുന്നിൽ നിൽക്കുന്ന  ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക്  (ഐനാനി),   രജിസ്റ്റേർഡ് നഴ്സുമാർക്കായി മാർച്ച് ആറാം തിയതി, വെള്ളിയാഴ്ച വൈകീട്ട് എട്ടു മുതൽ ഒൻപതു വരെ, തുടർ വിദ്യാഭ്യാസ വെബ്ബിനാർ നടത്തുന്നു. അമേരിക്കൻ നഴ്സസ് ക്രെഡന്ഷ്യലിംഗ് സെന്റർ അംഗീകരിച്ചിട്ടുള്ള ഒരു മണിക്കൂർ തുടർ വിദ്യാഭ്യാസ ക്രെഡിറ്റ്, പങ്കെടുക്കുന്ന  നഴ്സുമാർക്ക് സൗജന്യമായി ലഭിക്കും. 

"ഫ്രം ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് റ്റു ഡികോമ്പൻസേറ്റഡ് ലിവർ സിറോസിസ്" എന്ന വിഷയം, കരൾ രോഗ ചികിത്സയിൽ പരിചയ സമ്പന്നയായ നഴ്സ് പ്രാക്ടീഷണർ വിൻസി ജോൺസൺ ആയിരിക്കും നയിക്കുക.  സൗത്ത് ഷോർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സ് പ്രാക്ടീഷണറായി സേവനം ചെയ്യുന്ന വിൻസി ജോൺസൺ കാൽ ശതാബ്ദത്തെ വിവിധ ഇന്റെൻസീവ് കെയർ യൂണിറ്റുകളിൽ രജിസ്റ്റേർഡ് നഴ്സ് ആയും തുടർന്ന് നേഴ്സ് പ്രാക്ടീഷണർ ആയും വൈദഗ്ധ്യവും പരിദ്ജ്ഞാനവും നേടിയിട്ടുള്ളയാളാണ്.  

കഴിക്കുന്ന ഭക്ഷണത്തിലെ അമിതമായ കാലൊറിയും  ഫാറ്റും, പ്രത്യേകിച്ച് ട്രൈഗ്ളിസിറൈഡ്, കരളിൽ ശേഖരിക്കപ്പെടുന്നതിന്റെ പ്രധാന പരിണാമമാണ് ഫാറ്റി ലിവർ എന്ന് പൊതുവെ അറിയപ്പെടുന്ന   ഹെപ്പാറ്റിക് സ്റ്റീറ്റോസിസ്.  യഥാസമയം  നിയന്ത്രിച്ചില്ലെങ്കിൽ അത് ലിവർ സിറോസിസ് ആയോ ലിവർ കാൻസർ ആയോ പ്രവർത്തന ക്ഷമമല്ലാത്ത ലിവറിലേക്ക് കൊണ്ടുപോകുകയോ  ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്.  ഈ വിഷയത്തിലെ ശാസ്ത്രീയമായ മുന്നേറ്റങ്ങളെ കുറിച്ചുള്ള അറിവുകൾ ലിവർ സംബന്ധമായ രോഗവുമായി വരുന്നവർക്ക് മെച്ചമായതും കൂടുതൽ ഫലപ്രദവുമായ പരിചരണം നൽകുന്നതിന്, ഭവിഷ്യത്തുകളിൽ നിന്ന് ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ  നഴ്സുമാരെ വളരെ സഹായിക്കുമെന്നാണ് തെളിവുകൾ കാണിക്കുന്നത്.  
അമേരിക്കയിലെ ഏകദേശം അഞ്ചു ലക്ഷം വരുന്ന നഴ്സുമാരെ പ്രതിനിധീകരിക്കുന്ന അമേരിക്കൻ നഴ്സസ് അസോസിയേഷനുമായി സഹകരിച്ചു പ്രവർത്തിക്കുന്ന നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (NAINA) യുടെ ന്യൂ യോർക്ക് ചാപ്റ്ററായ ഐനാനി ന്യൂ യോർക്ക് മെട്രോ മേഖലയിലെ ഇന്ത്യൻ വംശക്കാരായ നഴ്സുമാരുടെ സ്വരമായാണ് പ്രവർത്തിക്കുന്നത്. നഴ്സിംഗ് ഔദ്യോഗിക മേഖലയിലെ സേവനത്തോടൊപ്പം പ്രാദേശിക കമ്മ്യൂണിറ്റികളുടെ ആരോഗ്യ പരിപാലന രംഗത്തും ഐനാനി വ്യാപൃതമാണ്. ഈ വര്ഷം തന്നെ നാഷണൽ കൗൺസിൽ ഓഫ് നീഗ്രോ വുമെൻ എന്ന സംഘടനയുമായി ചേർന്ന് സ്റ്റാറ്റൻ ഐലൻഡിൽ ആരോഗ്യമേള സംഘടിപ്പിച്ചിരുന്നു. 

ഐനാനി പ്രസിഡന്റ് ഡോ. ഷൈല റോഷിൻ (646 262 8105), എജുക്കേഷൻ കമ്മിറ്റി ചെയർ ആനി സാബു (516 474 5834), അഡ്വാൻസ്ഡ് പ്രാക്ടീസ് നഴ്സ് കമ്മിറ്റി ചെയർ ഷൈനി സേവ്യർ (917 225 8244), സെക്രട്ടറി ഡോ. ഷബ്നം പ്രീത് കൗർ (929 231 4994) എന്നിവരിൽ ആരെയെങ്കിലുമായി ബന്ധപ്പെടുകയോ ഇതോടൊപ്പമുള്ള ഫ്ലയറിലെ QR കോഡ് സ്കാൻ ചെയ്യുകയോ ചെയ്‌താൽ വെബ്ബിനാറിന് രെജിസ്റ്റർ ചെയ്യാവുന്നതാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക