Image

ആഫ്രിക്കൻ ആകാശത്തിനടിയിൽ : ലീലാമ്മ തോമസ് ബോട്സ്വാന

Published on 26 February, 2026
ആഫ്രിക്കൻ ആകാശത്തിനടിയിൽ : ലീലാമ്മ തോമസ് ബോട്സ്വാന

ഞാൻ ആഫ്രിക്കയിൽ…
ടാറ്റി റിവർയുടെ തീരത്ത്
കുട കൈയിൽ പിടിച്ച് 
നിൽക്കുമ്പോൾ,
പന്നവൃക്ഷത്തിന്റെയും,
ബദാം വൃക്ഷത്തിന്റെയും
നിഴൽക്കമ്പുകൾ എന്നെ മാടി വിളിച്ചു.

അരിഞ്ഞിൽ വൃക്ഷം
മണ്ണിന്റെ പഴയ കഥകൾ പറഞ്ഞുകൊണ്ട്
എന്റെ മനസ്സിലേക്ക് പതിയെ വന്നു.

മരങ്ങൾക്ക്
അളവോ കണക്കോ അറിയില്ല,
അവർക്കറിയുന്നത്
കാറ്റിന്റെ ഭാഷ മാത്രം.

പെട്ടെന്നൊരു കാറ്റ്,
കള്ളനെ പോലെ വന്നത്,
കുടയുടെ അസ്ഥികൾ ഒടിച്ചു,
എന്നെ തന്നെ ചിരിപ്പിച്ചു.

ഞാൻ എതിര്‍ത്തില്ല.
ഞാൻ കാറ്റിന്റെ കൂടെ പോയി…
മരങ്ങൾക്കിടയിലൂടെ,
ആഫ്രിക്കൻ ആകാശത്തിനടിയിൽ,
ഒരു നിമിഷം
സ്വയം മറന്നുപോയി..


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക