
എച്-1ബി വിസകൾ നൽകുന്നതിൽ ഗണ്യമായ കുറവ് വന്നതായി 2026ലേക്കുള്ള യുഎസ് സി ഐ എസ് കണക്കുകൾ വ്യക്തമാക്കുന്നു. അതേ സമയം, അംഗീകരിക്കപ്പെട്ട വിസ അപേക്ഷകളിൽ ഏറ്റവുമധികം ഇന്ത്യക്കാരുടേതാണ്: 71%.
മൊത്തത്തിലുള്ള വിസ അപ്പ്രൂവൽ റേറ്റ് 21 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തി: 71.9%.
യുഎസ് സി ഐ എസ് കണക്കുകൾ വിശകലനം ചെയ്ത ഇന്ത്യൻ അമേരിക്കൻ വെൻച്വർ ക്യാപിറ്റലിസ്റ് ദീദി ദാസ് പറയുന്നത് എച്-1ബി പരിമിതപ്പെടുത്താനുള്ള യുഎസ് ശ്രമം ഗണ്യമായ വിജയം കണ്ടു എന്നാണ്. എന്നാൽ അത് ഭയാനകമായി കാണാൻ കഴിയില്ല.
ഇന്ത്യക്കാർ 71% ആയി നിൽക്കുമ്പോൾ പരമാവധിയിൽ എത്തിയ 2020ൽ 74.9% മാത്രം ആയിരുന്നുവെന്നു ദാസ് ഓർമിച്ചു. 2004ൽ 43% മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആ കണക്കു വച്ച് നോക്കുമ്പോൾ ഇന്ത്യക്കാർ ഇപ്പോഴും എച്-1 ബി യുടെ പ്രധാന ഗുണഭോക്താക്കളാണ്. ദാസ് പറയുന്നു: "കംപ്യൂട്ടർ ബന്ധമുളള ജോലികൾ വർധിച്ചതാണ് അതിന്റെ കാരണമെന്നു കാണുന്നു. 2005ൽ അത് 43% ആയിരുന്നെങ്കിൽ ഇപ്പോൾ 63.9% ആയി."
മീഡിയൻ വേതനം 21 വർഷം കൊണ്ടു $53,000ൽ നിന്നു $120,000 ആയി. വർഷം തോറും 4% വർധിച്ചു.
H-1B visa issues see drop; Indians still dominate