Image

കാലിഫോർണിയ ഡെമോക്രാറ്റുകളുടെ പിന്തുണയോടെ ആറാം തവണയും റോ ഖന്ന

Published on 26 February, 2026
കാലിഫോർണിയ ഡെമോക്രാറ്റുകളുടെ പിന്തുണയോടെ ആറാം തവണയും റോ ഖന്ന

കാലിഫോർണിയയിലെ ഡെമോക്രാറ്റിക് പാർട്ടി, കോൺഗ്രസ്മാൻ റോ ഖന്ന ആറാം തവണ മത്സരിക്കാൻ ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ചു.  ഇതോടെ കാലിഫോർണിയയുടെ 17-ാം കോൺഗ്രസ് ഡിസ്ട്രിക്ടിൽ    ഖന്നയ്ക്ക് വ്യക്തമായ മുൻതൂക്കം ലഭിച്ചിരിക്കുകയാണ്.

2016-ൽ ആദ്യമായി കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഖന്ന ഇപ്പോൾ തന്റെ അഞ്ചാം കാലാവധി പൂർത്തിയാക്കി വരികയാണ്. സിലിക്കൺ വാലിയെ ഉൾക്കൊള്ളുന്ന 17-ാം ഡിസ്ട്രിക്ടിനെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. 

തൊഴിലാളി കുടുംബങ്ങൾക്ക് അനുകൂലമായ,  പ്രോഗ്രസീവ് ദർശനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നാണ് ഇത് സംബന്ധിച്ച് ഖന്ന സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്.

ഫെബ്രുവരി 21-ന് നടന്ന 2026 സ്റ്റേറ്റ് എൻഡോഴ്‌സിംഗ് കൺവെൻഷന് ശേഷമാണ് ഖന്നയ്ക്ക് ഈ പിന്തുണ പ്രഖ്യാപിച്ചത്.  ഗവർണർ, ലെഫ്റ്റനന്റ് ഗവർണർ ഉൾപ്പെടെയുള്ള ചില പ്രധാന സ്ഥാനങ്ങൾക്ക് പാർട്ടിയിൽ ഏകോപനം ഉണ്ടാകാത്തതിനാൽ അംഗീകാരം പ്രഖ്യാപിച്ചിരുന്നില്ല. അതിനിടെയാണ് ഖന്നയ്ക്ക് വ്യക്തമായ പിന്തുണ ലഭിച്ചത് എന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ശക്തി കൂടുതൽ ഉറപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക