
സമം ആര്‍ട്‌സ് തിരുവനന്തപുരം, ഭാരത് ഭവന്‍ മണ്ണരങ്ങില്‍ വെച്ച് സംഘടിപ്പിച്ച പി ഭാസ്‌ക്കരന്‍ അനുസ്മരണ യോഗം ചലച്ചിത്ര നടന്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. ടി പി ശാസ്തമംഗലം പി ഭാസ്‌ക്കരനെ അനുസ്മരിച്ച് മുഖ്യപ്രഭാഷണം നടത്തി. ജനാര്‍ദ്ദന അയ്യര്‍, എസ് ബാബു (ബിസിനസ്സ്), ബാദുഷ (പ്രേംനസീര്‍ സുഹൃത് സമിതി സെക്രട്ടറി), ജോളിമസ് (ചലച്ചിത്ര സംവിധായകന്‍) എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

സമം ആര്‍ട്‌സ് സെക്രട്ടറിയും ചലച്ചിത്ര ടെലിവിഷന്‍ തിയറ്റര്‍ സംവിധായകനുമായ സി വി പ്രേംകുമാര്‍ സ്വാഗതമാശംസിച്ച ചടങ്ങിന്റെ അധ്യക്ഷത വഹിച്ചത് പ്രസിഡന്റ് അജയ് തുണ്ടത്തിലാണ്. ഓള്‍ഡ് ഇസ് ഗോള്‍ഡ് ഗായകന്‍ എം രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ എസ് നാരായണന്‍, രാധികാ നായര്‍, സിന്ധു പ്രതാപ്, മണി വി നായര്‍, അജയ് വെള്ളരിപ്പണ, സജീവ് എസ്, മഞ്ജിത്ത്, ഡോ (മേജര്‍) കെ ആര്‍ അജീന്ദ്രനാഥ്, ഡോ ഹരീഷ് തുടങ്ങിയ ഗായകര്‍ ചേര്‍ന്ന് പി ഭാസ്‌ക്കരന്റെ ഗാനങ്ങള്‍ കോര്‍ത്ത് ഗാനസന്ധ്യയുണ്ടായിരുന്നു. ഗാനസന്ധ്യ ആങ്കര്‍ ചെയ്തത് മധുസൂദനന്‍ നായരായിരുന്നു. നന്ദി പ്രകാശിപ്പിച്ചത് പ്രശസ്ത നര്‍ത്തകി സിത്താര ബാലകൃഷ്ണനാണ്.